Month: June 2022

  • Kerala

    സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്‌

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കാലവർഷം മെയ് 29ന് കേരളത്തിൽ എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ മഴ കാര്യമായി കിട്ടിയിട്ടില്ല. മഴമേഘങ്ങളെ കേരളതീരത്തേക്ക് എത്തിക്കാൻ തക്ക ശക്തി കാറ്റിന് ഇല്ലാത്തതായിരുന്നു മഴ കുറയാൻ കാരണം. ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. എന്നാൽ വരും ദിവസങ്ങളിൽ കാലവർഷം സജീവമായേക്കുമെന്നാണ് വ്യക്തമാകുന്നത്. ജൂൺ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മെച്ചപ്പെട്ടാലും ഇനിയുള്ള ദിവസങ്ങളിൽ പകൽ മഴ കുറയാനാണ് സാധ്യത.…

    Read More »
  • India

    പണപ്പെരുപ്പം നിയന്ത്രിക്കാൻ വീണ്ടും പലിശ കൂട്ടുമോ? റിസർവ് ബാങ്ക് തീരുമാനം ഇന്നറിയാം

    മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുമോയെന്ന് ഇന്നറിയാം. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഇന്ന് പുതിയ വായ്പ നയം പ്രഖ്യാപിക്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് കൂട്ടി പലിശ വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ജൂൺ ആറ്‌ മുതൽ എട്ട് വരെയാണ് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിങ്. ജൂണിലെ പണ നയ അവലോകന യോഗത്തിൽ നിരക്ക് വർധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആദ്യമേ സൂചന നൽകിയിരുന്നു. ആർബിഐ വീണ്ടും നിരക്കുയർത്തും എന്ന് വ്യക്തമായതോടു കൂടി കഴിഞ്ഞയാഴ്ച, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി…

    Read More »
  • Kerala

    കേരളത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ വൈകില്ല; ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ഇന്ന്

    തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനുള്ള നടപടി സംസ്ഥാന സർക്കാർ വേഗത്തിലാക്കുന്നു. കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാൻ അപേക്ഷ ക്ഷണിക്കും. ഇതിനായുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഉദ്ഘാടനം നിർവഹിക്കുക. സംസ്ഥാനത്ത് 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്കിന്‍റെ ലൈസൻസിനായി അപേക്ഷിക്കാൻ കഴിയും. സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. ചുരുങ്ങിയത് പത്ത് ഏക്കർ സ്ഥലം വേണം. പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പരമാവധി 3 കോടി രൂപ വരെ അനുവദിച്ച് നൽകും. വിശദാംശങ്ങള്‍ പരിശോധിച്ച് 7 വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതി ലഭിക്കുക. മാർച്ച് അവസാനം വരെ 20 അപേക്ഷകൾ സ്വകാര്യ വ്യവസായ പാർക്കിനായി ലഭിച്ചിരുന്നു. മെയിൽ സ്വകാര്യ വ്യവസായ…

    Read More »
  • India

    നബി നിന്ദ: മാപ്പ് പറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ജയശങ്കറിൻ്റെ നേതൃത്വത്തിൽ ഒത്തുതീര്‍പ്പ് നീക്കം തുടരുന്നു

    ദില്ലി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി. ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമ്പോൾ പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കേന്ദ്രം. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചു. ഇക്കാര്യത്തിലുള്ള പാർട്ടിയുടെ വിശദീകരണവും നല്കി. ഈ സാഹചര്യത്തിൽ കേന്ദ്രം മാപ്പു പറയേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇത്തരം വിഷയങ്ങളിൽ മാപ്പു പറയുന്ന കീഴ്വഴക്കമില്ലെന്ന് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നു പ്രതിസന്ധി തീർക്കാൻ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും.…

    Read More »
  • India

    നാഷണൽ ഹെറാൾഡ് കേസ്, ഇഡിക്ക് മുന്നിൽ സോണിയ ഗാന്ധി ഹാജരായേക്കില്ല

    ദില്ലി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ നാളെ ഹാജരായേക്കില്ല. കൊവിഡ് സ്ഥിരീകരിച്ച സോണിയക്ക് ഇനിയും ഭേദമായിട്ടില്ല. ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ച് ഇഡിക്ക് കത്ത് നൽകിയേക്കും. സോണിയാ ഗാന്ധി മകൻ രാഹുൽ ഗാന്ധി എന്നിവരോട് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയോട് 13 ന് ഹാജരാകാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.

    Read More »
  • Crime

    തൃശ്ശൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട; കണ്ണൂരിലും മയക്കുമരുന്ന് പിടികൂടി

    തൃശ്ശൂര്‍: തൃശൂരിൽ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. ചില്ലറ വിൽപ്പന മേഖലയിൽ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. ഇപ്പോൾ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക്, കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ്, കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത്, അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ, തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ്,  കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് എന്നിവരെയാണ് പുലർച്ചെ 3 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പിടികൂടിയത്. കുന്നംകുളം, പെരുമ്പിലാവ്, ചാവക്കാട് മേഖലകളിൽ ലഹരിമരുന്ന് ചില്ലറ വിൽപ്പനക്കായാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫ്രൂട്ടി പാക്കറ്റുകൾ, പാരച്യൂട്ട് വെളിച്ചെണ്ണ…

    Read More »
  • Crime

    തമിഴ്‌നാട്ടില്‍ 16കാരിയുടെ അണ്ഡം വില്‍പ്പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍… രണ്ടാനച്ഛന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും അഞ്ച് വര്‍ഷത്തിനിടയില്‍ എട്ട് തവണ അണ്ഡം വില്‍പ്പന നടത്തിയെന്ന് പെണ്‍കുട്ടി

    ചെന്നൈ: തമിഴ്നാട്ടിൽ 16കാരിയുടെ അണ്ഡം വിൽപ്പന നടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പെൺകുട്ടിയെ രണ്ടാനച്ഛൻ അഞ്ച് വർഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ ഈറോഡിലാണ് 16കാരിയെ ആർത്തവം ആരംഭിച്ചത് മുതൽ അഞ്ച് വർഷമായി നിർബന്ധിച്ച് അണ്ഡം വിൽപ്പന നടത്തുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വർഷത്തിനിടയിൽ എട്ട് തവണയായി താൻ അണ്ഡം വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. 40 കാരനായ രണ്ടാനച്ഛൻ സയ്യിദ് അലിയാണ് പലതവണയായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 33 കാരിയായ അമ്മ ഇന്ദ്രാണിയും ഇവരുടെ ആദ്യ ഭർത്താവും കുട്ടിയുടെ അച്ഛനുമായ വ്യക്തിയും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ വയസ്സ് കൂട്ടി, വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയാണ് അണ്ഡവിൽപ്പന നടത്തിയിരുന്നത്. തമിഴ്നാട് ആരോഗ്യവിഭാഗത്തിലെ ജോയിന്റ് ഡയറക്ടർ വിശ്വനാഥൻ ഉൾപ്പെട്ട ആറംഗ സംഘം ജൂൺ ആറിന് കുട്ടിയുടെ മൊഴിയെടുത്തു. വിവിധ വന്ധ്യതാ ചികിത്സാകേന്ദ്രങ്ങളിലായി…

    Read More »
  • Kerala

    തമിഴ്നാട്ടിൽ കാർ ലോറിയിലിടിച്ച് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

    ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവർ ചക്കുപള്ളം വലിയകത്തിൽ വീട്ടിൽ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി സ്വദേശി ഫോട്ടോഗ്രാഫർ എം എൻ ഷാജി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക്  പിന്നിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

    Read More »
  • Crime

    ആ‍ർഡിഒ കോടതിയിൽ മുക്കുപണ്ടം വെച്ചും തട്ടിപ്പ്, ആകെ 100 പവനിലധികം തൊണ്ടിമുതൽ മോഷ്ടിച്ചു

    തിരുവനന്തപുരം: ആ‍ർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വച്ചതായി കണ്ടെത്തി. ഇതുവരെ കാണാതായ 72 പവന് പുറമെയാണ് മുക്കുപണ്ടം വച്ചുള്ള തട്ടിപ്പ് പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ 100 പവനിലധികം തൊണ്ടി മുതൽ മോഷ്ടിക്കപ്പെട്ടുവെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നില്‍ വൻ ഗൂഡാലോചന നടന്നുവെന്ന് ഇതോടെ വ്യക്തമാവുകയാണ്. തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന 72 പവൻ സ്വർണവും വെള്ളിയും പണവും മോഷണം പോയതായി സബ് കളക്ടറുടെയും പൊലീസിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2010 മുതൽ 2019 വരെ കോടതിയിലേക്കെത്തിയ സ്വർണമാണ് മോഷണം പോയത്. കഴി‍ഞ്ഞ ദിവസം തൊണ്ടി മുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി. പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്. 2018- 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. ഇതോടെ തൊണ്ടി മോഷണത്തിൽ വൻ ഗൂഡോലോചന നടന്നുവെന്ന് വ്യക്തമായി. തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ സീനിയർ…

    Read More »
  • Kerala

    സ്വപ്നയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്ക് തുടരാനാകുമോയെന്ന് പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്ന് കെ സുധാകരന്‍

    കണ്ണൂര്‍: നാടിനെ അമ്പരപ്പിച്ച വസ്തുതാ പരമായ വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയത് എന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. രാജ്യത്ത് ആദ്യമായാണ് സ്വർണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനാകുമോ എന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആലോചിക്കണമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. സിപിഎം പരസ്പര ധാരണയോടെ ബിജെപിയുമായി ഒത്തുതീർപ്പ് നടത്തുകയായിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലോടെ എല്ലാ ധാരണയും പൊളിഞ്ഞു. ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയ മുഖ്യമന്ത്രി നാടിന് അപമാനമാണ്.ആ സ്ഥാനത്ത് ഒരു മണിക്കൂർ പോലും ഇരിക്കാൻ മുഖ്യമന്ത്രിക്ക് അവകാശം ഇല്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ താൻ പറഞ്ഞതെല്ലാം ശരിയായെന്നായിരുന്നു മുന്‍ പ്രതിപക്ഷനേതാവ് രമേശ ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയും ഓഫീസും അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വർണ്ണക്കടത്ത് നടന്നത് എന്ന് തെളിയുന്നു. അന്ന് കേന്ദ്ര ഏജൻസികൾ മര്യാദക്ക് അന്വേഷിച്ചിരുന്നു എങ്കിൽ സത്യം നേരത്തെ പുറത്ത് വരുമായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിരിയാണി…

    Read More »
Back to top button
error: