NEWS

എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത്;നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്: പ്രധാനമന്ത്രി നരേന്ദ്രമോഡി

ന്യൂഡൽഹി :ബിജെപി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോഡി.നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണെന്നും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്നും മോഡി  വ്യക്തമാക്കി.
 മുസ്ലിം രാജ്യങ്ങൾക്ക് പിന്നാലെ വിഷയത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് മറ്റ് പല രാജ്യങ്ങളും മുന്നോട്ടു വന്നതോടെയാണ് പ്രധാനമന്ത്രി വിശദീകരണവുമായി എത്തിയത്.വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.
 നൂപൂർ ശർമയുടെ വിവാദ പരാമർശത്തിന് പിന്നാലെ വക്താക്കൾക്ക് ബിജെപി കർശന നിയന്ത്രണം നൽകിയിട്ടുണ്ട്.പാർട്ടി നിലപാടിന് ഉപരിയായി സ്വയം വിശദീകരണം നൽകരുതെന്ന് നേതാക്കൾക്ക് നിർദേശമുണ്ട്.
അതേസമയം പ്രവാചകനിന്ദ നടത്തിയ നുപുർ ശർമയ്ക്കെതിരെ രാജ്യത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Back to top button
error: