TechTRENDING

‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’; സുരക്ഷയ്ക്കായി പുതിയ ഫീച്ചറുമായി വാട്‌സാപ് …

ലോകമെമ്പാടുമുള്ള ബൊബൈല്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്പുകളില്‍ ഒന്നാണ് വാട്‌സാപ്. തങ്ങളുടെ പ്രിയ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായിരിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തിവരുന്ന കമ്പനി സുരക്ഷയുടെ കാര്യത്തില്‍ ഒരു ചുവടുകൂടി മുന്നേറിയിരിക്കുകയാണിപ്പോള്‍. മറ്റൊരു സ്മാര്‍ട് ഫോണില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’ ഫീച്ചറില്‍ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്നാണ് വാഹബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതായത് ഒരു വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആദ്യ ശ്രമം വിജയിച്ചാല്‍ തന്നെ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷന്‍ വരും. കൂടാതെ ആരെങ്കിലും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫോണ്‍ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്ക്കും. ഇനി അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ മികച്ച സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം.

Signature-ad

വാട്‌സാപ്പിന്റെ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പിക്കുകളില്‍ വാട്‌സാപ്പിന്റെ ഈ മാറ്റം പ്രതീക്ഷിക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് അയച്ച ടെക്സ്റ്റ് സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ പരിഹരിക്കാനാകും. എന്നാല്‍, മറ്റ് ടെക്സ്റ്റ് സന്ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി എഡിറ്റ് ചെയ്ത വാചകം പിന്നീട് നീക്കം ചെയ്യാന്‍ കഴിയില്ല. ആന്‍ഡ്രോയിഡ് വാട്‌സാപ് ബീറ്റയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്‌സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരല്‍തുമ്പില്‍ എത്തിക്കാന്‍ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തില്‍ അവതരിപ്പിച്ച വാട്‌സാപ്പില്‍ നിന്ന് വളരെ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങള്‍ തന്നെയാണ് വാട്‌സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്‌സാപ് അവതരിപ്പിക്കാറുള്ളത്. വാട്‌സപ് കാത്തുവച്ചിരിക്കുന്ന അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ക്കായുള്ള കാത്തിരിപ്പ് അതിനാല്‍ത്തന്നെ അവസാനിക്കുന്നില്ല.

 

 

 

Back to top button
error: