തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നേരിയ തോതില്‍ മഴയുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെയും കാലവര്‍ഷം (Monsoon) എത്തിയിട്ടില്ലെന്നും വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാന്‍ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (MJO) ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പുറത്തായതിനാല്‍ കാലവര്‍ഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളില്‍ കാലവര്‍ഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താന്‍ സാധ്യതയുണ്ട്.
രാത്രികാലങ്ങളില്‍ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോള്‍ കേരളത്തില്‍ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവര്‍ഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവര്‍ഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.ജൂണ്‍ രണ്ടാം വാരം മണ്‍സൂണ്‍ കേരളത്തില്‍ ഊര്‍ജിതമാകുമെന്നാണ് പുതിയ അറിയിപ്പ്.