Month: June 2022
-
NEWS
പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ മര്‍ദ്ദനം
കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി ലീലാമ്മയെ മകള്‍ ലീനയാണ് മര്‍ദ്ദിച്ചത്.അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ഹർഷയെയും ലീന മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ലീലാമ്മയും വാര്‍ഡ് മെമ്ബര്‍ ഹർഷയും പത്താനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹര്‍ഷയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.മകള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ലീലാമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Read More » -
NEWS
43 ലക്ഷത്തിന് ലേലം ഉറപ്പിച്ച് ഗുരുവായൂരിലെ ഥാര്‍ ജീപ്പ്
തൃശൂര്‍ : ഏറെ വിവാദങ്ങൾക്കൊടുവിൽ ഗുരുവായൂരിലെ ഥാര്‍ ജീപ്പ് 43 ലക്ഷത്തിന് ഉറപ്പിച്ചു.വിദേശ മലയാളിയും അങ്ങാടിപ്പുറം സ്വാദേശിയുമായ വിഘ്‌നേഷ് വിജയകുമാറാണ് 43 ലക്ഷത്തിന് ലേലം ഉറപ്പിച്ച് വാഹനം സ്വന്തമാക്കിയത്.43 ലക്ഷത്തിന് പുറമെ ജിഎസ്ടിയും നല്‍കേണ്ടി വരും. 14 പേരാണ് പുനര്‍ ലേലത്തില്‍ പങ്കെടുത്തത്.15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം തുടങ്ങിയത്.രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലായിരുന്നു പുനര്‍ലേലം. ഗുരുവായൂരില്‍ ആദ്യം നടത്തിയ ലേലത്തില്‍ വാഹനം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി.ഗുരുവായൂരില്‍ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നല്‍കിയതായിരുന്നു ഥാര്‍.
Read More » -
NEWS
നിയമലംഘനങ്ങൾക്ക് വലിപ്പച്ചെറുപ്പം നോക്കാതെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനകളും നടപടികളും ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്.ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കം നടപടികളെടുക്കാനാണ് നീക്കം. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുക, ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക,ഉദ്യോഗസ്ഥര്‍ പരിശോധിക്കാനൊരുങ്ങുമ്ബോള്‍ വാഹനം നിര്‍ത്താതെ പോവുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് മരവിപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഇവയ്‌ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്.ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
Read More » -
LIFE
അത്ര നിസാരനല്ല വാഴക്കൂമ്പ്, അറിയാം വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളും എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ. വാഴക്കൂമ്പ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പ് പഴമക്കാരുടെ പ്രധാന ആഹാരം ആയിരുന്നു. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പിലെ പറയുന്നത്. ചിലയിടങ്ങളിൽ കുടപ്പൻ എന്നും പറയും. വാഴപ്പഴത്തേക്കാൾ ഗുണങ്ങൾ കൂടുതലാണ് വാഴക്കൂമ്പിനു എന്നതാണ് യാഥാർത്ഥ്യം. നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കൂമ്പ്. വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി പൊട്ടാസ്യം ഫൈബർ തുടങ്ങി നിരവധി ധാതുക്കളും വൈറ്റമിനുകളും തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്. വാഴക്കൂമ്പ് കറിവെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ നല്ലതാണ് കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കുവാൻ ഇത് സഹായിക്കുന്നു. പൊട്ടാസിയം ത്തിൻറെ കലവറയാണ് എന്നതിനാൽ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കുവാനും വാഴക്കൂമ്പ് കൊണ്ടു കഴിയും. ഏറ്റവും പ്രധാനം ക്യാൻസറിനെ ചെറുക്കാൻ വാഴക്കൂമ്പിൽ ശക്തിയുണ്ട് എന്നതാണ്. ആൻറി ഓക്സിജൻ സുകൾ പ്രദാനം ചെയ്യുന്നതിനാൽ ക്യാൻസറിനെ ചെറുക്കാനും അകാലവാർദ്ധക്യം തടയുവാനും ഭക്ഷണത്തോടൊപ്പം വാഴക്കുമ്പ്…
Read More » -
Kerala
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘ലീഡര്‍’ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകളും ഫ്‌ളക്‌സുകളും,പോസ്റ്ററിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘ലീഡര്‍’ എന്ന് വിശേഷിപ്പിച്ച് ത ലസ്ഥാനത്താണ് വിവിധ ഇടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണിത്. പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും തുടങ്ങിയ മറ്റ് വിശേഷണങ്ങളും പോസ്റ്ററില്‍ ഉണ്ട്.’വര്‍ഗീയത ഞങ്ങളുടെ അടവ് നയമല്ല, വര്‍ഗീയ വാദികളുടെ വോട്ടും ഞങ്ങള്‍ക്ക് വേണ്ട, മതേതര കേരളം യുഡിഎഫിനൊപ്പം നില്‍ക്കും. ലീഡര്‍ വി ഡി സതീശന്‍’ എന്നും മറ്റൊരു പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു. എന്നാല്‍ പോസ്റ്ററിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. തൃക്കാക്കരയിലെ വിജയം ഒരാളുടെ മാത്രമായി അവതരിപ്പിക്കുന്നുവെന്ന് എതിര്‍പ്പുയര്‍ത്തിയ വിഭാഗം ഉന്നയിക്കുന്നത്. എല്ലാവരും ഒറ്റകെട്ടായി ജോലി ചെയ്തു, ക്രെഡിറ്റ് ഒരാളില്‍ കേന്ദ്രീകരിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ ഇല്ല തുടങ്ങിയ വിമര്‍ശനവും ഉയരുന്നുണ്ട്. ഉമാ തോമസിന്റെ ലീഡ് ഉയര്‍ന്നപ്പോള്‍ തന്നെ ഹൈബി ഈഡന്‍ എംപി, അനില്‍ അക്കരെ തുടങ്ങിയവര്‍ സോഷ്യല്‍മീഡിയ പേജില്‍ വി ഡി സതീശന് ക്യാപ്റ്റന്‍ പരിവേഷം നല്‍കിയിരുന്നു. ഇതാണ് ഒറിജിനല്‍ ക്യാപ്റ്റന്‍…
Read More » -
Crime
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതായി സംശയിക്കുന്നുവെന്നു പോലീസ് പറഞ്ഞു.
Read More » -
LIFE
എ മദേഴ്സ് പാഷൻ എന്ന ടാഗ് ലൈനോടെ ഓർമ്മകളിൽ പൂർത്തിയായി …..
പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന “ഓർമ്മകളിൽ ” ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ . ജാസിഗിഫ്റ്റ് മനോഹരമായൊരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിലൊരു മനോഹരഗാനം ആലപിക്കുന്നു. ‘ എ മദേഴ്സ് പാഷൻ’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയിൽ , കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവാത്സല്യ വികാരങ്ങൾ അതിന്റെ മൂല്യം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുന്നു. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ,…
Read More » -
India
രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു
രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് കേസുകൾ 4,31,76,817 ആയി ഉയർന്നു. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 24,052 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമായി ഉയർന്നു. പുതിയതായി 15 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,692 ആയി ഉയരുകയും ചെയ്തു.
Read More » -
NEWS
എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത്;നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്: പ്രധാനമന്ത്രി നരേന്ദ്രമോഡി
ന്യൂഡൽഹി :ബിജെപി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോഡി.നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണെന്നും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്നും മോഡി വ്യക്തമാക്കി. മുസ്ലിം രാജ്യങ്ങൾക്ക് പിന്നാലെ വിഷയത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് മറ്റ് പല രാജ്യങ്ങളും മുന്നോട്ടു വന്നതോടെയാണ് പ്രധാനമന്ത്രി വിശദീകരണവുമായി എത്തിയത്.വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. നൂപൂർ ശർമയുടെ വിവാദ പരാമർശത്തിന് പിന്നാലെ വക്താക്കൾക്ക് ബിജെപി കർശന നിയന്ത്രണം നൽകിയിട്ടുണ്ട്.പാർട്ടി നിലപാടിന് ഉപരിയായി സ്വയം വിശദീകരണം നൽകരുതെന്ന് നേതാക്കൾക്ക് നിർദേശമുണ്ട്. അതേസമയം പ്രവാചകനിന്ദ നടത്തിയ നുപുർ ശർമയ്ക്കെതിരെ രാജ്യത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read More » -
Pravasi
ചൂട് കൂടി:സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം വരുന്നു
ചൂട് കൂടിയ സാഹചര്യത്തിൽ സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ മൂന്ന് മാസത്തേക്കാണ് നിരോധനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി അറിയിച്ചു. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും. കരാർ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിൾക്ക് നി രോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്.
Read More »