NEWS

ഡൽഹിയിൽ അഴുക്കുചാലില്‍ ഇറങ്ങിയ രണ്ടു പേർ മരിച്ചു

ന്യൂഡല്‍ഹി: അഴുക്കുചാലില്‍ ഇറങ്ങിയ  രണ്ടു പേർ മരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി അഴുക്കുചാലില്‍ ഇറങ്ങിയ അബ്ദുള്‍ റഹ്മാന്‍ (21), റംസാന്‍ (22) എന്നിവരാണ് മരിച്ചത്.
അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഡല്‍ഹി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപമെന്റ് കോര്‍പറേഷന്‍ ഏരിയക്ക് സമീപമുള്ള അഴുക്കുചാലില്‍ ഇറങ്ങിയ രണ്ടു പേരാണ് മരിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: