NEWS

ബിഗ് സല്യൂട്ട് മിസ്റ്റർ കൃഷ്ണകുമാർ

നേത്രാവതി എക്പ്രസിൽ ഇന്നലെ രാവിലെ നടന്ന ഒരു ഹൃദയഹാരിയായ ഒരു സംഭവമാണ്.റിസർവ് കംപാർട്ട്മെൻറിൽ ജനറൽ ടിക്കറ്റിൽ കയറിയ ഷാഹിന എന്നപെൺകുട്ടി.കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. കൈയ്യിൽ കാര്യമായ പണമില്ല.
ഒന്നുകിൽ അവിടെ ഇറങ്ങണം, അല്ലെങ്കിൽ
ഫൈൻ അടച്ച് യാത്ര തുടരണം.
പെൺകുട്ടി പണമടച്ച് യാത്ര തുടർന്നു.
കുട്ടിയുടെ കൈയ്യിൽ കാര്യമായ പണമൊന്നുമില്ലെന്ന് മനസ്സിലായ ടിടി ആർ
കുട്ടിയോട് വിവരങ്ങളാരാഞ്ഞു.
കുട്ടിയുടെ കൈയ്യിൽ തുച്ഛമായ തുകയെ ഉള്ളൂവെന്ന് മനസ്സിലായതോടെ ഫൈൻ അടച്ച തുക ഉൾപ്പെടെ തുക കൈയ്യിൽ നിന്നു തിരികെ നൽകി.
ട്രെയിൻ യാത്ര പരിചയമില്ലാത്ത കുട്ടിയെ ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്ക് മാറ്റാനും തയ്യാറായി.ദീർഘദൂരയാത്രയിൽ കംപാർട്ട്മെൻറിൽ ഒറ്റക്കാവാതിരിക്കാനുള്ള മുൻകരുതലായിരുന്നു അത്.
തിരുവനന്തപുരം അമരവിള സ്വദേശിയായ
15 വയസ്സുകാരിയാണ് ഷാഹിന. കൊല്ലത്തിനിപ്പുറം ആദ്യ യാത്രയാണ്.
സഹോദര തുല്യമായ കരുതലോടെയായിരുന്നു കൃഷ്ണ കുമാറിൻ്റെ ഇടപെടൽ. തൻ്റെ ഡ്യൂട്ടി കഴിഞ്ഞതോടെ
സ്ലീപ്പർ കംപാർട്ടുമെൻറിൽ ചാർജ്ജുള്ള ടിടിആറിനെ വിവരം ധരിപ്പിച്ചും തിരുവനന്തപുരം വരെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കിയായിരുന്നു കൃഷ്ണകുമാർ തിരിച്ചത്.

Back to top button
error: