CareersNEWS

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 20 ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് ഒഴിവ്; ജൂലൈ 5 വരെ അപേക്ഷിക്കാം

ദില്ലി: നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ, ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ്. അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 5, രാത്രി 9:00 മണി വരെയാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് തസ്തികയില്‍ ജോയിന്‍ ചെയ്യുന്ന തീയതി മുതല്‍ 2022 നവംബര്‍ 19 വരെ കരാര്‍ അടിസ്ഥാനത്തിലുള്ളതാണ്.

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങള്‍
ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (വര്‍ക്‌സ്) – 15 ഒഴിവുകള്‍
ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (ഇലക്റ്റ്/ടിആര്‍ഡി) – 2 ഒഴിവുകള്‍
ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റ് (സിഗ്‌നല്‍) – 3 ഒഴിവുകള്‍

Signature-ad

ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യതയെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കും വിശദാംശങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് – www.ner.indianrailways.gov.in സന്ദര്‍ശിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഫോമില്‍ നല്‍കിയിരിക്കുന്ന അവരുടെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ആക്റ്റീവായി സൂക്ഷിക്കേണം.

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്മെന്റ് 2022: അപേക്ഷിക്കാനുള്ള നടപടികള്‍
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക – www.ner.indianrailways.gov.in
ഹോംപേജിലെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക
അപേക്ഷാ ഫീസ് (ആവശ്യമനുസരിച്ച്) അടച്ച് ‘സബ്മിറ്റ്’ ക്ലിക്ക് ചെയ്യുക.
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക.

Back to top button
error: