NEWS

മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ ഇരുമ്ബ് കൊളുത്ത് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാങ്ങ പറിക്കുന്നതിനിടെ തോട്ടിയുടെ ഇരുമ്ബ് കൊളുത്ത് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പുറക്കാട് പുത്തന്‍ പറമ്ബില്‍ ഉദയഭാനു- ലിസി ദമ്ബതികളുടെ മകന്‍ ഹരികൃഷ്ണന്‍ (24) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് വീട്ടിലെ പറമ്ബില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലായിരുന്നു അപകടം.

തോട്ടിയില്‍ ഉപയോഗിച്ചിരുന്ന വളഞ്ഞ കമ്ബി കെട്ടഴിഞ്ഞ് ഹരികൃഷ്ണന്റെ തലയില്‍ വീഴുകയായിരുന്നു. തലയില്‍ തറച്ച കമ്ബി ഊരിയെടുത്ത് ഹരികൃഷ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: