Month: June 2022
-
Crime
കന്നുകാലി മോഷണക്കേസിൽ അറസ്റ്റിൽ; യുവാവിന് പൊലീസിന്റെ ക്രൂരമർദനം, ഇലക്ട്രിക് ഷോക്
ലക്നൗ: കന്നുകാലി മോഷണക്കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടത് ക്രൂരമർദനം. സാരമായി പരുക്കേറ്റ രഹാൻ എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ പൊലീസ് ഇലക്ട്രിക് ഷോക്ക് പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തു. എന്നാൽ 5,000 രൂപ കൈക്കൂലി വാങ്ങിയ ശേഷമാണ് രഹാനെ വിട്ടയച്ചത് എന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ചികിത്സാ ചെലവിനായി പൊലീസ് 100 രൂപ പരിഹാസരൂപേണ നൽകിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. കന്നുകാലി മോഷണക്കേസുമായി ബന്ധപ്പെട്ട് മേയ് രണ്ടിനാണ് റഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവസവേതന തൊഴിയാളിയായ ഇയാള്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്.
Read More » -
India
‘മൂസേവാലയുടെ ഗതി വരും’ സൽമാൻ ഖാനും പിതാവിനും വധഭീഷണി
മുംബൈ: നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനായ സലിം ഖാനും എതിരെ വധഭീഷണി. സൽമാൻ ഖാൻ സ്ഥിരമായ നടക്കാൻ പോകുന്ന ബന്ധ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. സൽമാന്റെ സുരക്ഷ ജീവനക്കാരാണ് കത്ത് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സലിം ഖാൻ സുരക്ഷ ജീവനക്കാരോടൊപ്പം രാവിലെ ബസ് സ്റ്റാൻഡ് പ്രൊനോഡിൽ സ്ഥിരമായി പ്രഭാത സവാരി നടത്താറുണ്ട്. സാധാരണ അവര്‍ വിശ്രമിക്കാറുള്ള സ്ഥലത്തായിരുന്നു കത്ത് കണ്ടെത്തിയത്. വിശ്രമിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ച നിലയിലുള്ള കത്ത് അകമ്പടിയായി പോകുന്ന സുരക്ഷാ ജീവനക്കാര‍് കണ്ടെത്തുകയും പരിശോധക്കുകയുമായിരുന്നു. പഞ്ചാബി ഗായകൻ മൂസാവാലയുടേതിന് സമാനമായ അവസ്ഥയുണ്ടാകും എന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്ന് പൊലീസ് പറയുന്നു. ഉപേക്ഷിച്ച കത്തിന്റ ഉറവിടം തേടി ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ച് വരികയാണ്. പ്രദേശത്ത് നടക്കാൻ എത്തുന്നരോടും, പ്രദേശവാസികളോടും പൊലീസ് വിവരങ്ങൾ ആരാഞ്ഞു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 29-നായിരുന്നു പഞ്ചാബി ഗായകൻ സിദ്ധു മൂസൈവലാ…
Read More » -
Crime
അമേരിക്കയിൽ വീണ്ടും ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, 13 പേർക്ക് പരിക്കേറ്റു
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആൾക്കൂട്ടത്തിന് നേരെ അക്രമിസംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് മരണം. പതിനൊന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫിലാഡൽഫിയയിലെ ആൾത്തിരക്കേറിയ സൗത്ത് സ്ട്രീറ്റിലേക്ക് കടന്നുവന്ന സായുധ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കൈത്തോക്കുകൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അക്രമികൾ ആരും തന്നെ പിടിക്കപ്പെട്ടിട്ടില്ല. സിസിടിവി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി ഫിലാഡൽഫിയ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ടെക്സസിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പില്‍ 18കുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്.18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. പ്രതി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്കൂളിൽ നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. സ്കൂൾ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് മരിച്ചത്. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയായ സാൽവദോർ…
Read More » -
Crime
കൊടിമരം ഒടിച്ചു, തര്‍ക്കം: എസ്എഫ്ഐ- എഐഎസ്.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഏഴ് പേര്‍ക്ക് പരിക്ക്
അരൂര്‍: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ചന്തിരൂരില്‍ എസ്എഫ്ഐ- എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ ഒരാള്‍ ഡിവൈഎഫ്ഐ.ഭാരവാഹിയാണ്.സംഭവത്തെ തുടര്‍ന്ന് വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി. എഐഎസ്എഫ്. സംസ്ഥാന സമിതിയംഗം വിഎന്‍ അല്‍ത്താഫ്, മേഖലാ സെക്രട്ടറി കെപി അനീഷ്, എസ്എഫ്ഐ. അരൂര്‍ ഏരിയാ സെക്രട്ടറി കെജെ.ജയകൃഷ്ണന്‍, പ്രസിഡന്റ് അമല്‍ ബിജു, ഏരിയാക്കമ്മിറ്റിയംഗം യദുകൃഷ്ണന്‍,ചന്തിരൂര്‍ മേഖലാ സെക്രട്ടറി വി.ജെ ആദര്‍ശ്, ഡിവൈഎഫ്ഐ ചന്തിരൂര്‍ മേഖലാസെക്രട്ടറി കെബി ബിപിന്‍ എന്നിവര്‍ക്കാണ് പരിക്ക്. അല്‍ത്താഫും അനീഷും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. തലക്കടിയേറ്റ അല്‍ത്താഫിനെ സിടി സ്‌കാനിംഗിന് വധേയനാക്കി. എസ്എഫ് ഐ-ഡവൈഎഫ്ഐ പ്രവര്‍ത്തകര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതില്‍ ബിപിന് കൈക്ക് പൊട്ടലുണ്ട്. സ്‌കൂള്‍ തുറക്കുന്ന ദിവസം ചന്തിരൂര്‍ സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ച എസ്എഫ്ഐയുടെ കൊടിമരം ഒടിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ആരംഭിച്ചത്. ഈ വിഷയം ചര്‍ച്ചചെയ്ത സിപിഎം-സിപിഐ നേതാക്കള്‍ ചില ധാരണയില്‍…
Read More » -
Crime
ബലാത്സംഗ കേസ്; വിജയ് ബാബുവിനെ സഹായിച്ചു? സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന, വിജയ് ബാബുവിനെതിരായ കേസില്‍ നടൻ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തിലാണ് നടപടി. ഇന്നലെ ആണ് മൊഴി എടുത്തത്. വിജയ്ബാബുവിന് എതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നല്‍കി. ബലാത്സംഗ പരാതി അറിഞ്ഞില്ല. ദുബായിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചു.വിജയ് ബാബുവിന്‍റെ ഭാര്യ ദുബായ് യാത്രയിൽ വിജയുടെ ക്രെഡിറ്റ് കാർഡ് തന്നു വിട്ടിരുന്നു. അതാണ് തിരികെ നല്‍കിയത്. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. യാത്ര രേഖകൾ പോലീസിനെ കാണിച്ചു എന്നും സൈജു കുറുപ്പ് ഇന്നലെ മൊഴി നല്‍കി. നടി നൽകിയ ബലാത്സംഗ പരാതിയിൽ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. വിജയ് ബാബുവിന്‍റെ അറസ്റ്റിനുള്ള വിലക്ക് തുടരുകയാണ്. പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ…
Read More » -
NEWS
സമ്പന്നരുടെ പറുദീസ,ബനാന ദ്വീപിനെക്കുറിച്ച് അറിയാം
ഈ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ദ്വീപാണ് നൈജീരിയയിലെ ബനാന ദ്വീപ് (Banana Island). നൈജീരിയയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ആഡംബരത്തിന്റെ പ്രതീകമാണ്. അവിടെ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാരാണ് എന്നതാണ് പ്രത്യേകത. നൈജീരിയയിലെ അഗോസിലാണ് ഈ കൃത്രിമദ്വീപ് നിർമിച്ചിരിക്കുന്നത്. വാഴപ്പഴത്തിന്റെ ആകൃതിയിലാണ് ദ്വീപുള്ളത്. അതിനാലാണ് ഇതിനെ ബനാന ദ്വീപ് എന്ന് വിളിക്കുന്നത്. സാധാരണക്കാർക്ക് ദ്വീപിൽ വീട് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. പാരീസ്, ന്യൂയോർക്ക്, ടോക്കിയോ തുടങ്ങിയ നഗരങ്ങളോട് കിടപിടിക്കാൻ തക്ക സൗകര്യങ്ങളും, മോടിയും ശതകോടീശ്വരന്മാരുടെ ഈ ദ്വീപിനുണ്ട്. നൈജീരിയയിലെ ഏറ്റവും തിരക്ക് പിടിച്ച നഗരങ്ങളിൽ ഒന്നാണ് ലാഗോസ്. അതിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി ശാന്തവും സ്വസ്ഥമായി താമസിക്കാൻ ആഗ്രഹിച്ചാണ് സമ്പന്നർ നൈജീരിയയിൽ ഈ കൃത്രിമ ദ്വീപ് സൃഷ്ടിച്ചിട്ടുള്ളത്. സിവിൽ എഞ്ചിനീയറും, സിറ്റി പ്രോപ്പർട്ടി ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സിഇഒയുമായ, പരേതനായ ചീഫ് അഡെബയോ അഡെലെക്കെയാണ് ഈ ആശയത്തിന് പിന്നിൽ. 1.6 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് 2003 -ലാണ്…
Read More » -
NEWS
പഴയകാലത്ത് ജാതി അടിസ്ഥാനത്തിൽ വീടിനെ വിളിച്ചിരുന്ന പേരുകൾ
പഴയ കാലത്ത് ജാതി അടിസ്ഥാനത്തിൽ വീടിനെ പല പേരുകളിൽ ആണ് വിളിച്ചിരുന്നത്, അവയിൽ ഇന്ന് പലതും വീടിൻ്റെ പര്യായമായി മാറി.(ഉദാ: ഇല്ലം, ഭവനം, കുടി,) അന്ന് ആരും വീട് എന്ന് പറഞ്ഞിരുന്നില്ല. നമ്പൂതിരി മുതൽ ആദിവാസി വരെയുള്ളവരുടെ വീടിൻ്റെ നാമങ്ങൾ പുതിയ തലമുറയുടെ അറിവിലേക്കായി എഴുതുന്നു. പഴയ നായർ തറവാടുകൾ നാലു കെട്ടും, ഇല്ലങ്ങൾ എട്ടുകെട്ട് (മന), കോവിലകങ്ങൾ പതിനാറ് കെട്ടും (കൊട്ടാരം ) ആയിരുന്നു, നമ്പൂതിരി – ഇല്ലം, മന ക്ഷത്രിയ – കോവിലകം, കൊട്ടാരം നായർ – തറവാട് ,കുപ്പാടി നമ്പ്യാർ – ഭവനം, മഠം കർത്ത – മഠം തിയ്യ- തറവാട് ,പുര വിശ്വകർമ – പ്പുര കുറിച്യർ – തറവാട് അയ്യർ – മഠം തമിഴ് വിശ്വകർമ്മ – മഠം നമ്പീശൻ – മഠം, പുഷ്പകം വാര്യർ – വാരിയത്ത്, വാരിയം പിഷാരടി – ഷാരത്ത്, ഷാരകം മാരാർ – മാരാത്ത് കുറുപ്പ് – കളരിക്കൽ,…
Read More » -
NEWS
പ്രവാചകനെതിരായ അപകീർത്തി പരാമർശം; ഖത്തറിനു പിന്നാലെ പ്രതിഷേധമറിയിച്ച് കുവൈറ്റും
പ്രവചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധമറിയിച്ച് കുവൈറ്റും.ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈറ്റ് പ്രതിഷേധം അറിയിച്ചത്.നേരത്തെ, വിഷയത്തിൽ ഖത്തറും പ്രതിഷേധം അറിയിച്ചിരുന്നു. ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്.വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്.മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.
Read More » -
NEWS
വട്ടപ്പാറ വളവിൽ മറിഞ്ഞ ലോറിക്കു മുകളിലേക്ക് വീണ്ടും ലോറി മറഞ്ഞു
വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്കുലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് 2 പേർക്കു പരുക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.മധ്യപ്രദേശ് സ്വദേശികളായ അഖിൽ, മുകേഷ് എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്.മാസങ്ങൾക്കു മുൻപ് മറിഞ്ഞ കണ്ടെയ്നർ ലോറിക്കു മുകളിലേക്കാണ് വീണ്ടും ലോറി മറിഞ്ഞത്.മധ്യപ്രദേശിൽനിന്ന് എല്ലുപൊടിയുമായി കൊച്ചിയിലേക്ക് പോകുകയായിരുന്നു ലോറി. ഗുരുതരമായി പരുക്കേറ്റ മുകേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അഖിലിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
NEWS
കുട്ടികൾക്ക് കിട്ടുന്നത് അച്ഛന്റെ ബുദ്ധിയോ, അമ്മയുടെ ബുദ്ധിയോ?
കുട്ടികളുടെ സ്വഭാവസവിശേഷതകളെ മാതാപിതാക്കളിൽ ഒരാളുമായി ബന്ധപ്പെടുത്താൻ പലപ്പോഴും നമ്മൾ ശ്രമിക്കാറുണ്ട്. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുമ്പോഴോ, അതുമല്ലെങ്കിൽ മത്സരങ്ങളിൽ വിജയിക്കുമ്പോഴോ എല്ലാം അതിന്റെ ക്രെഡിറ്റ് എടുക്കാൻ അച്ഛനും അമ്മയും മത്സരിക്കാറുണ്ട്. പോരാത്തതിന് ഒരു ഡയലോഗും, ‘അത് പിന്നെ എന്റെ മോളല്ലേ/മോനല്ലേ.’ പക്ഷേ, കുട്ടികൾക്ക് കിട്ടുന്നത് ആരുടെ ബുദ്ധി(intelligence)യാണ് . അമ്മയുടേയോ അതോ അച്ഛന്റെയോ? ഗവേഷകരുടെ അഭിപ്രായത്തിൽ അമ്മയിൽ നിന്നാണ് കുട്ടികൾക്ക് ബുദ്ധിശക്തി പകർന്ന് കിട്ടുന്നത്. എക്‌സ് ക്രോമസോമാണ് ബുദ്ധിശക്തിയെ വഹിക്കുന്നതെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഈ ക്രോമസോമുകൾ രണ്ടെണ്ണമുണ്ട് (XX). എന്നാൽ, പുരുഷന്മാർക്ക് ഒരെണ്ണമേ (XY) ഉള്ളൂ. അതുകൊണ്ട് തന്നെ തങ്ങളുടെ കുട്ടികൾക്ക് ബുദ്ധിപരമായ ജീനുകൾ കൈമാറാനുള്ള കഴിവ് പിതാവിനേക്കാൾ മാതാവിന് കൂടുതലാണ്. മാത്രവുമല്ല, പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിക്കാവുന്ന ബുദ്ധിപരമായ ജീനുകൾ തനിയെ നിർജ്ജീവമായേക്കാം. മക്കളുടെ ബുദ്ധിശക്തി അമ്മയുടെ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പിതാവിന് അതിൽ കാര്യമായ പങ്കില്ലെന്നാണ് ഇതിനെ അനുകൂലിക്കുന്ന ഗവേഷകർ പറയുന്നത്. വർഷങ്ങളായി ഈ…
Read More »