Month: June 2022
-
Business
ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് മുതല്‍; നിരക്ക് വര്‍ധനയ്ക്ക് സാധ്യത
ന്യൂഡല്‍ഹി: ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഇന്ന് ആരംഭിക്കുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകളൊന്നും കാണിക്കാത്തതിനാല്‍, പണനയ അവലോകനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. കുറഞ്ഞത് 35 ബേസിസ് പോയിന്റ് വര്‍ധനയാകും പലിശ നിരക്കിലുണ്ടാകുക എന്നും, വരും മാസങ്ങളില്‍ റീപ്പോ നിരക്കില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ജൂണ്‍ 8 വരെയാകും പണനയ അവലോകന കമ്മറ്റിയുടെ യോഗം നടക്കുക. ശേഷം 8ന് പുതിയ നിരക്കുകള്‍ ആര്‍ബിഐ ഗവര്‍ണര്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സകല നിയന്ത്രണങ്ങളും ഭേദിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 7.79 ശതമാനമാണ് ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇത് എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യ എണ്ണയുടേയും, ഇന്ധനത്തിന്റെയും വിലവര്‍ധനയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ…
Read More » -
India
പാക്കിസ്ഥാന്‍ ന്യൂനപക്ഷ അവകാശങ്ങളുടെ സ്ഥിരം ലംഘകര്‍; കടന്നാക്രമിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ സ്ഥിരം ലംഘിക്കുന്ന പാക്കിസ്ഥാന്‍ മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, അഹമ്മദീയ വിഭാഗങ്ങളെ പാക്കിസ്ഥാന്‍ എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നതെന്ന് ലോകം സാക്ഷിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും വലിയ ബഹുമാനമാണ് നല്‍കുന്നത്. മതഭ്രാന്തന്മാരെ പുകഴ്ത്തുകയും അവരെ ആദരിച്ച് സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനിലെ സ്ഥിതിക്കു വിഭിന്നമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കാതെ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭരണനേതൃത്വം ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായെന്നുമാണ് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നത്. ലോകരാജ്യങ്ങള്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ…
Read More » -
Crime
മൂന്നാറിൽ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് താൽക്കാലിക ജീവനക്കാരന്റെ മര്‍ദ്ദനം
മൂന്നാര്‍: മൂന്നിറിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ താല്‍ക്കാലിക ജീവനക്കാരന്‍ മര്‍ദ്ധിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജീവനക്കാരന്‍ രമേഷിന് തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റത്. ടൗണിലെ കുടിവെള്ളത്തിനായുള്ള ടാങ്കിന് സമീപത്ത് കാട്ടുപന്നി ചത്തുകിടന്നത് ഉദ്യോഗസ്ഥരെ അറിയിക്കാതെ ഫോട്ടോ എടുത്ത് അളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത് ചോദ്യം ചെയ്യവെ ഇരുവരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കും ദേഹത്തും മര്‍ദ്ദനമേറ്റ രമേഷ് മൂന്നാര്‍ റ്റാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ മൂന്നാര്‍ എസ് ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
മതഭ്രാന്തരായ ബി.ജെ.പിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഇന്ത്യ രാഷ്ട്രമെന്ന നിലയില്‍ എന്തിന് മാപ്പു പറയണം: കെ.ടി. രാമറാവു
ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യ എന്തിന് മാപ്പ് പറയണമെന്ന് തെലങ്കാന മന്ത്രി കെ.ടി.രാമറാവു. ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയില്‍ പരസ്യ ക്ഷമാപണം നടത്തണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യത്തോടാണ് കെ.ടി. രാമറാവുവിന്റെ പ്രതികരണം.മതഭ്രാന്തരായ ബി.ജെ.പിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഇന്ത്യ രാഷ്ട്രമെന്ന നിലയില്‍ എന്തിന് മാപ്പു പറയണം എന്നാണ് കെ.ടി.ആര്‍ ചോദിച്ചത്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയല്ല, ബി.ജെ.പിയാണ് മാപ്പു പറയേണ്ടത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read More » -
NEWS
വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ, അവർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല; ഇതെന്തൊരു നിയമം: ഹൈക്കോടതി
കൊച്ചി: 376-ാം വകുപ്പിൽ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. ‘വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ അവർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല.എന്നാൽ ഒരു പുരുഷൻ സമാനമായ കുറ്റം ചെയ്താൽ അയാളുടെ പേരിൽ കേസ് ചുമത്തപ്പെടുകയും ചെയ്യും. ഇത് എന്ത് നിയമമാണ് ? നിയമം ലിംഗ സമത്വമുള്ളതായിരിക്കണം’- ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദ്ധാനത്തിൽ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല. എന്നാൽ ഒരു പുരുഷൻ, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദ്ധാനം ചെയ്യുകയും ആ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകൾ ലിംഗവിവേചനമുള്ളതാണെന്ന് ഈ വർഷമാദ്യം മറ്റൊരു വിധിന്യായത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.
Read More » -
Kerala
തൃക്കാക്കരയിലേത് യു.ഡി.എഫ് കൂട്ടായ്മയുടെ വിജയം; ക്യാപ്റ്റന്‍, ലീഡര്‍ വിളികളില്‍ വീഴില്ല; കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡര്‍ കെ. കരുണാകരന്‍ മാത്രം
തിരുവനന്തപുരം_തുർടച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂ. തൃക്കാക്കരയിലെ വിജയം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് വരും കാലത്തേക്കുള്ള പദ്ധതിയുമായി മുന്നോട്ട് പോകും. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരേയൊരു ലീഡറെയുള്ളൂ. അത് കെ. കരുണാകരനാണ്. അതിന് പകരം വയ്ക്കാനുള്ള ആളല്ല ഞാന്‍. ക്യാപ്റ്റന്‍, ലീഡര്‍ പോലുള്ള കെണികളില്‍ വീഴില്ല. കൂട്ടായ നേതൃമാണ് തൃക്കാക്കരയിലെ വിജയത്തിന് പിന്നില്‍. നഗരത്തില്‍ എന്റെ ചിത്രം വച്ചുള്ള ഫ്‌ളക് സുകള്‍ നീക്കംചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് തൃക്കാക്കരയിലെ വിജയം. എല്ലാവരെയും ഏകോപിപ്പിക്കുക എന്ന ചുമതല മാത്രമാണ് ഞാന്‍ നടത്തിയത്. ക്യാപ്ടന്‍ വിളിയും ലീഡര്‍ വിളിയുമൊന്നും കോണ്‍ഗ്രസിനെ നന്നാക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. അത് ഇനിയും സാധിക്കും. പാര്‍ട്ടിയില്‍ കരുത്തുറ്റ രണ്ടാം നിര വളര്‍ന്ന് വരുകയാണ്. അത്…
Read More » -
NEWS
പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്കയുണ്ടെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരമാണ്. ഇത്തരം ശ്രമം വിജയിക്കില്ല. കേരളത്തിലേത് മാതൃകാ സമൂഹമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » -
NEWS
ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിക്ക് ഉള്ളിലേക്ക് ബൈക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു
ഇടുക്കി: വെള്ളയാംകുടിയില്‍ ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിക്ക് ഉള്ളിലേക്ക് ബൈക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.അപകടമുണ്ടായത് മത്സരയോട്ടത്തിന് ഇടയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. അഞ്ച് ബൈക്കുകളാണ് മത്സരയോട്ടത്തില്‍ പങ്കെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കട്ടപ്പന ഡിവൈഎസ്‌പിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മത്സരയോട്ടത്തില്‍ പങ്കെടുത്ത രണ്ട് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 12,160 രൂപയുടെ നഷ്ടമുണ്ടായെന്ന കെഎസ്‌ഇബിയുടെ പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദാണ് അപകടത്തില്‍പ്പെട്ടത്. ഹെല്‍മെറ്റ് ധരിക്കാതെയാണ് ഇയാള്‍ ബൈക്ക് ഓടിച്ചിരുന്നത്.അപകടത്തില്‍ ഇയാള്‍ക്ക് കാര്യമായ പരുക്കുകളില്ല.
Read More » -
NEWS
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ സംഘർഷം.മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇടതുപക്ഷ സർക്കാർ ആർ എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നവെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി പോപ്പുലർ ഫ്രണ്ട് എത്തിയത്. ദേവസ്വം ബോർഡ് ജംഗ്‌ഷനിൽ മുന്നിൽ ബാരിക്കേഡുകൾ വച്ച് പൊലീസ് മാർച്ച് തടഞ്ഞിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.പക്ഷെ പ്രവർത്തകർ പിന്തിരിഞ്ഞ് പോകാൻ തയ്യാറായില്ല.തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
Read More » -
NEWS
ആരോഗ്യമന്ത്രിയ്ക്കും കോവിഡ്;പൊതുപരിപാടികൾ റദ്ദാക്കി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മുന്‍ നിശ്ചയിച്ചിരുന്ന മന്ത്രിയുടെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More »