NEWS

വട്ടപ്പാറ വളവിൽ മറിഞ്ഞ ലോറിക്കു മുകളിലേക്ക് വീണ്ടും ലോറി മറഞ്ഞു

വളാ‍ഞ്ചേരി: വട്ടപ്പാറയിൽ ചരക്കുലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് 2 പേർക്കു പരുക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.മധ്യപ്രദേശ് സ്വദേശികളായ അഖിൽ, മുകേഷ് എന്നിവർക്കാണു പരുക്കേറ്റത്.
 ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്.മാസങ്ങൾക്കു മുൻപ് മറിഞ്ഞ കണ്ടെ‌യ്നർ ലോറിക്കു മുകളിലേക്കാണ് വീണ്ടും ലോറി മറിഞ്ഞത്.മധ്യപ്രദേശിൽനിന്ന് എല്ലുപൊടിയുമായി കൊച്ചിയിലേക്ക് പോകുകയായിരുന്നു ലോറി.
 ഗുരുതരമായി പരുക്കേറ്റ മുകേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അഖിലിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: