Month: June 2022
-
NEWS
എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അശ്വതി സൂരജിന് തൃശൂരിൻ്റെ അഭിനന്ദന പ്രവാഹം
കേരള ആരോഗ്യ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അശ്വതി സൂരജിന് ആണ് ഒന്നാം റാങ്ക്. 81.836 ശതമാനം മാര്‍ക്ക് നേടിയാണ് അശ്വതിയുടെ റാങ്ക്. തൃശൂർ ഗവ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായ അശ്വതി ഫോർട്ട് ഡെൻ്റൽ ക്ളിനിക്കിലെ ദന്ത ചികിത്സ വിദഗ്ദൻ ഡോ.ടി.സൂരജിൻ്റെയും തൃശൂർ ഗവ മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.നിഷ എം ദാസിൻ്റെയും മകളാണ്. രണ്ടാം റാങ്ക് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ കീര്‍ത്തന മനോജിനാണ്. 81.591 ശതമാനം മാര്‍ക്ക് നേടിയാണ് കീര്‍ത്തനയുടെ വിജയം. കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ എസ്.സൂര്യജിത്തിനാണ് മൂന്നാം റാങ്ക്. 81.428 മാര്‍ക്ക് നേടിയാണ് സൂര്യജിത്തിന്റെ വിജയം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ട് റാങ്കുകള്‍ നേടിയുള്ള തിളക്കത്തില്‍ നില്‍ക്കുമ്ബോഴാണ് എം.ബി.ബി.എസ് പരീക്ഷയില്‍ ഒന്നാം റാങ്കും തൃശൂരിലെത്തുന്നത്. ഈ വർഷത്തെ എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അയ്യന്തോൾ കോവിലകപറമ്പ് സ്വദേശി അശ്വതി സൂരജിനെ തൃശൂർ എം.പി ടി.എൻ.പ്രതാപനും തൃശൂർ എം.എൽ.എ…
Read More » -
Kerala
പിക് അപ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കൊല്ലം: അരിനല്ലൂരില്‍ പിക് അപ് ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തേവലക്കര അരിനല്ലൂര്‍ പുഷ്പമന്ദിരത്തില്‍ ജോണിന്റെയും സിന്ധുവിന്റെയും മകന്‍ ജോബിന്‍ജോണ്‍(22)ആണ് മരിച്ചത്. കോട്ടൂര്‍മുക്കില്‍ ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നുവന്ന പെട്ടിഓട്ടോയുമായി കൂട്ടിഇടിക്കുകയായിരുന്നു. ശാസ്താംകോട്ടയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അടുത്തിടെയാണ് ഗള്‍ഫില്‍നിന്നും എത്തിയത്. പിതാവ് ഗള്‍ഫില്‍നിന്നും മടങ്ങി എത്തിയ ശേഷം സംസ്‌കാരം നടത്തും. സഹോദരി സൗമ്യ
Read More » -
Kerala
എന്താണ് നോറ വൈറസ്? വൈറസ് ബാധിച്ചാൽ..
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗം പകരുന്നതെങ്ങനെ? നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങള്‍ വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം രോഗ ബാധിതര്‍…
Read More » -
Health
നോറോ വൈറസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് സാമ്പിള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. രണ്ട് കുട്ടികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
Kerala
വിജയ് ബാബു കേസ് :എടിഎം കാര്‍ഡ് എത്തിച്ചു നല്‍കിയ സംഭവത്തില്‍ നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബുവിന് എടിഎം കാര്‍ഡ് എത്തിച്ചു നല്‍കിയ സംഭവത്തില്‍ അന്വേഷണസംഘം നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു. നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു. വിജയ് ബാബുവിന്റെ പേരില്‍ കേസെടുക്കുന്നതിന്റെ മുന്‍പാണ് എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കിയത്. വിജയ് ബാബു കാര്‍ഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നല്‍കാന്‍ സാധിക്കുമോയെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.’ റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിംഗിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എടിഎം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജു കുറുപ്പ് പൊലീസിന് മൊഴി നല്‍കി.
Read More » -
Crime
ഇഷ്ട വാഹനം കണ്ടാല്‍ ആദ്യം ‘സ്കെച്ചിടും’, അവസരം നോക്കി പൊക്കും; വാഹന മോഷണസംഘത്തിലെ പ്രധാനി പിടിയിൽ
കോഴിക്കോട്: അന്തർജില്ലാ വാഹനമോഷണ സംഘത്തിന് മോഷ്ടിക്കേണ്ട വാഹനങ്ങൾ സ്കെച്ചിട്ട് വിവരങ്ങള്‍ കൈമാറുകയും, വാഹനങ്ങൾ മോഷ്ടിക്കുകും ചെയ്യുന്ന യുവാവ് പിടിയില്‍. മലപ്പുറം പുളിക്കൽ സ്വദേശി അജിത് (21) ആണ് പിടിയിലായത്. അന്തർജില്ലാ വാഹനമോഷണ സംഘത്തിലെ മഖ്യ ആസൂത്രകനാണ് പിടിയിലായത്. കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിന്‍റേയും കസബ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാലെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അജിത്തെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം നടന്ന രാത്രികാല പ്രത്യേക വാഹനപരിശോധനയിലാണ് പ്രതിയെ കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. നഗരത്തിൽ വർദ്ധിച്ചു വരുന്ന വാഹനമോഷണങ്ങളെകുറിച്ചും സമാനമായ വാഹനമോഷണ സംഘങ്ങളെ കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇഷ്ടപ്പെട്ട വാഹനം കണ്ടാലുടൻ കിലോമീറ്ററുകളോളം വാഹനത്തെ പിൻതുടർന്ന് ഉടമസ്ഥൻ കൺവെട്ടത്തുനിന്നും മാറിയാൽ നിമിഷങ്ങൾ കൊണ്ട് വാഹനം മോഷ്ടിച്ചെടുക്കുന്ന സംഘത്തിൽ പെട്ടയാളാണ് പിടിയിലായ…
Read More » -
Crime
ഭാര്യ വിറക് കൊള്ളി കൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു, സംഭവം പാലക്കാട്
പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ശാന്തയാണ് ഭർത്താവായ കോലത്തുപള്ളിയാൽ ചന്ദ്രനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ അടുക്കളയിൽവെച്ച് ചന്ദ്രനും ശാന്തയും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ വിറക് കഷ്ണംകൊണ്ട് ശാന്ത ചന്ദ്രനെ മർദിക്കുകയുമായിരുന്നു. ഇന്ന് (ഞായർ) ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയും ചന്ദ്രനും തമ്മിൽ ഏറെ നാളുകളായ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു വെന്ന് അയൽവാസികൾ പറഞ്ഞു. ചന്ദ്രന്റെ നിലവിളി ശബ്ദം കേട്ട് എത്തിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലടിക്കോട് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കല്ലടിക്കോട് സി ഐയുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ദകരും സംഭവസ്ഥലത്തുണ്ട്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
Read More » -
Crime
‘പരിധിവിട്ട ഉപയോഗമില്ല, മൊബൈല്‍ അഡിക്ഷനുമില്ല’; ദുരൂഹത ഒഴിയാതെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ
തിരുവനന്തപുരം: നാവായിക്കുളത്ത് മൊബൈൽ അഡിക്ഷൻ താങ്ങാനാവാതെ ആത്മഹത്യചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീത ബാൻഡുകൾക്ക് അടിയമയായ തനിക്ക് പഠനത്തിൽ ശ്രദ്ധചെലുത്താനാവുന്നില്ലെന്ന് എഴുതിവച്ചാണ് പെൺകുട്ടി ജീവൻ ഒടുക്കിയത്. പത്താംക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങി പാസായ മിടുമിടുക്കിയാണ് ജീവ. പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചിരുന്നു. അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബം. ജീവാ മോഹന്റെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഇന്നലെ രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ്. ആറ് താളുകളിലായി വലിയ ഒരു കുറിപ്പ് എഴുതിവച്ചാണ് പെൺകുട്ടി ജീവൻ ഒടുക്കിയത്. മൊബൈൽ ഫോണിന് അടിമയായിപ്പോയി, പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല,…
Read More » -
Crime
ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ദയാക്കി സ്വർണവും പണവും കവർന്നു
കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം സ്വർണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വർണവും പണവും കവർന്നു. ആലുവ ബാങ്ക് കവലയിൽ താമസിക്കുന്ന സഞ്ജയിയുടെ വീട്ടിൽ നിന്നും 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്. വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്ക് അടക്കം എടുത്തുകൊണ്ട് പോയ സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്ജയിന്‍റെ വീട്ടിലായിരുന്നു സിനിമാ സ്റ്റൈൽ കവർച്ച. ഉച്ചയോടെ ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി നാലംഗ സംഘം വീട്ടിലെത്തി. ചോദിച്ചപ്പോൾ മൊബൈൽ ഫോണിൽ തിരിച്ചറിൽ കാർഡ് കാണിച്ചു. തുടർന്ന് ഫോണെല്ലാം വാങ്ങിവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടിൽ പരിശോധന തുടങ്ങി. 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ…
Read More » -
India
കാണ്‍പൂര്‍ സംഘര്‍ഷം: അറസ്റ്റിലായവര്‍ക്കെതിരെ സുരക്ഷാ നിയമം ചുമത്തും, പോപ്പുലര്‍ ഫ്രണ്ടിനെതിരേയും അന്വേഷണം
ലക്നൗ: കാൺപൂർ സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്ന് യുപി പൊലീസ്. പ്രതികളുടെ സ്വത്തുകണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ ഉപയോഗിക്കുമെന്നും യുപി എഡിജിപി പ്രശാന്ത് കുമാർ വ്യക്തമാക്കി. സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെലും അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കാൺപൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് മീണ വ്യക്തമാക്കി. ബിജെപി വക്താവ് നൂപര്‍ ശര്‍മ്മ ഒരു ചാനൽ ചര്‍ച്ചയിൽ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശം ഉത്തര്‍പ്രദേശിൻ്റെ സമാധാന അന്തരീക്ഷത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ബിജെപി നേതാവ് നടത്തിയ പ്രസ്താവനക്കെതിരെയുള്ള ഹർത്താലാണ് കാൺപൂരിൽ സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ നൂപുര്‍ ശര്‍മയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബിജെപി പുറത്താക്കിയിട പ്രവാചകനെ പരിഹസിച്ചുള്ള ബിജെപി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കാൺപൂരിൽ സംഘർഷം ഉണ്ടായത്. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയി…
Read More »