KeralaNEWS

പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈ നടീല്‍ എന്ന പുതിയ ആചാരം അര്‍ത്ഥശൂന്യം; ഇനി ഈ ‘കലാപരിപാടി’ക്കില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: പരിസ്ഥിതി ദിനത്തിൽ ഒരു പരിപാടിക്കും പോയി  വൃക്ഷത്തൈ നടില്ലെന്ന്  യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. പരിസ്ഥിതി ദിനത്തില്‍ ഒരു പരിപാടിക്ക് ക്ഷണിച്ച അനുഭവവും ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈ  നടീൽ എന്ന പുതിയ ആചാരം അർത്ഥശൂന്യമായ ഒന്നാണെന്ന് എനിക്ക് പണ്ടേ ബോധ്യമുണ്ടായിരുന്നു. ഇന്നലെ അത് പൂർണമായും ബോധ്യപ്പെട്ടു. എന്തിനീ പ്രഹസനം? ഇന്ന് വീണ്ടും മൂന്ന് വിദ്യാർഥി പ്രസ്ഥാനങ്ങൾ നാളത്തെ തൈ നടീൽ ചടങ്ങിന് ക്ഷണിച്ചു.

Signature-ad

ഗീവർഗീസ് മാർ കൂറിലോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഇന്ന് ഒരു തീരുമാനം കൂടി എടുത്തു… പരിസ്ഥിതി ദിനത്തിൽ ഒരു പരിപാടിക്കും പോയി  വൃക്ഷത്തൈ നടില്ല എന്ന്. ഇന്നലെ ഒരാൾ ഫോണിൽ വിളിച്ച്  ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ചോദിച്ചു. എവിടെ എന്ന് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരം: ” ഞങ്ങൾ പിതാവ് താമസിക്കുന്നിടത്ത് വരാം. ഒരു ഫ്ലക്സും ഫോട്ടോഗ്രാഫറും  ഒപ്പമുണ്ടാകും.  പിതാവ് തൈ നടുന്ന പടം എടുത്തിട്ട് ഞങ്ങൾ പൊയ്ക്കോളാം. (സംഘടനയുടെ പേര് ഞാൻ പറയുന്നില്ല). ഫ്ളക്സ് തന്നെ പരിസ്ഥിതി വിരുദ്ധമാണ് എന്നിവർക്ക് അറിഞ്ഞുകൂടെ?  ഇവിടെ മുറ്റത്തും പറമ്പിലും ആവശ്യത്തിലധികം ചെടി വച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ ” ഞങ്ങൾക്ക് ഒരു പടം എടുക്കണം അത് മതി എന്നായിരുന്നു 
“പച്ചക്കുള്ള ” മറുപടി”. പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈ  നടീൽ എന്ന പുതിയ ആചാരം അർത്ഥശൂന്യമായ ഒന്നാണെന്ന് എനിക്ക് പണ്ടേ ബോധ്യമുണ്ടായിരുന്നു. ഇന്നലെ അത് പൂർണമായും ബോധ്യപ്പെട്ടു. എന്തിനീ പ്രഹസനം? ഇന്ന് വീണ്ടും മൂന്ന് വിദ്യാർഥി പ്രസ്ഥാനങ്ങൾ നാളത്തെ തൈ നടീൽ ചടങ്ങിന് ക്ഷണിച്ചു. ഞാൻ പിൻവാങ്ങി. ഒരുവശത്ത് വാക്കിലും പ്രവർത്തിയിലും നയങ്ങളിലും പരിസ്ഥിതിയെ തകർക്കുകയും മറുവശത്ത് പരിസ്ഥിതി ദിനത്തിലെ ഈ നേർച്ച പരിപാടിയും…ഇനിയില്ല ഈ “കലാപരിപാടി”ക്ക്…

Back to top button
error: