
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.’സോളാര്‍ കേസും സ്വർണ്ണ കടത്തും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങിനെ? സോളാർ അന്വേഷണത്തിൽ ഒത്തു കളി ആരോപണം ഉയർന്നപ്പോൾ ആണ് കേസ് സി.ബി.ഐ. അന്വേഷണത്തിന് വിട്ടത്. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടു. അനാവശ്യമായ പഴി സംസ്ഥാന സർക്കാർകേൾക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മിൽ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ല’
‘മൊഴി തിരുത്തിക്കാൻ സർക്കാർ ഇടനിലക്കാർ വഴി ശ്രമിച്ചെന്ന ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണോ?.164 മൊഴി ആദ്യമായല്ല സ്വപ്ന കൊടുക്കുന്നത്.ആ മൊഴി അന്വേഷിച്ച കസ്റ്റംസ് 2021 മാർച്ച് നാലിനു കോടതിയിൽ സ്റ്റേറ്മെന്റ് നൽകി.ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്.ഒരു തെളിവിന്‍റേയും പിൻബലം ഇല്ലാതെ ആണ് വീണ്ടും രഹസ്യ മൊഴി..രഹസ്യ മൊഴിയിൽ എന്ത് ഉണ്ട് എന്നാണ് വിവരം ഉള്ളത്.മൊഴിയിലെ വിവരം എങ്ങിനെ പ്രതിപക്ഷത്തിന് കിട്ടി?പ്രതിയുമായി ബന്ധപ്പെട്ട് ആണോ അതോ ഇടനിലക്കാർ വഴി ആണോ കിട്ടിയത്..മാറ്റി പറയാൻ കഴിയുന്നത് ആണോ രഹസ്യ മൊഴി?
” ജോലി സംഘ പരിവാർ വഴി., കാർ, താമസം, സുരക്ഷാ, ശമ്പളം, എല്ലാം. അവരുടെ വക,വക്കീൽ അവരുടെ വക.ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഏർപ്പാട്. പ്രധാനമന്ത്രിക്ക്
കത്ത് എഴുതാൻ ലെറ്റർ പാഡ് അവരുടെ വക. സ്വപ്നയുടെ വാക്കുകൾ പ്രതിപക്ഷത്തിന് വേദവാക്യം. സ്വപ്ന ആരോപണം ഉന്നയിക്കുമ്പോൾ പിന്നിൽ ചിലർ ഉണ്ട് എന്ന് സംശയം. പൊതുരംഗം കാലുഷിതമാക്കാൻ ഉള്ള നീക്കം എന്നു തെളിവ് കിട്ടി..അതിനാൽ ഗൂഢാലോചന കേസെടുത്തു’.
പ്രത്യേക ലക്ഷ്യങ്ങളിലൂടെ മാധ്യമങ്ങൾക്ക് മുന്നിൽ ഭരണ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അന്വേഷിക്കേണ്ടത് ആണ്. പൊതുരംഗത്ത് ഉള്ളവർക്ക് എതിരെ സസ്പെൻസ് സൃഷ്ടിക്കാൻ ശ്രമിച്ചാൽ അന്വേഷിക്കേണ്ടത് തന്നെ.അതിനു എന്തിനാണ് വേവലാതി? ‘ഡോളര്‍ കടത്ത് ഭാവനസൃഷ്ടി. ഒരു പരിശോധനയുമില്ലാതെ ഡോളര്‍ കൊണ്ടുപോകാന്‍ കഴിയുമോ? അടിസ്ഥാനമില്ലാത്ത ആരോപണത്തിന്‍റെ ചീട്ടുകൊട്ടാരം തകര്‍ന്നു. വീണ്ടും തകരുന്നു.സ്വർണ്ണ കടത്തു പ്രതി എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിയാണ്. അവരെ സഹായിക്കുന്ന സ്ഥിതിയാണ് യു.ഡി.എഫിന്. സർക്കാർ താഴെ പോകുമെന്ന് വെറുതെ കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.






