Month: June 2022
-
NEWS
ലോകകപ്പ് ഫുട്ബോൾ:28000 വിമാനങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി ദോഹ
ദോഹ: നവംബര്‍ 21ന് ലോകപ്പ് കിക്കോഫ് മുതല്‍ ഡിസംബര്‍ 18ന് ഫൈനല്‍ വരെ 28000 വിമാനങ്ങൾ ഖത്തറിലെത്തുമെന്ന് റിപ്പോർട്ട്.ദോഹ ഹമദ് അന്ത്രാഷ്ട്ര വിമാനത്താവളം, ദോഹ വിമാനത്താവളം എന്നിവ വഴിയാണ് ഇത്രയും വിമാനങ്ങൾ എത്തുക. അതേസമയം നവംബറില്‍ 35 ലക്ഷം മുതല്‍ 41 ലക്ഷം വരെയും, ഡിസംബറില്‍ 36 ലക്ഷം മുതല്‍ 47 ലക്ഷം വരെയും യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
Read More » -
Kerala
ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ ശനിയാഴ്ച പരിഗണിക്കും, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം 16ന് സമർപ്പിക്കണം
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ്, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ്റെ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി. അതേ സമയം ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഈ മാസം 18 ശനിയാഴ്ചത്തേയ്ക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിനെ ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂഷൻ വാദം. ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് പ്രതിയായത് ചൂണ്ടിക്കാട്ടിയാണ് ഈ വാദം മുന്നോട്ടു വച്ചത്. പ്രതി പലരീതിയിലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്.നിർണ്ണായക തെളിവുകൾ നശിപ്പിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു.ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്താൻ പ്രതി ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു. ബാലചന്ദ്രകുമാർ…
Read More » -
Kerala
മുഖ്യമന്ത്രിയെ ആക്രമിക്കാൻ തുനിഞ്ഞവരെ വിമാന ജീവനക്കാർ ശാന്തരാക്കാൻ നോക്കിയെന്നും ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ എയർലൈൻസ്
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽവച്ച് ആക്രമിക്കാൻ തുനിഞ്ഞവരെ വിമാന ജീവനക്കാർ ശാന്തരാക്കാൻ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസ്. സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡി.ജി.സി.എയ്ക്ക് കൈമാറി. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പിടിച്ചുതള്ളിയെന്നും റിപ്പോർട്ടിലുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് അപ്രതീക്ഷിതമായി രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സ്വരമുയർത്തി മുഖ്യമന്ത്രിക്കു നേരെ എത്തിയത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിക്കടുത്തേക്ക് വന്നത്. തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇവരെ തള്ളി മാറ്റുകയായിരുന്നു. സംഭവത്തിൽ ജയരാജനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയി. ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ…
Read More » -
Local
പ്രസവത്തിനെത്തിയ യുവതിയെ സ്റ്റാഫ് നേഴ്സ് ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചു, സംഭവം വിവാദയാതോടെ ഒടുവിൽ വിഷയത്തിൽവർഗീയത കലർത്തിയെന്നും പരാതി
മാനന്തവാടി : വയനാട് മെഡിക്കൽ കോളജിൽ സ്റ്റാഫ്നേഴ്സ് ശാരീരികവും മാനസീകവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി ഗർഭിണിയായ യുവതിയുടെ പരാതി.ബന്ധുക്കൾ സൂപ്രണ്ട്, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകി. പിന്നാലെ പരാതി അടിസ്ഥാന രഹിതമാണെന്ന വാദവുമായി കെ.ജി.എൻ എ പരാതിക്കാരിക്കെതിരെ രംഗത്തുവന്നു. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം അവശ്യപ്പെടുന്നതിന് പകരം, പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തിൽ നടപടിയുണ്ടായാൽ ജീവനക്കാർ ഒന്നടങ്കം സമരരംഗത്തിറങ്ങും എന്നുമാണ് സംഘടനാ ഭാരവാഹികൾ അറിയിച്ചത്. സ്റ്റാഫ് നേഴ്സ് അനീറ്റയെക്കൊണ്ട് മാപ്പുപറയിപ്പിച്ച് പ്രശ്നമവസാനിപ്പിക്കാൻ അധികൃതർ ശ്രമിച്ചിരുന്നുവെങ്കിലും പരാതിക്കാരിയായ ഫരീദയും ഭർത്താവ് സലീമും പരാതിയിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. ഇതേതുടർന്ന് സംഭവത്തിൽ വർഗ്ഗീയത കൂട്ടിച്ചേർക്കുന്നുവെന്നും വർഗ്ഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കുമെന്നും മറ്റുമുള്ള പ്രസ്താവനകളുമായി സംഘടനാ നേതാക്കൾ രംഗത്തുവന്നു. ഇത് ദുരുദ്ദേശപരവും പ്രതിലോമകരവുമാണ് എന്നും സാമുദായീക ധ്രുവീകരണത്തിനുതകുന്ന രീതിയിൽ നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കെ.ജി.എൻ എ ഭാരവാഹികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. തലപ്പുഴ കൈതക്കൊല്ലി സ്വദേശിനിയായ ഫരീദ തേവ് ആണ് സ്റ്റാഫ് നേഴ്സ് അനീറ്റക്കെതിരെ പരാതി നൽകിയത്.…
Read More » -
Local
വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ്, മലപ്പുറത്തും ഇടുക്കിയിലും യുവാക്കൾ പിടിയിൽ
വളാഞ്ചേരി: വാഹനം പരിചയക്കാരോടു വാങ്ങിയും വാടകക്കെടുത്തും പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാക്കളെ മലപ്പുറം വളാഞ്ചേരിയിലും ഇടുക്കിയിലും പോലീസ് പിടികൂടി. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് പിടിയിലായത്. സ്വകാര്യ ആവശ്യത്തിന് എന്ന് പറഞ്ഞ് പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങും. പിന്നീട് വലിയ തുകയ്ക്ക് വാഹനം പണയം വെക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി. വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് മറ്റുള്ളവരുടെവാഹനം വാങ്ങി പണയം വെച്ച് തട്ടിപ്പ് നടത്തിയ പരാതിയില്‍ പിടിയിലായത്. കരിപ്പോള്‍, കാട്ടിപ്പരുത്തി സ്വദേശികളുടെ രണ്ട് വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ തുകയ്ക്ക് പണയം വെച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു. സമാന സംഭവം ഇടുക്കിയിലും അരങ്ങേറി. തെള്ളിത്തോട് സ്വദേശി നന്ദിക്കുന്നേല്‍ നിധിന്‍ ലൂക്കോസ്(25), കോഴിക്കോട് പേരാംബ്ര വടക്കേക്കര വീട്ടില്‍ അജയ് ഗംഗാധരന്‍ (22) എന്നിവരെ പോലീസ്…
Read More » -
NEWS
‘നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരി സ്വന്തം ഭർത്താവിനെ വെടിവെച്ചു കൊന്നു
ലണ്ടൻ: ‘നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം’ (ഹൗ ടു കില്‍ യുവര്‍ ഹസ്ബന്‍ഡ്’) എന്ന വിഷയത്തില്‍ പുസ്തകം എഴുതിയതോടെയായിരുന്നു നാന്‍സി ക്രാംപ്ടണ്‍ ബ്രോഫി (71) എന്ന എഴുത്തുകാരി പ്രശസ്തയായത്.ഒടുവിൽ സ്വന്തം ഭർത്താവിനെ വെടിവെച്ചു കൊന്നതോടെ ഇപ്പോൾ ജയിലിൽ ആയിരിക്കയാണ് അവർ. 2018 ജൂണിലായിരുന്നു നാന്‍സിയുടെ ഭര്‍ത്താവായ ഡാനിയല്‍ ബ്രോഫിയെ ജോലി സ്ഥാപനത്തിലെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. സംഭവസമയത്ത് ഭാര്യ നാന്‍സി സമീപ പ്രദേശത്തുകൂടി വാഹനമോടിച്ച് പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.ഇതാണ് നാന്‍സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയം വര്‍ധിപ്പിച്ചത്.പിന്നീട് അന്വേഷണത്തിൽ ഇത് തെളിയുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു നാന്‍സി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്.ഇ-ബേ വഴി തോക്ക് വാങ്ങിയ നാന്‍സി ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കൈക്കലാക്കാമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസമായിരുന്നു കോടതി ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.25 വര്‍ഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ മാത്രമേ പരോളിന് അപേക്ഷിക്കാന്‍ നാന്‍സിക്ക് കഴിയുകയുള്ളെന്നും ഒറിഗോണിലെ ജഡ്ജി വിധിപ്രസ്താവനയിൽ പറയുന്നു.
Read More » -
NEWS
യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിലേറ്റി മുസ്ലിം യുവാവ്
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റ ചിത്രം നെഞ്ചിൽ പച്ചകുത്തി മുസ്ലിം യുവാവ്.23കാരനായ യമീന്‍ സിദ്ദിഖി എന്ന മുസ്ലീം യുവാവാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിൽ പച്ചകുത്തി ശ്രദ്ധേയനായിരിക്കുന്നത്. യോഗിയാണ് തന്റെ റോള്‍ മോഡലെന്ന് യുവാവ് പറയുന്നു. ഈ മാസം ആദ്യം യോഗിയുടെ ജന്മദിനത്തിലാണ് പച്ചകുത്തിയത്. യോഗിയ്‌ക്കുളള തന്റെ ജന്മദിന സമ്മാനമായാണ് യുവാവ് പച്ചക്കുത്തലിനെ വിശേഷിപ്പിക്കുന്നത്. ഫറൂഖാബാദ്, മെയിന്‍പുരി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സിദ്ദിഖിക്ക് ഇവിടെ ഒരു ഫുട്‌വെയര്‍ വ്യവസായം നടത്തുന്നുണ്ട്. ടാറ്റൂ ചെയ്തതു മുതല്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തനിക്ക് ഒരുപാട് അപവാദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ അസ്വസ്ഥനല്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.”യോഗി ആദിത്യനാഥിനെ കണ്ട് ടാറ്റൂ കാണിക്കണമെന്നാണ് തന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ബഹുമാനവുമുണ്ട്-യമീൻ സിദ്ദിഖി പറയുന്നു.
Read More » -
NEWS
പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോൺഗ്രസ് നേതാവിന്റെ കണ്ണിന് ഗുരുതര പരിക്ക്
തൊടുപുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയുടെ കണ്ണിന് ഗുരുതര പരിക്ക്. ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി തൊടുപുഴ ഒല്ലിക്കല്‍ വീട്ടില്‍ ബിലാല്‍ സമദിനാണ് ( 28 ) ഇടതുകണ്ണിന് ലാത്തിയടിയേറ്റത്. ഇദ്ദേഹത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് നേരെയാണ് ലാത്തിച്ചാര്‍ജുണ്ടായത്. സിപിഐഎമ്മിന്റെ കൊടികളും മറ്റും നശിപ്പിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.
Read More » -
Breaking News
ഭാര്യയുമായും മകളുമായും ചര്‍ച്ച നടത്തി, ‘വിവാദ വനിതയെ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയെ എല്ലാം ഓര്‍മിപ്പിക്കാം: സ്വപ്ന
തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസില്‍ വച്ച് ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അത് മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാമെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ‘വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചത്. തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്‌തെന്നും എത്ര കേസുകള്‍ തന്റെ പേരില്‍ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164…
Read More » -
NEWS
കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി; അമൃത ഉൾപ്പടെ നാല് ട്രെയിനുകൾ ദീർഘിപ്പിച്ചു
ബംഗളൂരു: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി അനുവദിച്ചു.ബെംഗളൂരുവിൽ നടന്ന ഓള്‍ ഇന്ത്യ റെയില്‍വേ ടൈംടേബിള്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളൂരു-രാമേശ്വരം ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക.റെയില്‍വേ ബോര്‍ഡ് അന്തിമവിജ്ഞാപനം പുറത്തിറത്തിറക്കിയതോടെ മൂന്ന് ട്രെയിനുകളും ഓടിത്തുടങ്ങും. എറണാകുളം-വേളാങ്കണ്ണി അവധിക്കാല സ്‌പെഷ്യല്‍ സര്‍വീസായി ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ സ്‌പെഷ്യല്‍ സര്‍വീസിന് പകരം ആഴ്ച്ചയില്‍ രണ്ട് ദിവസം എന്ന നിലയില്‍ നിരക്ക് കുറച്ച് സാധാരണ സര്‍വീസ് നടത്താന്‍ സാധിക്കും.തിരുപ്പതി-കൊല്ലം ട്രെയിനും ആഴ്ച്ചയില്‍ രണ്ട് ദിവസമായിരിക്കും. അതേസമയം തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കും, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്കും,ഗുരുവായൂര്‍-പുനല്ലൂര്‍ എക്‌സ്പ്രസ് മധുരയിലേക്കും, ബെംഗുളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുളള ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടുണ്ട്.പൂനെ എക്‌സപ്രസ് കോട്ടയംവരെ നീട്ടുന്നത് അംഗീകരിച്ചെങ്കിലും അടുത്ത വര്‍ഷമേ ഉണ്ടാകൂ.ഭുവനേശ്വര്‍-ചെന്നൈ ട്രെയിന്‍ എറണാകുളം വരെ നീട്ടാനുളള ശുപാര്‍ശ റെയില്‍വേ അംഗീകരിച്ചില്ല. വരുന്ന ടൈംടേബിളില്‍ നേത്രാവതി എക്ര്‌സ്പ്രസ് ഉൾപ്പടെ പല ട്രെയിനുകളുടെയും സമയത്തിൽ മാറ്റമുണ്ടാകും.കോട്ടയം റൂട്ടിൽ…
Read More »