NEWS

പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകളുടെ മര്‍ദ്ദനം

കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി ലീലാമ്മയെ മകള്‍ ലീനയാണ് മര്‍ദ്ദിച്ചത്.അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ഹർഷയെയും ലീന മര്‍ദ്ദിച്ചു.
 മര്‍ദ്ദനത്തില്‍ പരിക്കേറ്റ ലീലാമ്മയും വാര്‍ഡ് മെമ്ബര്‍ ഹർഷയും പത്താനാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹര്‍ഷയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.മകള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ലീലാമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Back to top button
error: