Month: June 2022

  • Crime

    ചെറുകിട വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.യുമായി ആറംഗ സംഘം അറസ്റ്റില്‍

    ആലപ്പുഴ:  ചെറുകിട വില്പന ലക്ഷ്യംവച്ച് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി ആറംഗ സംഘം അറസ്റ്റില്‍. 10 ഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ കേസ് പ്രതിയും കൂട്ടാളികളുമായ ആലപ്പുഴ മണ്ണഞ്ചേരി എട്ടുകണ്ടം കോളനിയില്‍ കണ്ണന്‍ (മാട്ടകണ്ണന്‍-31), എറണാകുളം ചേരാനെല്ലൂര്‍ പീടിയേക്കല്‍ റോണി (30), എറണാകുളം ചേരാനെല്ലൂര്‍ മുഹമ്മദ് െഫെസല്‍ (47), മണ്ണഞ്ചേരി ആഷ്‌നാ മണ്‍സില്‍ അഷീഖ് (30), മണ്ണഞ്ചേരി പൊന്നാട് ഫാസിയ മണ്‍സിലില്‍ അഫ്‌സല്‍ (32), മണ്ണഞ്ചേരി ചക്കാല വെളിയില്‍ മുഹമ്മദ് സഫിദ് (സനൂജ്-35) എന്നിവരാണ് പിടിയിലായത്. വാടകയ്‌ക്കെടുത്ത മുന്തിയ ഇനം കാറില്‍ എറണാകുളത്തു പോയി മയക്കുമരുന്നു വാങ്ങി വില്പന നടത്തി വരികയായിരുന്നു ഇവര്‍. വാഹനപരിശോധനയ്ക്കിടെ നര്‍ക്കോട്ടിക് ഡിെവെ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മണ്ണഞ്ചേരി ഐ.ടി.സി. കോളനിക്കു സമീപം കുന്നിനകം ഭാഗത്തുനിന്ന് ചെറുകിട വില്പന ലക്ഷ്യംവച്ചാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. മണ്ണഞ്ചേരി, ആലപ്പുഴ, പുന്നമട തുടങ്ങിയ സ്ഥലങ്ങളിലേക്കു കൊണ്ടുവന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നാണു പിടിച്ചത്.…

    Read More »
  • Crime

    അമ്മയുടെ ശസ്ത്രക്രിയയ്ക്ക് ഓണ്‍ലൈന്‍ ലോണിനുശ്രമിച്ച മകന്‍െ്‌റ ഒന്നരലക്ഷം രൂപ കവര്‍ന്നു

    കോതമംഗലം: അമ്മയുടെ അടിയന്തര ശസ്ത്രക്രിയയ്ക്കു പണംതേടിയ മകനില്‍നിന്ന് ഓണ്‍െലെന്‍ തട്ടിപ്പുകാര്‍ ഒന്നരലക്ഷം രൂപ കവര്‍ന്നു. ബിരുദവിദ്യാര്‍ഥിയായ കോതമംഗലം ഇരുമലപ്പടി സ്വദേശി രാഹുലാണ് തട്ടിപ്പിന് ഇരയായത്. നാലുദിവസം മുമ്പാണ് തട്ടിപ്പിന്റെ തുടക്കം. സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ മറ്റൊരു മാര്‍ഗം എന്ന നിലയിലാണ് രാഹുല്‍ ഓണ്‍െലെന്‍ ലോണുകളെക്കുറിച്ച് അന്വേഷിച്ചത്. ബാങ്കുകളുമായി ബന്ധപ്പെട്ടു നല്‍കുന്ന ലോണ്‍ എന്ന നിലയില്‍ കണ്ട ലിങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ മെസേജ് അയച്ചു. തുടര്‍ന്ന് അക്കൗണ്ട് ആരംഭിക്കാനും അനുവദിക്കുന്ന ഒരു ലക്ഷം രൂപയുടെ ആദ്യഗഡു എന്ന നിലയിലും പതിനായിരം രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടിലിടാനും നിര്‍ദേശിച്ചു. പിറ്റേന്ന് കൂടുതല്‍ തുക ലോണായി അനുവദിച്ചതായും 25000 രൂപ കൂടി ഉടന്‍ അയയ്ക്കണമെന്നും അറിയിച്ച് മെസേജ് വന്നു. കൂട്ടുകാരന്റെ അക്കൗണ്ടില്‍നിന്ന് രാഹുല്‍ ഉടന്‍ പണം െകെമാറി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഓരോ കാരണം പറഞ്ഞ് 27000, 15000, 30,000, 5000 എന്നിങ്ങനെ തുക ആവശ്യപ്പെട്ടു. ആകെ 1,55,000 രൂപ തട്ടിയെടുത്തതായും അമ്മയുടെ അവസ്ഥയോര്‍ത്താണ് പണം നല്‍കിയതെന്നും…

    Read More »
  • Crime

    കുളിമുറിയില്‍ ഒളിക്യാമറ: ഒളിവില്‍പോയ മുന്‍ ബ്രാഞ്ച് സെക്രട്ടറി തമിഴ്‌നാട്ടില്‍ പിടിയില്‍

    പാലക്കാട്:  പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. കൊടുമ്പ് അമ്പലപ്പാറ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍(30) ആണ് തമിഴ്‌നാട്ടില്‍നിന്നു പിടിയിലായത്. പ്രതി സംസ്ഥാനം വിട്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നു ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. അല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊെബെല്‍ കാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടമ്മ കുളിക്കുന്നതിനിടെയാണ് ഷാജഹാന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ശബ്ദം കേട്ടു വീട്ടമ്മ നിലവിളിച്ചതോടെ ഷാജഹാന്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ മൊെബെല്‍ ഫോണ്‍ താഴെ വീണു. സംഭവത്തെക്കുറിച്ചു പറയുന്നതിനു വീട്ടമ്മയും കുടുംബാംഗങ്ങളും ഷാജഹാന്റെ നമ്പറിലേക്കു വിളിച്ചപ്പോഴാണ് വീണുപോയ മൊെബെല്‍ ഫോണ്‍ ബെല്ലടിച്ചത്. തുടര്‍ന്നു പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. ഷാജഹാനെ പാര്‍ട്ടി പുറത്താക്കുകയും നിയമനടപടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്…

    Read More »
  • NEWS

    മഴയില്ല, ചൂടിൽ ജനങ്ങൾ വലയുന്നു

    തിരുവനന്തപുരം: ഇന്ന് മിഥുനം ഒന്ന്.ഇടവപ്പാതിയും തിരുവാതിരയും ഞാറ്റുവേലകളുമൊക്കെ ഓർമ്മയാകുന്ന കേരളത്തിൽ പ്രതീക്ഷയോടെയാണ് ജനം ഇത്തവണ മിഥുന മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഇടമുറിയാതെ മഴ പെയ്യേണ്ട ഇടവപ്പാതിയിൽ പോലും ഇത്തവണ വേനൽക്കാലത്തെ വെല്ലുന്ന ചൂടായിരുന്നു.കാലവർഷം എന്ന് വരുമെന്ന് കൃത്യമായി പറയാൻ കാലാവസ്ഥാ നിരീക്ഷകർക്കുപോലും കഴിയാത്ത സാഹചര്യത്തിൽ കൃഷിയിറക്കിയ കർഷകരും ആശങ്കയിലാണ്. നടീല്‍ കഴിഞ്ഞ് മാസങ്ങളായിട്ടും മഴ ലഭിക്കാതായതോടെ നെൽപ്പാടങ്ങൾ കരിയുകയാണ്.കാലവര്‍ഷത്തില്‍ പകുതിയിലധികം കുറവുണ്ടായതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.പച്ചക്കറി-റബ്ബർ കർഷകരെയും വരൾച്ച ബാധിച്ചിട്ടുണ്ട്.കർക്കിടക മഴ കൂടി ചതിച്ചാല്‍ ഇത്തവണ വെള്ളത്തിന് കേരളത്തിൽ കടുത്തക്ഷാമം നേരിടും.

    Read More »
  • NEWS

    കോട്ടയത്ത് പട്ടാപ്പകൽ കടയിലേക്ക് വിളിച്ചു കയറ്റി യുവതിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

    കോട്ടയം: പട്ടാപ്പകൽ യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസിൽ പുതുപ്പള്ളി ഇരവിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഭാസ്‌കരനെ(59) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം.അച്ഛന് ഉച്ചഭക്ഷണം നല്‍കിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പച്ചക്കറി വില്‍പ്പന നടത്തുന്ന പ്രതി പരിചയം നടിച്ച്‌ പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    ഹോങ്കോങിനെ തകർത്ത് ഇന്ത്യ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് യോഗ്യത നേടി

    കൊല്‍ക്കത്ത: അവസാന യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഹോങ്കോങ്ങിനെ തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ഡി ജേതാക്കളായി ഇന്ത്യ ഏഷ്യൻകപ്പ് ഫുട്ബോൾ ടൂര്‍ണമെന്‍റിന് യോഗ്യത നേടി. അന്‍വര്‍ അലി, സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, ഇഷാന്‍ പണ്ഡിത എന്നവരാണ് ഇന്ത്യക്കായി ഗോൾ നടത്തിയത്. മുൻപ് നടന്ന മത്സരങ്ങളിൽ അഫ്ഗാനെ 2–1നും കംബോഡിയയെ 3–0നും ഇന്ത്യ തോല്‍പിച്ചിരുന്നു.ഇത് അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. 2023 ജൂലൈ 16 മുതല്‍ ചൈനയിലെ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് ഭീഷണിയെ തുടർന്ന് ചൈന പിൻമാറിയിരുന്നു.2019ലാണ് ചൈനയ്ക്ക് വേദി അനുവദിച്ചത്.പുതിയ വേദി ഫിഫ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

    Read More »
  • NEWS

    പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    പത്തനംതിട്ട:പ്രവാസി മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി തൊണ്ടിടയില്‍ ഗിരീഷ് (32) ആണ് റിയാദ് സുലൈയില്‍ വച്ച് മരിച്ചത്. റിയാദില്‍ പ്രിന്റിങ് പ്രസ്സില്‍ ജീവനക്കാരനായിരുന്നു. ആറു മാസം മുൻപാണ് ഗിരീഷ് റിയാദിലെത്തിയത്. അവിവാഹിതനാണ്.       പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ് വിജയമ്മ, സഹോദരി രശ്മി. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, സാദിഖ് ഹറമൈന്‍, ഫൈസല്‍ മാലിക് എന്നിവര്‍ നേതൃത്വം നൽകി.

    Read More »
  • NEWS

    ലോട്ടറി വേണ്ടെങ്കിലും ഒരെണ്ണം എടുത്തേക്കൂ; ചിലപ്പോൾ അത് ആരുടെയെങ്കിലും ജീവിതം തന്നെ മാറ്റിമറിച്ചാലോ ?

    വലിയ തിരക്കില്ലാത്ത ഒരു വൈകുന്നേരം ഓഫീസിൽ വെറുതെ ഇരുന്നു കിനാവ് കാണുമ്പോഴാണ് ആ മനുഷ്യൻ ആദ്യമായി എൻ്റെ മുന്നിലേക്ക് വന്നത്.എൻ്റെ മുന്നിലേക്ക് നീട്ടി പിടിച്ച ഇടത്ത് കയ്യിൽ മൂന്ന് ലോട്ടറി ടിക്കറ്റുകൾ ഉണ്ടായിരുന്നു.ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് തന്നെ രണ്ടാമത് ഒന്നാലോചിക്കാതെ ഞാൻ പറഞ്ഞു “വേണ്ട”ഈ മൂന്നെണ്ണം കൂടിയേ ഉള്ളൂ മോളെ ഇതും കൂടി തീർന്നാൽ വീട്ടിൽ പോകാമായിരുന്നു..എന്നിട്ടും എനിക്ക് എടുക്കാൻ തോന്നിയില്ല.ലോട്ടറിയോട് പണ്ടെ എനിക്ക് വിരോധമാണ്.”ഞാൻ ഒരെണ്ണം എടുത്താലും വീണ്ടും രണ്ടെണ്ണം മിച്ചം വരില്ലേ.അതെന്ത് ചെയ്യുംഞാൻ ചോദിച്ചു.ഇവിടെയുള്ള സാറമ്മാരോട് പറയുവോ ഇതും കൂടി എടുക്കാൻ.ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.പ്രതീക്ഷയോടെ നിൽക്കുന്ന ആ കണ്ണുകളിൽ നോക്കി.ആ ദൈന്യത യാർന്ന മുഖത്ത് നോക്കി വീണ്ടുമൊരിക്കൽ കൂടി “വേണ്ട “എന്ന് പറയാൻ എനിക്ക് തോന്നിയില്ല. ഞാൻ എൻ്റെ തൊട്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന സൗമ്യ ചേച്ചിയെ നോക്കി.കണ്ണ് കൊണ്ട് എടുതേക്ക് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് സൗമ്യ ചേച്ചി എണ്പത് രൂപയെടുത്ത്…

    Read More »
  • Local

    16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു, കാരണം ദുരൂഹം

       മലപ്പുറം: പ്ലസ് വൺ വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന പതിനാറുകാരിയായ മലപ്പുറം കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിൻ്റെ മകൾ അൻഷിദ ആണ് അജ്ഞാത കാരണങ്ങളാൽ ജീവനൊടുക്കിയത്. വാണിയമ്പലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെയാണ് വീട്ടുകാർ അൻഷിതയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിക്ക് മാനസികമായ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിരുന്നോ എന്നും കഴിഞ്ഞ ദിവസങ്ങളിൽ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രകടമായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടെ പഠിക്കുന്ന അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയേക്കും. പരേതനായ സീനത്ത് മാതാവ്. സഹോദരി ഷാനിത കാളികാവ് എസ്.ഐ ടി പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ ഖബറടക്കി

    Read More »
  • NEWS

    ഒൻപത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

    റിയാദ് : ഒൻപത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോഴിക്കോട് സ്വദേശി റസ്താന്‍ (40) ആണ് കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതർ അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. റസ്താന്റെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു.

    Read More »
Back to top button
error: