NEWS

ജീവിതം സന്തോഷകരമാക്കാൻ പത്ത് കാര്യങ്ങൾ

ന്നു ശ്രദ്ധിച്ചാൽ ജീവിതം നമുക്ക് സന്തോഷകരമാക്കാവുന്നതേയുള്ളൂ.ഇതാ പത്ത് മാർഗങ്ങൾ
എല്ലാ തര്‍ക്കങ്ങളിലും വിജയിക്കണമെന്ന് വാശി പിടിക്കരുത്

മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അടുപ്പമുള്ളവരുമായി തര്‍ക്കം ഉണ്ടാവുമ്ബോള്‍ വിട്ടുകൊടുക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടായിരിക്കില്ല. വാദങ്ങളില്‍ എപ്പോഴും നിങ്ങള്‍ തന്നെ ജയിക്കണം എന്നായിരിക്കും കരുതുന്നത്. അതിന് വേണ്ടി ഏതറ്റം വരെയും പോവുന്നത് അവസാനിപ്പിക്കുക. എല്ലാ തര്‍ക്കങ്ങളിലും നിങ്ങള്‍ തന്നെ ജയിക്കണമെന്ന് കരുതരുത്.

എപ്പോഴും നെഗറ്റീവായി ചിന്തിക്കാതിരിക്കുക


എല്ലാ സമയത്തും ശുഭാപ്തി വിശ്വാസമുള്ള ഒരാളായിരിക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാല്‍ അതേസമയം ചെറുവിഷയങ്ങളില്‍ പോലും നെഗറ്റീവ് ആയി മാറുന്നത് ഒട്ടും ശരിയല്ല.നിങ്ങള്‍ പോലും അറിയാതെയായിരിക്കും ഈ സ്വഭാവം നിങ്ങള്‍ക്ക് വന്നുചേരുന്നത്. അത്തരത്തിലുള്ള മോശം സ്വഭാവം ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നുവെങ്കില്‍ അത് അംഗീകരിക്കാന്‍ ശ്രമിക്കുക. എല്ലാ സമയത്തും നെഗറ്റീവ് ആയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കുക.

നിങ്ങളോട് മത്സരിക്കാത്തവരുമായി മത്സരിക്കരുത്


നിങ്ങളാണ് ശരിയെന്ന് എല്ലായിടത്തും തെളിയിക്കേണ്ട കാര്യമില്ല. നിങ്ങളോട് മത്സരിക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്ത ആളുകളുണ്ടാവും. എല്ലാവരും നിങ്ങളുടെ എതിരാളികളാണെന്ന് കരുതി ഇടപെടരുത്. അവരുമായി അനാവശ്യ മത്സരത്തിന് ശ്രമിക്കരുത്. നിങ്ങളുടെ മാനസികാരോഗ്യത്തിന് പരമാവധി പ്രാധാന്യം കൊടുക്കുക.

ശബ്ദം ഉയര്‍ത്തി സംസാരിക്കരുത്

ചില ആളുകള്‍ വിചാരിക്കുന്നത് ശബ്ദം ഉയര്‍ത്തി സംസാരിച്ചാല്‍ തങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കുമെന്നാണ്. എന്നാല്‍ അങ്ങനെ ഒരിക്കലും സംഭവിക്കില്ല. നിങ്ങള്‍ ഒട്ടും വിനയത്തോടെ പെരുമാറുന്ന ഒരാളല്ലെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാനേ ഉപകരിക്കൂ. ഈ മോശം സ്വഭാവം തുടര്‍ന്നാല്‍ നിങ്ങളുടെ ബന്ധങ്ങള്‍ തകരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Signature-ad

ശരിയാണെന്ന് കാണിക്കാന്‍ നുണ പറയരുത്
ശിക്ഷയില്‍ നിന്ന് ഒഴിഞ്ഞ് മാറാനോ പ്രശ്നങ്ങളില്‍ നിന്ന് മാറി നില്‍ക്കാനോ വേണ്ടി നുണ പറയുന്നവരുണ്ട്. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സ്വഭാവമാണിത്. നിങ്ങള്‍ പറഞ്ഞത് നുണയാണെന്ന് തിരിച്ചറിയുന്നിടത്ത് നല്ല ബന്ധങ്ങള്‍ തകരാന്‍ തുടങ്ങും.പിന്നീട് അത് ശരിയാക്കിയെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മനസ്സിലാക്കുക.

വല്ലപ്പോഴുമൊക്കെ മനസ്സ് തുറന്നു ചിരിക്കുക
 
ശരീരത്തിന് ഹാനികരമായ സംഘർഷങ്ങളും സമ്മർദ്ദങ്ങളും ലഘൂകരിക്കാനും അവ അതിജീവിക്കാനും ചിരിപ്രയോഗം സഹായിക്കും.
 
 
നല്ലത് മാത്രം ചിന്തിക്കുക 
 
നല്ല വ്യായാമം,നല്ല ഭക്ഷണം,നല്ല വായു,നല്ല പുസ്തകങ്ങൾ,നല്ല മനോഭാവം, പ്രാർത്ഥന…ഇവ നിങ്ങളെ സമ്പന്നരാക്കും.
 
നിസ്സാരനാകരുത്
 
ഒരു വാക്ക് കേട്ട് കുപിതനാകാൻ തക്കവണ്ണം നിസ്സാരനാകരുത്.കോപിക്കാൻ എല്ലാവർക്കും കഴിയും.എന്നാൽ ക്ഷമിക്കാൻ ചിലർക്കെ കഴിയൂ.ഒരു വികാരജീവിയായി ക്ഷിപ്രകോപത്തിന് അടിമപ്പെടാതെ സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവർ ജീവിതവിജയം നേടും.
 
 
സ്നേഹം
സ്നേഹവും സമാധാനവും ഉള്ള കുടുംബങ്ങളിൽ കലഹം ഉണ്ടാകില്ല.പരസ്പരം സ്നേഹിച്ചും സഹിച്ചും പങ്ക് വച്ചും നീങ്ങേണ്ട ഒരു യാത്രയാണ് ജീവിതം.
 
പരിഹസിക്കരുത്
ആരേയും പരിഹസിക്കരുത്,പ്രതികാരവുമരുത്.ജീവിതത്തിൽ തെറ്റ് പറ്റാത്തതായി ആരും ഇല്ലെന്ന് ഓർക്കുക.ജീവിതകാലം മുതൽ നിങ്ങളുടെ പ്രവൃത്തികൾ നീതിനിഷ്ഠമായിരിക്കട്ടെ.
 

Back to top button
error: