Month: June 2022

  • Kerala

    “പണിയെടുക്കുന്നവന് കൂലി കൊടുക്കാത്തത് ജനാധിപത്യ സമൂഹത്തിന് ചേരാത്ത നടപടി” കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: മന്ത്രി ആൻറണി രാജുവിനെതിരെ പന്ന്യൻ രവീന്ദ്രൻ

    തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മന്ത്രി ആന്റണി രാജുവിനെ നിശിതമായി വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെഎസ്ആർടിസിയിലെ എഐടിയുസി ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിയെടുക്കുന്നവന് കൂലി കൊടുക്കാത്തത് ജനാധിപത്യ സമൂഹത്തിന് ചേരാത്ത നടപടിയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മിച്ചമുണ്ടെങ്കിൽ ശമ്പളം തരാമെന്നത് പഴയകാല ജന്മിത്ത ബീജ നിലപാടാണ്. എൽഡിഎഫ് നിലപാടിന് വിരുദ്ധമാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ സമീപനം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിനും ബാധ്യതയുണ്ട്. എൽഡിഎഫ് സർക്കാരിന്റെ ഭാഗമാണ് കെഎസ്ആർടിസിയും. വകുപ്പ് ഭരിക്കുന്ന ആൾ എല്ലാം മാനേജ് ചെയ്യട്ടെയെന്ന് പറയുന്നത് കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു. പിയൂണിനേയും സർ എന്ന് വിളിക്കുന്ന ചിലരുണ്ടെന്ന് പന്ന്യൻ പറഞ്ഞു. ഇടത് മുന്നണിയുടെ പൊതു താത്പര്യത്തിന് എതിരായ കാര്യങ്ങൾ ഉണ്ടായാൽ, അത്തരം കാര്യങ്ങൾ പുറത്ത് പറയേണ്ടി വന്നാൽ പറയുക തന്നെ ചെയ്യും. കെഎസ്ആർടിസി മാനേജ്മെന്റിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ ഈ പൊതുഗതാഗത സംവിധാനത്തെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും…

    Read More »
  • Kerala

    വടം കെട്ടി ബാരിക്കേഡ് സ്ഥാപിച്ച് മുഖ്യമന്ത്രിയെ മാധ്യമങ്ങളില്‍നിന്ന് സംരക്ഷിച്ച് പോലീസ്‌

    തിരുവനന്തപുരം: തനിക്കും കുടുംബത്തിനും അടുത്ത ഉദ്യോഗസ്ഥർക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം കയർ കെട്ടി അതിർ തിരിച്ചു. വൻ മാധ്യമപ്പടയാണ് സ്വപ്ന സുരേഷിന്‍റെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികരണം തേടാനായി തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായിരുന്നത്. എന്നാൽ പതിവിന് വിപരീതമായി വടമിട്ട് കെട്ടി, ബാരിക്കേഡ് വച്ച് തിരിച്ച്, കനത്ത പൊലീസ് കാവലിലാണ് മുഖ്യമന്ത്രി പുറത്തേക്ക് വന്നത്. മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് പോകാനാകുമായിരുന്നില്ല. മാധ്യമപ്രവർത്തകരെ ദൂരെ മാറ്റിനിർത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് അനായാസം പോകാൻ വഴിയൊരുക്കി. ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത് എന്ന് മാധ്യമപ്രവർത്തകർ പറയുമ്പോഴും കേട്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി പുറത്തേക്ക് നടന്നു. ഒരു വാക്ക് പോലും പ്രതികരിക്കാൻ തയ്യാറാകാതെയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഉറക്കെ ചോദ്യം ഉന്നയിച്ചെങ്കിലും മാധ്യമപ്രവർത്തകർ നിൽക്കുന്ന…

    Read More »
  • Crime

    യുവാവിനെ വീട്ടിലെത്തിച്ച് ഹണി ട്രാപ്പിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികള്‍ പിടിയില്‍

    ആലപ്പുഴ: തൊടുപുഴ സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വരുത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ ദേവസ്വം വെളി വീട്ടില്‍ സുനീഷ്, ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് ഹണി ട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ചിന് അറസ്റ്റ് ചെയ്തത്. പ്രവാസിയും തൊടുപുഴ സ്വദേശിയുമായ യുവാവാണ് ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്. യുവാവുമായി ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവുമായി ചേര്‍ന്ന് യുവാവിനെ കണിച്ചുകുളങ്ങരയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം പരാതിക്കാരനെ കിടപ്പുമുറിയില്‍ കയറ്റി സേതുലക്ഷ്മിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭര്‍ത്താവ് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു. എടിഎം, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചെടുക്കുകയും എടിഎമ്മിന്റെ രഹസ്യ നമ്പര്‍ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍ വലിക്കുകയും ചെയ്തു. പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെയാണ് യുവാവ് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടികൂടി. പ്രതികള്‍ സമാനമായ രീതിയില്‍ പലരേയും കബളിപ്പിച്ചതായി മാരാരിക്കുളം എസ്എച്ച്ഒ പറഞ്ഞു.

    Read More »
  • Health

    പ്രതീക്ഷയേകി ശുഭവാര്‍ത്ത: ചരിത്രത്തിലാദ്യമായി അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി

    ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ ക്ലിനിക്കല്‍ പരീക്ഷണമാണ് നടത്തിയത്. 18 രോഗികള്‍ക്കും ഒരേ മരുന്നാണ് നല്‍കിയത്. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല. മലാശയ അര്‍ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തിയ 18 രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടര്‍ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ബുദ ചികിത്സാ…

    Read More »
  • Kerala

    ‘മൊഴികൾ ഒരുപാട് വന്നതല്ലേ’, കാര്യമാക്കുന്നില്ലെന്ന് ശിവശങ്കർ, അത് ഔദ്യോഗിക യാത്ര മാത്രമെന്ന് നളിനി നെറ്റോ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥരായ എം ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കെതിരെ വലിയ വെളിപ്പെടുത്തലുകളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമാണ് സ്വപ്മയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ സ്വപ്നയുടെ രഹസ്യ മൊഴി കാര്യമാക്കുന്നില്ലെന്നാണ് ആരോപണവിധേയനായ എം ശിവശങ്കറിന്റെ പ്രതികരണം. ഇത്തരം ഒരുപാട് മൊഴികൾ നേരത്തെ വന്നതല്ലേ എന്നും ശിവശങ്കർ കൂട്ടിച്ചേർത്തു. അതേ സമയം 2016 ൽ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് നളിനി നെറ്റോ വിശദീകരിക്കുന്നത്. ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രിക്കൊപ്പം നടത്തിയത്. മറ്റൊന്നിനെ കുറിച്ചും തനിക്കറിയില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, സെക്രട്ടറി സി…

    Read More »
  • India

    ഡെലിവറി ഏജന്റിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ കേസ്

    ചെന്നൈ: ഗതാഗതക്കുരുക്കുണ്ടാക്കിയെന്നാരോപിച്ച് ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മര്‍ദിച്ച തമിഴ്നാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഡെലിവറി ഏജന്റിന്റെ വാഹനം കാരണം കോയമ്പത്തൂരില്‍ അല്‍പ സമയം ഗതാഗതക്കുരുക്കുണ്ടായെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ചത്. സിംഗനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് 2 കോണ്‍സ്ട്രബിളായ സതീഷ് കുമാറാണ് വൈറല്‍ വിഡിയോയിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി ഏജന്റായ മോഹന സുന്ദരത്തെയാണ് ഇയാള്‍ മര്‍ദിച്ചത്. മോഹന സുന്ദരത്തിന്റെ പരാതിയിലാണ് സതീഷ് കുമാറിനെതിരെ കേസെടുത്തത്. ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. യുവാവിനെ പിടിച്ചിറക്കി രണ്ട് തവണ ശക്തമായി ഉദ്യോഗസ്ഥന്‍ മുഖത്തടിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ കാര്യമായ ഗതാഗതക്കുരുക്കില്ലായിരുന്നെന്നും ഡെലിബറി ബോയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം കണ്ടുനിന്ന ചിലര്‍ പകര്‍ത്തിയ വിഡിയോയാണ് വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പരസ്യമായി യുവാവിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോ വന്‍…

    Read More »
  • Tech

    ‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’; സുരക്ഷയ്ക്കായി പുതിയ ഫീച്ചറുമായി വാട്‌സാപ് …

    ലോകമെമ്പാടുമുള്ള ബൊബൈല്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്പുകളില്‍ ഒന്നാണ് വാട്‌സാപ്. തങ്ങളുടെ പ്രിയ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായിരിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തിവരുന്ന കമ്പനി സുരക്ഷയുടെ കാര്യത്തില്‍ ഒരു ചുവടുകൂടി മുന്നേറിയിരിക്കുകയാണിപ്പോള്‍. മറ്റൊരു സ്മാര്‍ട് ഫോണില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’ ഫീച്ചറില്‍ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്നാണ് വാഹബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആദ്യ ശ്രമം വിജയിച്ചാല്‍ തന്നെ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷന്‍ വരും. കൂടാതെ ആരെങ്കിലും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫോണ്‍ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്ക്കും. ഇനി അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ മികച്ച സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാട്‌സാപ്പിന്റെ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പിക്കുകളില്‍ വാട്‌സാപ്പിന്റെ ഈ മാറ്റം പ്രതീക്ഷിക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് അയച്ച ടെക്സ്റ്റ് സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ പരിഹരിക്കാനാകും.…

    Read More »
  • ”സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..” സ്വപ്നയുടെ മൊഴി തള്ളി ജലീൽ

    കൊച്ചി: സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിലെത്തി നൽകിയ മൊഴിയെ പരിഹസിച്ച് തള്ളി മുൻമന്ത്രി കെ ടി ജലീൽ. ”സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..”, എന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. ഇതേക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി. ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമടക്കം കള്ളപ്പണ ഇടപാട് കേസിലെ പങ്കിനെക്കുറിച്ച് വിശദമായ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്നാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും സ്വപ്ന എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല എന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കിയത്. കൂടുതലൊന്നും പറയാതെ ശ്രദ്ധയോടെയാണ് എൽഡിഎഫ് വൃത്തങ്ങൾ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അങ്ങനെ പലരും പലതും പറയും. വഴിയിൽകൂടി പോകുന്നവർ പറയുന്നതിനൊന്നും മറുപടി പറയാൻ പറ്റില്ലെന്ന് എ.വിജയരാഘവൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വൻ മാധ്യമപ്പടയാണ് സ്വപ്ന സുരേഷിന്‍റെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികരണം…

    Read More »
  • Kerala

    ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തു വരും; ‘സ്വപ്നയുടെ വെളിപ്പെടുത്തലി’ല്‍ രമേശ് ചെന്നിത്തല

    ദില്ലി: സ്വര്‍ണക്കടത്ത് കേസില്‍ താൻ പറഞ്ഞതെല്ലാം ശരിയായെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ ചെന്നിത്തല. മുഖ്യമന്ത്രിയും ഓഫീസും അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വർണ്ണക്കടത്ത് നടന്നത് എന്ന് തെളിയുന്നു. അന്ന് കേന്ദ്ര ഏജൻസികൾ മര്യാദക്ക് അന്വേഷിച്ചിരുന്നു എങ്കിൽ സത്യം നേരത്തെ പുറത്ത് വരുമായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിരിയാണി ചെമ്പ് കൊണ്ട് മൂടി വച്ചാലും സത്യം പുറത്തു വരും. തെരഞ്ഞെടുക്കപെട്ടത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. സർവീസിൽ തിരിച്ചെടുത്തത് കൊണ്ട് സത്യം ഇല്ലാതാകുന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് നടത്തിയത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി…

    Read More »
  • Crime

    ‘മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി’, സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ”എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ – കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്‍റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്”, എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു. രഹസ്യമൊഴി അന്വേഷണത്തിന്‍റെ നിർണായകഭാഗമായതിനാൽ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും, തനിക്ക് പറയാനാകുന്ന കാര്യങ്ങൾ പറയാം എന്നും പറഞ്ഞാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത്. സ്വപ്ന പറയുന്നതിങ്ങനെ: ”2016-ൽ മുഖ്യമന്ത്രി പിണറായി…

    Read More »
Back to top button
error: