CrimeNEWS

ഭാര്യയുടെ അമ്മൂമ്മയെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ

കോന്നി: പത്തനംതിട്ട കോന്നിയിൽ ഭാര്യയുടെ അമ്മയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ 60 കാരൻ അറസ്റ്റിൽ. 85 വയസ്സുള്ള വയോധികയാണ് പീഡനത്തിനിരയായത്. മകളോടാണു വയോധിക പീ‍ഡനവിവരം ആദ്യം പറഞ്ഞത്. പ്രതിയുടെ ഉപദ്രവം തുടർന്നതോടെ വയോധികക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.

തുടർന്ന് സമീപത്തെ അം​ഗൻവാടി ഹെല്‍പറെ വിവരം അറിയിച്ചു. ഹെൽപർ ഇടപെട്ടതിനെ തുടർന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പൊലീസില്‍ വിവരമറിയിച്ചു. വനിതാ പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴിയെടുത്തു.  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. വയോധികയുടെ പേരമകളെ കൂടാതെ പ്രതിക്ക് മറ്റൊരു ഭാര്യയും കുടുംബവുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: