Month: June 2022
-
Business
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക്
മുംബൈ: റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ബേസിസി പോയിന്റ് വര്‍ധനവാണുണ്ടായിരിക്കുന്നത്. മെയ് മാസത്തില്‍ ചേര്‍ന്ന അസാധാരണ യോഗത്തില്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 0.50 ശതമാനം വര്‍ധന നിലവില്‍ വന്നതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 0.50 ശതമാനം കൂട്ടിയതോടെ 4.5 ശതമാനമായി ഉയര്‍ന്നു. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 5.7 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. നിരക്കുയര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ 10 വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.5 ശതമാനത്തിലെത്തി. കോവിഡിനെതുടര്‍ന്ന് സ്വീകരിച്ച ഉദാരനയം പിന്‍വലിക്കാന്‍ സമയമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള…
Read More » -
Kerala
വാഹനങ്ങളിലെ സൺ ഫിലിം: പരിശോധന കർശനമാക്കും, 9 മുതൽ സ്പെഷ്യൽ ഡ്രൈവ്
സൺഫിലിമും കൂളിംഗ്ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിക്കും. വാഹനങ്ങളുടെ സേഫ്റ്റി ഗ്‌ളാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്‌ളാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്‌ളാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.
Read More » -
Kerala
ബിരിയാണിച്ചെമ്പില്‍ സ്വര്‍ണ്ണം തിളയ്ക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണ കമ്മീഷന്‍െ്‌റ കാലാവധി നീട്ടി സര്‍ക്കാര്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദം വീണ്ടും ചൂടുപിടിക്കുമ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി സര്‍ക്കാര്‍. ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്റെ സമയ പരിധി ആറ് മാസത്തേക്കാണ് നീട്ടിയത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തി വരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് റിട്ട. ജസ്റ്റിസ് വികെ മോഹനന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്. സ്വര്‍ണ്ണക്കടത്ത് വിവാദം മുറുകുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ കമ്മീഷനെ വെച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ നടപടി വലിയ ചര്‍ച്ചയായിരുന്നു. ഇതേ സ്വര്‍ണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണവും മുഖ്യമന്ത്രിക്കെതിരായ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തലും വരുന്നതിനിടെയാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടിയതെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായ സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ഏജന്‍സികളെ കൊണ്ടുള്ള അന്വേഷണം വഴി അതിവേഗം തിരിച്ചടിക്കുകയാണ്. വിജലന്‍സിനെയും പൊലീസിനെയും ജൂഡീഷ്യല്‍ കമ്മീഷനെയും…
Read More » -
Kerala
അടുത്ത മണിക്കൂറുകളില്‍ 2 ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ഇടുക്കി, കോട്ടയം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി എട്ട് മണിവരെയുള്ള സമയത്ത് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം എട്ട് ജില്ലകളില്‍ യെല്ലോ ജാഗ്രത തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഇന്ന് മുതല്‍ ജൂണ്‍ 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം അടുത്ത ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലെ യെല്ലോ അലര്‍ട്ട് ഇപ്രകാരം 10/06/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് 11/06/2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » -
Crime
അമ്മയെ വെടിവച്ചു കൊന്നശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി സിനിമ കണ്ടും ഓണ്‍ലൈനില്‍ മുട്ടക്കറി വാങ്ങിയും പതിനാറുകാരന്‍
ലഖ്നൗ: ലഖ്നൗവില്‍ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ പതിനാറുകാരന്‍ കൊലപാതകത്തിന് ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തി സിനിമ കണ്ടെന്ന് പോലീസ്. ഞായറാഴ്ച രാത്രിയാണ് ലഖ്നൗവില്‍ താമസിക്കുന്ന നാല്‍പ്പതുകാരിയെ മകന്‍ വെടിവെച്ച് കൊന്നത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് അമ്മ വിലക്കിയതായിരുന്നു ദാരുണ കൊലപാതകത്തിന്റെ കാരണം. കുട്ടിയുടെ പിതാവ് കൊല്‍ക്കത്തയില്‍ സൈനിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് കുട്ടി അമ്മയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നും തലയ്ക്ക് വെടിയേറ്റ അമ്മ തല്‍ക്ഷണം മരിച്ചെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഒരു മുറിയില്‍ അമ്മയുടെ മൃതദേഹവും മറ്റൊരു മുറിയില്‍ പത്തുവയസ്സുള്ള സഹോദരിയെ പൂട്ടിയിട്ടതിനും ശേഷമാണ് പ്രതി സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രണ്ടുദിവസവും കുട്ടി അമ്മയുടെ മൃതദേഹത്തിനൊപ്പമിരുന്നു. ഇതിനിടെയാണ് രണ്ട് കൂട്ടുകാരെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങുകയും സിനിമ കാണുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ വഴി മുട്ടക്കറിയാണ് പ്രതി ഓര്‍ഡര്‍ ചെയ്തത്. കൂട്ടുകാര്‍ക്കൊപ്പം ഫുക്രി എന്ന സിനിമ കാണുകയും ചെയ്തു.…
Read More » -
Kerala
ശബരിമല ഡ്യൂട്ടിക്ക് വിസമ്മതിക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ഡ്യൂട്ടിക്ക് വരാന്‍ വിസമ്മതിക്കുന്ന ദേവസ്വം ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. മണ്ഡല മകരവിളക്ക് സമയത്ത് ദേവസ്വം ജീവനക്കാരെ ഡ്യൂട്ടിക്ക് ഇടുന്നതില്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്നും ഹൈക്കോടതി. ശബരിമല ഡ്യൂട്ടിയെടുക്കാന്‍ ജീവനക്കാര്‍ വിമുഖത കാട്ടുന്നുവെന്ന പരാതിക്കിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമല ക്ഷേത്രത്തിന്റെ വരുമാനം ആശ്രയിച്ച് മുന്നോട്ട് പോകുന്ന 1100 ക്ഷേത്രങ്ങളുണ്ട്. തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി ഭാഗമായിട്ടും ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാര്‍ തയ്യാറാവുന്നില്ല. മണ്ഡലകാലത്തിന് രണ്ട് മാസം മുന്‍പേ ജീവനക്കാരുടെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ കോടതി ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഇതു പ്രകാരം ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
Read More » -
Crime
പക്ഷിനിരീക്ഷകന്‍ എല്‍ദോസ് വനത്തില്‍ മരിച്ച നിലയില്‍
കോതമംഗലം: പക്ഷിനിരീക്ഷകന്‍ എല്‍ദോസിനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഭൂതത്താന്‍കെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തില്‍ സജീവമായിരുന്ന എല്‍ദോസ് ഈ മേഖലയില്‍ ശ്രദ്ധ നേടിയ ആളായിരുന്നു. പക്ഷി എല്‍ദോസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടൂറിസ്റ്റ് ഗൈഡായും പ്രവര്‍ത്തിച്ചിരുന്നു. എമിയാണ് എല്‍ദോസിന്റെ ഭാര്യ. മക്കള്‍ : ആഷി, ഐവ. മരുമക്കള്‍ : ജിത്തു, അജോ.
Read More » -
Kerala
സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് തള്ളിയത്; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഒന്നര വര്‍ഷം മുന്‍പ് കേന്ദ്ര ഏജന്‍സികളായ ഇ.ഡി, കസ്റ്റംസ്, എന്‍.ഐ.എ തുടങ്ങിയവര്‍ വിശദമായി അന്വേഷണം നടത്തി യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നു മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയില്‍ പരിഭ്രാന്തരായവരുടെ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിനു പിന്നിലെന്നും ഗതാഗത മന്ത്രി ആന്റണി രാജു ആരോപിച്ചു. സ്വപ്നയുടെ പിന്നാലെ പോയി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റു വാങ്ങിയ യു.ഡി.എഫും ബി.ജെ.പിയും അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാതെ ബിരിയാണിയുടെ പിന്നാലെയാണ് പോകുന്നതെങ്കില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ജനം പാഠം പഠിപ്പിക്കുമെന്നും പ്രതിപക്ഷം എത്ര ശ്രമിച്ചാലും സ്വപ്നയുടെ നനഞ്ഞ പടക്കം പൊട്ടില്ലന്നും മന്ത്രി പറഞ്ഞു.
Read More » -
Kerala
മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്നു സിപിഐ (എം )
രാഷ്‌ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് . രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്ന രീതി ബിജെപി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക് നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായത്. സ്വര്‍ണ്ണക്കള്ളക്കടത്തിനെ കുറിച്ച് ശരിയായ രീതിയില്‍ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളില്‍ ചുമതലപ്പെട്ട ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വാഭാവികമായും സ്വര്‍ണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേര്‍ന്നു എന്നതാണ് അന്വേഷണത്തില്‍ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്‌തുത. അത്തരം അന്വേഷണം ചില ബി.ജെ.പി നേതാക്കളിലേക്ക് എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകള്‍ രൂപപ്പെടുത്തി മാധ്യമങ്ങളില്‍ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഒപ്പം അന്വേഷണ ഏജന്‍സികളെ ആ വഴിക്ക് കൊണ്ടുപോകാനുള്ള സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്‌തു. ചില ഉദ്യോഗസ്ഥരെ…
Read More » -
Kerala
ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണം, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കൊടുക്കാതെ മേലധികാരികള്‍ക്ക് ശമ്പളം കൊടുക്കേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെഎസ്ആര്‍ടിസിയുടെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഉള്ള പൊതുഗതാഗതസംവിധാനങ്ങള്‍ നഷ്ടത്തില്‍ പോകുമ്പോള്‍ വരാനിരിക്കുന്നവയെ ജനം വിമര്‍ശിക്കുമെന്നും, അത് സാധാരണമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറയുന്നു. ശമ്പളം കിട്ടാതെ ജീവനക്കാര്‍ക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആര്‍ടിസി പോലെ ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് നേരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. മാനേജ്‌മെന്റ് എന്ന് പറഞ്ഞാല്‍ വെറുതെ ഒപ്പിട്ടാല്‍ മാത്രം പോരാ. കെഎസ്ആര്‍ടിസി ലാഭകരമാക്കാന്‍ ഉള്ള തന്ത്രങ്ങള്‍ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല. എന്തുകൊണ്ടാണ് സ്വകാര്യ ബസ്സുകള്‍…
Read More »