Month: June 2022

  • NEWS

    ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു

    കൊല്ലം: ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്.ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുട്ടി ആരും കാണാതെ കുടിക്കുകയായിരുന്നു.പിന്നീട് ഛർദ്ദിച്ച് കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ്.

    Read More »
  • Kerala

    കെഎസ്ആര്‍ടിസി ശമ്പള വിതരണം: സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

    കെഎസ്ആര്‍ടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന കരാര്‍ ലംഘിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ധര്‍ണയാകും സിഐടിയു നടത്തുക. സിഎംഡി ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താനാണ് ഐഎന്‍ടിയുസിയുടെ തീരുമാനം. നാളെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലും, കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും അനിശ്ചിതകാല ധര്‍ണ ബിഎംഎസ് ആരംഭിക്കും. സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്ത സാഹചര്യത്തില്‍, ഇരുപതാം തീയതി ആകാതെ ശമ്പളം നല്‍കാനാകില്ല എന്നാണ് മാനേജ്‌മെന്റ് നിലപാട്.എന്നാല്‍ ധനവകുപ്പ് പണം അനുവദിക്കുന്ന മുറയ്ക്ക് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.  

    Read More »
  • India

    ബി​ജെ​പി രാ​ജ്യ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ക​യാ​ണെന്ന് രാ​ഹു​ൽ ഗാ​ന്ധി

    ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി രാ​ജ്യ​ത്ത് വെ​റു​പ്പും വി​ദ്വേ​ഷ​വും വ​ള​ർ​ത്തു​ക​യാ​ണ്. സ്നേ​ഹ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും മാ​ത്ര​മേ ഇ​ന്ത്യ​യെ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലേ​ക്ക് ന​യി​ക്കാ​നാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി വ​ക്താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ലെ അ​റ​ബ് പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. “വെ​റു​പ്പ് വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്നു. സ്‌​നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പാ​ത​യി​ലൂ​ടെ മാ​ത്ര​മേ ഇ​ന്ത്യ​യെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​യൂ. ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്’- രാ​ഹു​ൽ ഹി​ന്ദി‌​യി​ൽ ട്വീ​റ്റ് ചെ​യ്തു. “#BharatJodo’ എ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. രാ​ജ്യ​ത്തെ ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ “ഇ​ന്ത്യ​യെ ഒ​ന്നി​പ്പി​ക്കു​ക (ജോ​ഡോ ഭാ​ര​ത്) വ​രൂ’ എ​ന്ന് കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലും ട്വീ​റ്റ് ചെ​യ്തു.

    Read More »
  • Kerala

    കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രിയിൽ കടകൾക്ക് തീപിടിച്ചു

    കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി കാ​ട്ടാം​വ​ള്ളി​യി​ൽ തീ​പി​ടി​ത്തം. മൂ​ന്ന് ക​ട​ക​ൾ​ക്ക് ആ​ണ് തീ ​പി​ടി​ച്ച​ത്. തി​ങ്കാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ന​രി​ക്കു​നി​യി​ല്‍ നി​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം എ​ത്തി. തീ ​അ​ണ​യ്ക്കാ​ന്‍ ഉ​ള്ള ശ്ര​മം തു​ട​രു​ന്നു

    Read More »
  • Business

    മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നു?

    ജർമൻ കാർ നിർമാതാക്കളായ മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നതായി സൂചന. ജർമനിയിലെ 70,000 വാഹനങ്ങൾ ഉൾപ്പെടെ ലോകമൊട്ടാകെ 9,93,407 കാറുകളാണ് തിരിച്ചു വിളിക്കുന്നത്. ബ്രേക്കിംഗ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് നടപടിയെന്ന് ജർമൻ ഫെഡറൽ ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു. 2004-2015 കാലയളവിൽ നിർമിച്ച എസ്യുവി സീരിസിലെ എംഎൽ, ജിഎൽ സ്പോർട്സ് യൂട്ടിലിറ്റി വിഭാഗത്തിലെയും ആർ ക്ലാസ് ലക്ഷ്വറി മിനിവാൻ വിഭാഗത്തിലെയും കാറുകളാണ് തിരിച്ചുവിളിക്കുന്നത്. കാറുകളുടെ ബ്രേക്ക് ബൂസ്റ്റർ നാശമാകുന്നത് മൂലം ബ്രേക്കിംഗ് സംവിധാനവും ബ്രേക്ക് പെഡലും തമ്മി ലുള്ള ബന്ധം തടസപ്പെടുന്നതായി ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

    Read More »
  • Crime

    മോറിസ് കോയിൻ തട്ടിപ്പ്: മടിക്കേണ്ട, ഫോണിലൂടെയും പരാതി അറിയിക്കാം

    മലപ്പുറം: മോറിസ് കോയിന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ക്കു പരാതി നല്‍കാനായി പ്രത്യേക ഫോണ്‍നമ്പര്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. ലഭിക്കുന്ന പരാതികളില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം അന്വേഷണവുമായി മുന്നോട്ടുപോകും. മോറിസ് കോയിനുമായി ബന്ധപ്പെട്ട പരാതികള്‍ 0483-2734867 എന്ന നമ്പറില്‍ അറിയിക്കാമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.പരാതി നല്‍കാന്‍ ആളുകള്‍ മടിക്കുന്നത് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നുണ്ട്. വെള്ളിയാഴ്ച ചിലര്‍ പരാതി നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി വാഗ്ദാനംചെയ്ത് മണിചെയിന്‍ മാതൃകയില്‍ 1200 കോടി രൂപ പലരില്‍നിന്നായി സമാഹരിച്ചുവെന്നാണു കേസ്. ഇതില്‍ ജില്ലയില്‍ മാത്രം ആയിരക്കണക്കിനാളുകള്‍ക്കു പണം നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍മാരിലൊരാളെന്നു സംശയിക്കുന്ന പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരായ ഒരു കേസ് മാത്രമാണു നിലവില്‍ ജില്ലയിലുള്ളത്. ഇതു പോലീസ് സ്വമേധയാ രജിസ്റ്റര്‍ചെയ്തതാണ്.

    Read More »
  • Kerala

    പൂട്ടിയ മദ്യ വിൽപനശാലകൾ തുറക്കാൻ കൺസ്യൂമർഫെഡും

    തിരുവനന്തപുരം: മുൻപു പൂട്ടിയ മദ്യ വിൽ‌പനശാലകൾ തുറക്കാൻ ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചതിനു പിന്നാലെ തങ്ങൾ പൂട്ടിയ 10 മദ്യ വിൽപനശാലകൾ തുറക്കാൻ കൺസ്യൂമർഫെഡും. കടയ്ക്കുള്ളിൽ കയറി ആവശ്യമുള്ള മദ്യം തിരഞ്ഞെടുക്കാൻ സൗകര്യമുള്ള പ്രീമിയം ഷോപ്പുകളായാണ് ഇവ തുറക്കുക. കേശവദാസപുരം, കുളത്തൂപ്പുഴ, കോട്ടയം, പീരുമേട്, മൂവാറ്റുപുഴ, പാലക്കാട്, കൊഴിഞ്ഞാമ്പാറ, ബാലുശേരി, മേപ്പാടി, കാസർകോട് എന്നിവിടങ്ങളിലാണ് ഷോപ്പുകൾ തുറക്കുന്നത്. ഇതിനായി കൺസ്യൂമർഫെഡ് എംഡിക്കും എക്സൈസ് കമ്മിഷണർക്കും നിർദേശം നൽകി നികുതി വകുപ്പ് ഉത്തരവിറക്കി. മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടിയെടുക്കുമെന്നും പൂട്ടിപ്പോയവ തുറക്കുമെന്നുമുള്ള പുതിയ മദ്യനയത്തിലെ നിലപാട് കണക്കിലെടുത്താണ് 10 ഷോപ്പുകൾ തുറക്കുന്നതെന്ന് ഉത്തരവിൽ സർക്കാർ പറയുന്നു. ബവ്റിജസ് കോർപറേഷന്റെ 68 മദ്യവിൽപനശാലകളാണു മുൻപു പൂട്ടിയത്. ഇവ തുറക്കാൻ തീരുമാനിച്ച് രണ്ടാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബവ്കോ എംഡിയുടെ ശുപാർശയും സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. ഇതോടെ…

    Read More »
  • NEWS

    വധശ്രമത്തിന് പദ്ധതിയെന്ന് സൂചന; ഇമ്രാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി

    ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാനെ വധിക്കാൻ പദ്ധതിയിടുന്നതായി അഭ്യൂഹം. ഇതോടെ ഇസ്‌ലാമാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ബനി ഗാല നഗരത്തിലെ പൊതുപരിപാടിയിൽ ഇമ്രാൻ പങ്കെടുക്കാനിരിക്കെ മേഖലയിൽ വൻ സുരക്ഷാ സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്. ഇസ്‌ലാമാബാദിൽ നിരോധനാ‌‌ജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടംകൂടുന്നതിനും മറ്റു പൊതുപരിപാടികൾക്കും നിരോധനമുണ്ട്. ഇമ്രാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാൽ പാക്കിസ്ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും അനന്തരവൻ ഹസാൻ നിയാസി മുന്നറിയിപ്പ് നൽകി. ബനി ഗാലയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നു സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകിയതിനു പിന്നാലെ നഗരത്തിന്റെ മുക്കിലുംമൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇമ്രാൻ ഖാന് വധഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയതായി മുൻ പാക്ക് മന്ത്രി ഫവദ് ചൗധരി കഴിഞ്ഞ എപ്രിലിൽ പറഞ്ഞിരുന്നു. പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദിൽ നടത്തിയ റാലിയിൽ ബുളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന സുരക്ഷാ…

    Read More »
  • NEWS

    റഷ്യ-യുക്രെയ്ന്‍ യുദ്ധം ലോക ജനതയുടെ കീശകീറി; ഇത് തുടര്‍ന്നാല്‍ ഇന്ത്യയില്‍ വിലക്കയറ്റം, ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമം ?

    യുക്രെയ്നിൽ ഫെബ്രുവരി 24ന് റഷ്യ പൊട്ടിച്ച വെടി ലോകജനതയുടെ കീശയിൽ വലിയൊരു ദ്വാരമാണ് ഉണ്ടാക്കിയത്! യുദ്ധം ആരംഭിച്ചിട്ട് നൂറിലേറെ ദിവസം പിന്നിട്ട്, ആളുകളുടെ ‘കീശ കീറി’യിരിക്കുന്ന അവസ്ഥയിൽ ഈ പ്രയോഗത്തിന് തെല്ലും അതിശയോക്തിയില്ല. ലോകമെമ്പാടും അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില അളക്കുന്ന യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഭക്ഷ്യവില സൂചിക, മാർച്ചിൽ റെക്കോർഡിലെത്തിയതിന് ശേഷം തുടർച്ചയായി രണ്ടു മാസവും ഇടിഞ്ഞിരുന്നു. ഇടിവുണ്ടായിട്ടും, മേയ് സൂചിക 2021ലെ അപേക്ഷിച്ച് 22.8 ശതമാനം ഉയർന്നത് ആശങ്ക വർധിപ്പിക്കുകയാണ്. നിലവിൽ ഭക്ഷണത്തിനു ക്ഷാമമില്ലെങ്കിലും പ്രതിസന്ധിയുണ്ടായേക്കുമെന്നാണ് എഫ്‌എഒയുടെ പ്രധാന വിശകലന വിദഗ്ധൻ ലൂക്കാ റൂസോ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാകും ഇത് ഏറ്റവുമധികം പ്രതിഫലിക്കുന്നതെന്നും 2023 വളരെ അപകടകരമായ ഒരു വർഷമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘യുക്രെയ്ൻ–റഷ്യ യുദ്ധമാണ് സ്ഥിതി വഷളാക്കിയത്.…

    Read More »
  • Kerala

    ‘ഡോ.ജോ, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; കോൺഗ്രസുകാർക്ക് വ്യക്തി വിരോധമില്ല’

    കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സൈബർ ഇടങ്ങളും കൃത്യമായി ഉപയോഗിച്ചാണ് ഇരുമുന്നണികളും മുന്നോട്ടുപോയത്. സ്ഥാനാർഥികളുടെയും നേതാക്കളുടെയും നാക്കുപിഴകളും പ്രസംഗങ്ങളിലെ അബദ്ധവും ആയുധമാക്കി ഇടതും വലതും സജീവമായിരുന്നു. ഇപ്പോൾ കോൺഗ്രസ് സൈബർ ടീം എന്ന പേജിൽ വന്ന കുറിപ്പ് ഒട്ടേറെ പേരാണ് പങ്കിടുന്നത്. നടന്നത് തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമാണെന്നും ഡോ. ജോ ജോസഫ് പച്ചയായ മനുഷ്യൻ ആണെന്നും വ്യക്തിപരമായി ഒരു കോൺഗ്രസുകാരനും വിരോധമില്ലെന്നും ഫെയ്സ്ബുക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രചാരണ സമയത്ത് എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചു െകാണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ഔദ്യോഗിക പേജ് അല്ലെങ്കിൽ കൂടി രണ്ടായിരത്തിലേറെ പേരാണ് പോസ്റ്റ് ലൈക്കു ചെയ്തിരിക്കുന്നത്. കുറിപ്പ് വായിക്കാം: ഡോ.ജോ ജോസഫ് ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്കുപിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം, ആവലാതി നമ്മൾ കണ്ടിട്ടുണ്ട്. താങ്കൾ നല്ലൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യൻ, രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞ് ഒരു കൊൺഗ്രസുകാരനും വ്യക്തി…

    Read More »
Back to top button
error: