NEWS

12.5 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം സ്വ​ദേ​ശി പാലക്കാട് പിടിയിലായി

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 12.5 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അറസ്റ്റിൽ.ആലംമൂട് കേരളപുരം സ്വദേശി അബ്ദുൽ ഹബീദി (46) നെയാണ് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസും ചേർന്ന് പിടികൂടിയത്.
 വിശാഖപട്ടണത്തുനിന്നു ധൻബാദ് എക്സ്പ്രസിൽ എറണാകുളത്തേക്ക് കഞ്ചാവു കൊണ്ടുവരികയായിരുന്നു ഇയാൾ.ട്രെയിനിൽ പരിശോധന നടക്കുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആർപിഎഫ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Back to top button
error: