Month: June 2022

  • NEWS

    കോട്ടയത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

    കോട്ടയം: മണര്‍കാട് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സ്ത്രീധനത്തെച്ചൊല്ലി മണർകാട് ബിനുവിന്റെ ഭാര്യ അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിന്ന് മാനസിക, ശാരീരിക പീഡനം നേരിട്ടെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3ാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    പാദരക്ഷകൾ ഉപേക്ഷിച്ചാൽ ആയുസ് വർദ്ധിക്കും; അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

    വീടിനുള്ളിൽ ഒരു ചെരിപ്പ്, പുറത്തു പോകുമ്പോൾ മറ്റൊരു ചെരിപ്പ്, കളിക്കാൻ പോകുമ്പോൾ ഒരു ചെരിപ്പ്, നടക്കാനൊരു ചെരിപ്പ്. സംഗതിയൊക്കെ കൊള്ളാം. പൊടിയിലും മറ്റ് അഴുക്കിൽ നിന്നും പാദങ്ങളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.എന്നു കരുതി, കാൽപാദങ്ങൾ മുഴുവൻ സമയവും ചെരിപ്പിനുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് അത്ര നല്ല ശീലമല്ല.ദിവസത്തിൽ കുറച്ച സമയമെങ്കിലും ചെരിപ്പില്ലാതെ നടന്നു നോക്കൂ.ശീലമായാൽ അതിന്റെ ഗുണങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ്. നാച്ചുറോപ്പതി പ്രകാരം, ചെരിപ്പിന്റെ സഹായമില്ലാതെ മണ്ണിലൂടെയും ചരലിലൂടെയുമൊക്കെ നടക്കുന്നത് ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ആരോഗ്യത്തോടെ സൂക്ഷിക്കും.ഭൂമിയുമായുള്ള കാലുകളുടെ നേരിട്ടുള്ള സമ്പർക്കം ശരീരത്തിനാവശ്യമായ ആന്റി-ഓക്സിഡന്റുകൾ ഉത്പാദിപ്പിക്കുന്നതോടൊപ്പം മനുഷ്യശരീരത്തിലെ നാഡീവ്യൂഹങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യും. ചെരിപ്പില്ലാതെയുള്ള നടത്തം ശീലിക്കുന്നത് ശരീരത്തിലെ അക്യൂപങ്‌ചർ ബിന്ദുക്കളെ ഉത്തേജിപ്പിക്കുന്നുവെന്നാണ് മെഡിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നത്.ഇതുമൂലം ശരീരത്തിലെ രക്തയോട്ടം സുഗമമാകുകയും ഒരു പരിധി വരെ പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ പൊതുവെ കാണാറുള്ള നാഡികൾക്കുണ്ടാകുന്ന വേദനകൾക്കു പരിഹാരമായി ചെരിപ്പില്ലാ നടത്തം ഡോക്ടർമാർ നിര്ദേശിക്കാറുണ്ട്. ശരീരത്തിലെ വിവിധ നാഡികൾക്ക് കാൽപാദവുമായി തുടർച്ചയായ സമ്പർക്കമുണ്ട്. ഒന്ന് പുറത്തു…

    Read More »
  • Kerala

    ഗുരുവായൂരിലെ പ്രവാസിയുടെ വീട്ടിലെ സ്വർണ്ണക്കവർച്ച, രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു

       ഗുരുവായൂരിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്ന് മോഷണം പോയ 2.5 കിലോ സ്വർണ്ണവും 35 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പ്രതി ധർമ്മരാജ് എടപ്പാളിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നാണ് പൊലീസ് ഇത് കണ്ടെടുത്തത്. അടുക്കളക്ക് മുകളിലെ ചിമ്മിനിക്ക് സമീപം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിനുള്ളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വർണ്ണക്കട്ടി, സ്വർണ വ്യാപാരികൾക്ക് വിൽപന നടത്തിയതിൽ നിന്ന് കണ്ടെത്തിയ ഉരുക്കിയ ഒരു കിലോയോളം സ്വർണകട്ടി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് വാങ്ങിയ100 ഗ്രാം തങ്ക കട്ടി, ബാലന്റെ മകളുടെ15 പവന്റെ താലിമാല, രണ്ട് നെക്ക്‌ലേസുകൾ, മൂന്ന് കമ്മൽ, ഒരു കൈ ചെയിൻ, ഒരു മാല എന്നിവയാണ് കണ്ടെടുത്ത സ്വർണം. ഇതൊടൊപ്പം ലഭിച്ച 35 ലക്ഷം രൂപ പ്രതിക്ക് സ്വർണ്ണം വിറ്റ് കിട്ടിയതായിരുന്നു. 500 ന്റെ നോട്ടു കെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തതായി എ.സി.പി. കെ.ജി.സുരേഷ്, ഗുരുവായൂർ സി.ഐ പി.കെ.…

    Read More »
  • NEWS

    നാട്ടിലെ തട്ടുകടയിൽ പൊറോട്ട അടിക്കുന്ന ബംഗാളി കമ്മ്യൂണിസ്റ്റ്‌ പാർട്ടി 35 കൊല്ലം ഭരിച്ച ബംഗാളിലെ ജില്ലാ സെക്രട്ടറി തന്നെയാണ്!!

    നമ്മുടെ വീടിനടുത്ത് കോഴിയെ വെട്ടി ജീവിക്കുന്ന, പൊറോട്ട അടിക്കുന്ന ബംഗാളി ചിലപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 35 കൊല്ലം ഭരിച്ച ബംഗാളിലെ ജില്ലാ സെക്രട്ടറി ആകാനിടയുണ്ട്.ഈ ഡയലോഗ് മിക്കവാറും കോൺഗ്രസും ബിജെപിയും സ്ഥാനത്തും ആസ്ഥാനത്തും ഉപയോഗിക്കുന്നത് കേട്ടിട്ടില്ലേ.. ? എന്നിട്ട് കമ്മ്യൂണിസ്റ്റ്‌കളെ അടിച്ചിരുത്തി എന്ന ഭാവത്തിൽ ഒരു വളിച്ച ചിരിയും ഇവർ ഫിറ്റ് ചെയ്യാറുണ്ട്. ✴️ ഇനി നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കുക. ഒരു സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ പറ്റിയാണ് ഈ പറയുന്നത് എന്നോർക്കണം , അതും തുടർച്ചയായി 35 കൊല്ലം ഭരിച്ചിരുന്ന പാർട്ടി.തുടർച്ചയായി 35 കൊല്ലം സ്വന്തം പാർട്ടി ഭരിച്ചിരുന്നിട്ട് പോലും ഒന്നും സമ്പാദിക്കാത്ത ആ മനുഷ്യൻ അന്നന്നത്തെ ചിലവിന്  പൊറോട്ട അടിക്കുന്നത്, അല്ലെങ്കിൽ മണിക്കൂറുകൾ നീണ്ട ശാരീരിക അധ്വാനം വേണ്ട ഒരു ജോലി ചെയ്യുന്ന ഒരു മടിയുമില്ലാത്ത ആ മനുഷ്യൻ… അയാളെ പറ്റി അഭിമാനം അല്ലെ തോന്നേണ്ടത്? ഇനി നിങ്ങൾ ഇത് കൂടി ഒന്ന് കേട്ട്…

    Read More »
  • Business

    ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

    ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ (വിഐ). അടുത്ത 12 മാസത്തിനുള്ളല്‍ ഈ മേഖലയില്‍ ശക്തരായ 3-4 കമ്പനികളുമായി സേവനങ്ങള്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ കരാറിലെത്താനാണ് വിഐ ശ്രമിക്കുന്നത്. വിവിധ കമ്പനികളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വിഐ ആപ്പില്‍ ഉള്‍ക്കൊള്ളിക്കുകയാവും ചെയ്യുക. കൂടുതല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആപ്പിലെ പരസ്യവരുമാനം ഉയര്‍ത്തുകയും അതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ജിയോയും എയര്‍ടെല്ലും നല്‍കുന്നതിന് സമാനമായ സേവനങ്ങള്‍ അവതരിപ്പിക്കുകയുമാണ് വിഐയുടെ ലക്ഷ്യം. അതേ സമയം ജിയോയും എയര്‍ടെല്ലും പോലെ ഒന്നിലധികം ആപ്പുകള്‍ വിഐ പുറത്തിറക്കില്ല. നിലവില്‍ മ്യൂസിക് സ്ട്രീമിംഗ്, മൊബൈല്‍ റീചാര്‍ജ്, വിഐ മൂവീസ് & ടിവി, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങള്‍ വിഐ ആപ്പില്‍ കമ്പനി നല്‍കുന്നുണ്ട്. ഇതിനൊപ്പം തന്നെ മറ്റ് സേവനങ്ങള്‍ അപ്ഡേറ്റിലൂടെ നല്‍കും. അതേ സമയം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള സേവനങ്ങളില്‍ ജിയോയും എയര്‍ടെല്ലും വിഐയെക്കാള്‍ ഏറെമുന്നിലാണ്. വിന്‍ക് മ്യൂസിക്, പേയ്മെന്റ് ആപ് എയര്‍ടെല്‍ താങ്ക്സ്, എയര്‍ടെല്‍ എക്സ്ട്രീം എന്നിങ്ങനെ മൂന്ന് ആപ്പുകളാണ് എയര്‍ടെല്ലിന് ഉള്ളത്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍…

    Read More »
  • NEWS

    എണ്‍പത്തഞ്ചുകാരിയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്ത വയോധികന്‍ അറസ്റ്റിൽ

    പത്തനംതിട്ട: എണ്‍പത്തഞ്ചുകാരിയെ പലതവണ ബലാല്‍സംഗം ചെയ്ത വയോധികന്‍ അറസ്റ്റില്‍.കോന്നി ആരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയില്‍ മുരുപ്പേല്‍ വീട്ടില്‍ ശിവദാസന്‍ (57) ആണ് പിടിയിലായത്. മെയ്‌ 10 നും 15 നുമിടയില്‍ മൂന്നു ദിവസങ്ങളിലായി വീട്ടിലെ കിടപ്പുമുറിയില്‍ വച്ചായിരുന്നു പീഡനം. വയോധിക വിവരം പോലീസിനെ അറിയിച്ചതോടെ ഒളിവിൽ പോയ ഇയാളെ ഡിവൈഎസ്‌പി കെ ബൈജുകുമാറിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണും സംഘവും ഇന്നലെ വൈകിട്ട് ആമക്കുന്നില്‍ നിന്ന് പിടികൂടുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ കാര്യങ്ങൾ നോക്കാൻ വിദേശത്ത് താമസിക്കുന്ന മക്കൾ ഏർപ്പെടുത്തിയതായിരുന്നു പരിചയക്കാരനായ ഇയാളെ. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Business

    ടെസ്ല ജീവനക്കാരുടെ എണ്ണം 10 ശതമാനം വെട്ടിക്കുറയ്ക്കുന്നു

    ടെസ്ല ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്. ടെസ്ലയുടെ പുതിയ നിയമനങ്ങളും മസ്‌ക് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ലോക സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് നിയമനങ്ങള്‍ നിര്‍ത്തുന്നതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ളവരുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടെസ്ല ജീവനക്കാര്‍ക്ക് മസ്‌ക് ഇതിനോടകം തന്നെ ഇക്കാര്യം സൂചിപ്പിച്ച് ഇ-മെയില്‍ അയച്ചതായും റോയിട്ടേഴ്സ് പറയുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനും ഓഫീസിലേക്ക് തിരികെ വരാനും ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സ്ഥാപനങ്ങളില്‍ എത്തിയില്ലെങ്കില്‍ ജോലി വിട്ട് പോകാനും മസ്‌ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. അതേസമയം ഇത്തരത്തിലുള്ള മനോഭാവത്തിനെതിരെ തിരിഞ്ഞ ഒരു കൂട്ടം ജീവനക്കാര്‍ കമ്പനി ഇ-മെയില്‍ പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തിരിച്ച് ഓഫീസുകളില്‍ എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടതായി കണക്കാക്കിയാല്‍ മതിയെന്നാണ് മെയിലില്‍ മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. ‘ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണം. അല്ലാത്തപക്ഷം ജോലിയില്‍ നിന്ന് പുറത്തുപോകാം.’…

    Read More »
  • India

    ഭക്ഷണശാലകളിലെ സര്‍വീസ് ചാര്‍ജ് അന്യായം; പ്രത്യേക നിയമം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

    ഭക്ഷണശാലകളില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ്. അന്യായമായി ഉയര്‍ന്ന പണം ഈടാക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് യോഗം വിളിച്ചു. യോഗത്തില്‍ ഹോട്ടല്‍ സര്‍വീസ് ചാര്‍ജ്ജ് എന്നത് ന്യായ രഹിതമാണെന്നും ഇതിനെതിരെ പ്രത്യേക നിയമ ചട്ടക്കൂട് സൃഷ്ടിക്കാനുള്ള നീക്കം ആരംഭിക്കുമെന്നും ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ അറിയിച്ചു. ഇത്തരം സര്‍വീസ് ചാര്‍ജുകള്‍ നിയമപരമാണെന്ന് റസ്റ്റോറന്റ് അസോസിയഷനില്‍ നിന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുന്ന ഒന്നാണെന്നും ഇത്തരത്തില്‍ അമിത തുക ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 2017ല്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍ ഭേദഗതി വരുത്താനാണ് സാധ്യത. സര്‍വീസ് ചാര്‍ജ്ജുകള്‍ക്ക് പൂര്‍ണമായും വിലങ്ങിടുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നും സൂചനയുണ്ട്. നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പുറമേ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ…

    Read More »
  • Health

    അറിയാം ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

    ​ഗ്രീൻ ആപ്പിളിനെക്കാളും ചുവന്ന ആപ്പിളാകും കൂടുതൽ പേരും കഴിക്കുന്നത്. ചുവന്ന ആപ്പിളിനെപ്പോലെ തന്നെ ​​ഗ്രീൻ ആപ്പിളിനും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവ ​ഗ്രീൻ ആപ്പിളിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. പച്ച ആപ്പിൾ കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന് ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ആപ്പിൾ പതിവായി കഴിക്കുന്നത് ആസ്ത്മയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഫ്ലേവനോയ്ഡുകൾ ആസ്ത്മയുടെ അപകടസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ അവകാശപ്പെടുന്നു. ഗ്രീൻ ആപ്പിൾ ശ്വാസകോശ അർബുദ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഗ്രീൻ ആപ്പിളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ കഴിയുന്ന റൂട്ടിൻ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. കാരണം, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈമിനെ തടയാൻ റൂട്ടിന് കഴിയും. ദിവസവും ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. മൂന്ന് വയറു വീർക്കുന്നത് തടയാനും വയറ്റിൽ…

    Read More »
  • NEWS

    പാകിസ്ഥാനിൽ ​ഗ്യാസ് വില കുത്തനെ ഉയർന്നു; വർധിപ്പിച്ചത് 45 ശതമാനം

    ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാചകവാതക വില കുത്തനെ ഉയർന്നു. സതേൺ ഗ്യാസ് കമ്പനി (എസ്എസ്ജിസി), നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) എന്നിവയുടെ ഗ്യാസ് വില വർധിപ്പിക്കാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) അനുമതി നൽകി. എസ്എസ്ജിസി ഉപഭോക്താക്കൾക്ക് 44 ശതമാനവും എസ്എൻജിപിഎൽ ഉപഭോക്താക്കൾക്ക് 45 ശതമാനവും വർധിച്ചതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. എസ് എസ് ജി സി ഉപഭോക്താക്കൾ ഒരു സിലിണ്ടറിന് 308.53 രൂപ വർദ്ധനയോടെ 1007 രൂപ നൽകേണ്ടി വരും. എസ് എൻ ജി പി എൽ ഉപഭോക്താക്കൾ നൽകേണ്ട വില  854.52 രൂപയായും വർധിച്ചു. ജൂലൈ ഒന്നുമുതലാണ് വില വർധനവ് നിലവിൽ വരുക. ഇന്ധന വില വർധനവിനെ തുടർന്ന് പാകിസ്ഥാനിൽ ജനം തെരുവിലിറങ്ങിയിരുന്നു. സമീപകാലത്ത് വൈദ്യുതിക്കും വില വർധിപ്പിച്ചു. പിന്നാലെയാണ് ​ഗ്യാസ് വിലയിലും വലിയ വർധനവ് വരുത്തിയത്. ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞതോടെ പെട്രോൾ വില 30 രൂപ വർധിച്ചിരുന്നു. നിലവിൽ പാകിസ്ഥാനിൽ പെട്രോൾ വില 209.86…

    Read More »
Back to top button
error: