Month: June 2022

  • India

    നാഷണൽ ഹെറാൾഡ് കേസിലെ ചോദ്യം ചെയ്യൽ, കൈകാര്യം ചെയ്യാൻ കോൺഗ്രസ്? ഇന്ന് അടിയന്തര യോഗം

    ദില്ലി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓണ്‍ ലൈനായാകും യോഗം നടക്കുക. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാര്‍, എം പിമാര്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള ഒരുക്കങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. രാഷ്ട്രീയ വിരോധത്തില്‍ ഇഡി കേസ് എടുത്തു എന്ന പ്രചാരണം ശക്തമാക്കും. അതേ സമയം ഹാജരാകാന്‍ മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്. അതേസമയം കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ രാഹുൽ ഗാന്ധി ഹാജരാകുന്നത് പ്രതിഷേധ മാർച്ചോടെയാകണമെന്ന് കോൺഗ്രസ് തീരുമാനിച്ചു. എംപിമാർ, പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എം പിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12…

    Read More »
  • LIFE

    താരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങി പ്രിയങ്കയുടെ പുതിയ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ്‌

    ഫാഷന്‍റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാണ് ബോളിവുഡ് താരങ്ങള്‍. ബോളിവുഡില്‍ നിന്നാണ് ഓരോ ഫാഷന്‍ തരംഗങ്ങളും മറ്റിടങ്ങളിലേക്കും സാധാരണക്കാരിലേക്കുമെല്ലാം വ്യാപിക്കാറ് എന്ന് വേണമെങ്കില്‍ പറയാം. വളരെക്കാലം മുമ്പ് തന്നെ ഫാഷന്‍ പരീക്ഷണങ്ങളില്‍ സജീവമായിരുന്നു ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍.   ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ആസ്വദിക്കാനോ കഴിയാത്തവയും ആകാറുണ്ട്. അത്തരത്തില്‍ ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളൊരു ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. വിവിധ ഫാഷന്‍ ഷോകളിലും ഫിലിം ഫെസ്റ്റുകളിലുമായ പ്രിയങ്ക ( Priyanka Chopra) അണിഞ്ഞിട്ടുള്ള പല ഔട്ട്ഫിറ്റുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായി തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2019ലെ മെറ്റ്ഗാല ഫാഷന്‍ ഫെസ്റ്റില്‍ പ്രിയങ്ക പരീക്ഷിച്ച ഔട്ട്ഫിറ്റ് ഇത്തരത്തില്‍ വ്യാപകമായ ട്രോളുകള്‍ക്ക് പാത്രമായിരുന്നു. ഇതിന് ശേഷവും പലപ്പോഴായി പ്രിയങ്കയുടെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റുകള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പമുള്ള ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ട്രോളുകളായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രിയങ്കയുടെ ഒരു ഫ്രോക്ക്…

    Read More »
  • NEWS

    ആര്‍ട്ടിമിസ് ദൗത്യം: നിങ്ങളുടെ പേര് ചന്ദ്രനിലെത്തിച്ചാലോ, അവസരം ഒരാഴ്ച കൂടി മാത്രം

    മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി നിങ്ങളുടെ പേരും ചന്ദ്രനിലെത്തിക്കാം. ഇതിനായി പേര് അയക്കാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ആര്‍ട്ടിമിസ് ദൗത്യത്തിന് പൊതുജന പിന്തുണ ആര്‍ജ്ജിക്കുന്നതിനാണ് ഈ ഓണ്‍ലൈന്‍ ക്യാംപെയിന്‍ നാസ നടത്തുന്നത്. സൗജന്യമായി സൈന്‍ അപ്പ് ചെയ്ത് പേര് നല്‍കിയാല്‍, നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് പറക്കും. നിങ്ങള്‍ക്ക് കുറച്ച് ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഫ്‌ളാഷ് ഡ്രൈവുകളില്‍ പേരുകള്‍ രേഖപ്പെടുത്താന്‍ നാസ ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ആര്‍ട്ടെമിസ്-1 ചന്ദ്രനെ ചുറ്റുമ്പോള്‍, നിങ്ങളുടെ പേരും ഉണ്ടാകും. ഇതാദ്യമായല്ല നാസ ഇത്തരം ഒരു പരീക്ഷണം നടത്തുന്നത്. മുന്‍പ് ചൊവ്വാ പര്യവേക്ഷണ ദൗത്യത്തില്‍ ഏകദേശം 11 ദശലക്ഷം പേരുകളാണ് പെര്‍സെവറന്‍സ് റോവര്‍ വഴി അയച്ചത്. ആര്‍ട്ടിമിസ് ദൗത്യം എവിടെ വരെ? മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിനായുള്ള റോക്കറ്റ് അവസാനവട്ട പരീക്ഷണത്തിലെന്നാണ് നാസ പറയുന്നത്. സ്പേസ് ലോഞ്ച് സിസ്റ്റവും ഒറിയോണ്‍ ബഹിരാകാശ പേടകവും അടങ്ങുന്നതാണ് 332 അടി ഉയരമുള്ള ആര്‍ട്ടിമിസ് 1 റോക്കറ്റ്. ജൂണ്‍…

    Read More »
  • Health

    വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയ കാൻസർ കൂടുന്നു: മലബാർ കാൻസർ സെന്ററിന്റെ പഠനം

    കണ്ണൂർ: വടക്കൻ കേരളത്തിൽ ദഹനേന്ദ്രിയങ്ങളിലെ കാൻസർ കൂടുന്നുവെന്ന് മലബാർ കാൻസർ സെന്ററിന്റെ പഠനം. 8435 രോഗികളിൽ 69 ശതമാനം പേരിലും ജീവിതശൈലിയുമായി ബന്ധപ്പെട്ട കാൻസറാണ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചിൽ രണ്ട് ഭാഗം കേസുകളും അന്നനാളം, വൻകുടൽ എന്നീ ഭാഗങ്ങളിലാണ്. ഇക്കാര്യത്തിൽ വിശദമായ പഠനം നടക്കണമെന്ന് വിദഗ്ദർ പറയുന്നു. ഫാറ്റി ലിവറുൾപ്പടെ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതും ഭക്ഷണ രീതികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മലബാർ കാൻസർ സെന്ററിലെത്തിയ രോഗികളുടെ കണക്കുകളിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങളുള്ളത്. പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ ആദ്യത്തെ എട്ട് വർഷത്തെ കാഴ്ച്ചകളല്ല 2018-19 മുതലുള്ളത്. ആദ്യത്തെ എട്ട് വർഷവും തലയിലുള്ള കാൻസറായിരുന്നു കൂടുതലെന്ന് കാൻസർ രജിസ്ട്രി & എപ്പി‍ഡെമിയോളജി വിഭാഗം മേധാവി ഡോ. സൈന സുനിൽകുമാർ പറഞ്ഞു. അതേസമയം,തിരുവനന്തപുരം ആർസിസിയിൽ ഇതേകാലയളവിൽ ചികിത്സ തേടിയവരിൽ, വായിലെ കാൻസറും ശ്വാസകോശ അർബുദവുമാണ് ആദ്യം. ഇത് കഴിഞ്ഞാണ് വയർ, ദഹനേന്ദ്രിയ കാൻസറിന്റെ സ്ഥാനമെന്നത് വടക്കൻ കേരളവുമായുള്ള മാറ്റം വ്യക്തമാക്കുന്നു. ഇത് ഭക്ഷണ രീതികളിലെ മാറ്റമാണോ എന്ന്…

    Read More »
  • Crime

    സമാധാനത്തിന് കോട്ടം വരുത്തി; പ്രവാചക നിന്ദയിൽ നൂപുർ ശർമ്മക്കെതിരെ പുതിയ കേസെടുത്ത് ദില്ലി സൈബർ പൊലീസ്

    ദില്ലി: ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കേതിരെ വീണ്ടും കേസ്. ദില്ലി സൈബർ ക്രൈം പൊലീസാണ് ഇവർക്കെതിരെ പുതിയ കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിച്ചതിനും ആളുകളെ പ്രകോപിപ്പിച്ച് സമാധാനത്തിന് കോട്ടം വരുതിയത്തിനുമാണ് കേസ്. വിദ്വേഷ പരാമർശം നടത്തിയ നവീൻ കുമാർ ജിൻഡലിനെതിരേയും ദില്ലി സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ശദാബ് ചൗഹാൻ, സാബ നഖ്വി, മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, ഗുൽസാർ അൻസാരി, അനിൽ കുമാർ മീണ എന്നിവരുടെ പേരുകളും എഫ് ഐ ആറിൽ ഉണ്ടെന്നാണ് വാർത്താ ഏജൻസി നൽകുന്ന വിവരം. അതേസമയം ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങൾക്കുണ്ടായ അതൃപ്തി പരിഹരിക്കാൻ കേന്ദ്ര നീക്കം സജീവമായി. വിഷയത്തിൽ ഗൗരവകരമായി ഇടപെട്ട് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യാഗസ്ഥർക്ക് വിദേശകാര്യ സെക്രട്ടറി സന്ദേശം അയച്ചു. കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കണമെന്ന് സന്ദേശം. ഇന്ത്യക്കെതിരായ നീക്കങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശം നൽകി.…

    Read More »
  • Kerala

    ‘ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം’; സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്‍റെ ഹ‍ർജി കോടതി ഇന്ന് പരിഗണിക്കും. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുക. സുരക്ഷ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്വപ്ന അപേക്ഷ നൽകിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാൽ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്‍റെ ആവശ്യം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തുന്നതാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും…

    Read More »
  • LIFE

    മഹാബലിപുരത്ത് നയന്‍താരയ്ക്ക് ഇന്ന് മാംഗല്യം

    തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന താരവിവാഹമാണ് നയന്‍താരയും വിഘ്നേഷ് ശിവനുമായുള്ളത്. എല്ലാ കാത്തിരിപ്പുകൾക്കും ഒടുവിൽ ഉത്തരവുമായാണ് മഹാബലിപുരത്ത് ഇരുവരും ഒന്നാകാൻ തീരുമാനിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ തീരുമാനിച്ചത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. ഇന്ന് രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ജവാന്‍’ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല. Here is the Wedding invitation of #Nayanthara and @VigneshShivN. #Nayantharawedding #VigneshShivan #WikkyNayan pic.twitter.com/EUeKUSiB1w — Dreamer (@kalonkarthik) June 7, 2022 വിവാഹവേദിയും…

    Read More »
  • Kerala

    തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; അര്‍ധരാത്രി മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം

    തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം (Trawling Ban) ഇന്ന് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറും. ഈ കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരക്കടലിലും ആഴക്കടലിലും പരിശോധന കർശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ആഴക്കടലിലെ അശാസ്ത്രീയ മിൻപിടുത്തം തടയാൻ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ട്രോളിംഗ് നിരോധനം…

    Read More »
  • Local

    ഭർത്താവിനെയും ഏഴു വയസുകാരനായ മകനെയും ഉപേക്ഷിച്ച് യുവതി മറ്റൊരുവനോടൊപ്പം സുഖജീവിതം, മുത്തശ്ശി കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

    തൃശൂര്‍: വീട്ടമ്മയെയും കൊച്ചുമകനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്തിക്കാട് കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം പണിക്കശ്ശേരി അജയന്റെ ഭാര്യ അംബിക (55) കൊച്ചുമകന്‍ ആദിഷ് ദേവ് (7) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കലശലായ അസുഖം കാരണം കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്നും സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായി മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ്. മകനെ ഒപ്പം താമസിപ്പിക്കാൻ കൂട്ടാക്കിയില്ല. അംബികയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ പ്രയാസത്തിലായിരുന്നു. മകള്‍ തന്നെയോ സ്വന്തം മകനെയോ തിരിഞ്ഞുനോക്കാത്തതും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു. കിഴുപ്പിള്ളിക്കര എസ്.എസ്.എ. എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. കുട്ടിയേയും മുത്തശ്ശിയേയും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. അങ്ങനെയാണ്, മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. നാട്ടികയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.…

    Read More »
  • Crime

    ന്യൂജെൻ കള്ളന്മാർ ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്.

    തിരുവനന്തപുരം: ന്യൂജെൻ കള്ളന്മാർ ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്. ഇന്ന് രാത്രി എട്ട് മണിയോടെ ഹാക്ക് ചെയ്യപ്പെട്ട ദി കേരള പൊലീസ് എന്ന ട്വിറ്റർ ഹാന്റിലാണ് തിരിച്ച് പിടിച്ചത്. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. 2013 സെപ്തംബര്‍ മുതൽ സജീവമായ കേരള പൊലീസിന്റെ അക്കൗണ്ടാണ് ഇത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സംഭവത്തിൽ പൊലീസ് സേനയിൽ നിന്നും അനൗദ്യോഗികമായി ലഭിച്ച വിവരം. എൻഎഫ്ടി, ക്രിപ്റ്റോ പോലുള്ള ന്യൂജെൻ നിക്ഷേപ മാർഗങ്ങൾക്ക് ജനപിന്തുണ നേടിയെടുക്കാൻ കൂടുതൽ ഫോളോവേർസുള്ള ഇത്തരം ഹാന്റിലുകൾ ഹാക്ക് ചെയ്യുന്ന ന്യൂജൻ സംഘങ്ങൾ സജീവമാണ്. ഇവരാണ് ഇതിന് പിന്നിലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. അക്കൗണ്ടിൽ നിന്നും മിനിറ്റുകൾക്കുള്ളിൽ എൻഎഫ്ടി അനുകൂല ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിരുന്നു. അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന…

    Read More »
Back to top button
error: