CrimeNEWS

പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റൻ്റും അറസ്റ്റിൽ

ചെറുകോൽ: പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ചെറുകോൽ വില്ലേജ് ഓഫീസിലെത്തിയാണ് ഇരുവരെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. സ്ഥലം പോക്കുവരവിനായി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്

വയലത്തല സ്വദേശി നൽകിയ പരാതിയാണ് ചെറുകോൽ വില്ലേജ് ഓഫീസർ എസ് രാജീവനേയും വില്ലേജ് അസിസ്റ്റന്റ് ജിനു തോമസിനേയും കുരുക്കിയത്. സ്ഥലം പോക്ക് വരവ് ചെയ്യാൻ ഒരു മാസം മുന്പ് ചെറുകോൽ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയതാണ് പരാതിക്കാരൻ. പല തവണ പല കാരണങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസർ നടപടി ക്രമങ്ങൾ വൈകിപ്പിച്ചു.

ഒടുവിൽ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം അയ്യായിരം രൂപയുമായി വില്ലേജ് ഓഫീസിലെത്തി. പണം കൈമാറിയതിന് പിന്നാലെ വിജിലൻസ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്ത് കയറി വില്ലേജ് ഓഫീസറേയും വില്ലേജ് അസിസ്റ്റന്റിനേയും കുരുക്കി. മുന്പും പലരുടെ കയ്യിൽ നിന്നും വില്ലേജ് ഓഫീസർ പണം ആവശ്യപ്പട്ടിട്ടുണ്ട്

വിജിലൻസ് സംഘത്തെ കണ്ട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുധീർ ഇറങ്ങി ഓടി. ഇയാൾ പണം ആവശ്യപ്പെട്ടില്ലെന്നാണ് പരാതിക്കാരൻ വിജിലൻസിന് നൽകിയ മൊഴി. പിന്നെ എന്തിനാണ് സുധീര്‍ ഇറങ്ങി ഓടിയതെന്ന് വിജിലിൻസ് ഉദ്യോഗസ്ഥര്‍ക്കും പിടിയില്ല.

Back to top button
error: