NEWS

‘നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരി സ്വന്തം ഭർത്താവിനെ വെടിവെച്ചു കൊന്നു

ലണ്ടൻ: ‘നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം’ (ഹൗ ടു കില്‍ യുവര്‍ ഹസ്ബന്‍ഡ്’) എന്ന വിഷയത്തില്‍ പുസ്തകം എഴുതിയതോടെയായിരുന്നു നാന്‍സി ക്രാംപ്ടണ്‍ ബ്രോഫി (71)  എന്ന എഴുത്തുകാരി പ്രശസ്തയായത്.ഒടുവിൽ സ്വന്തം ഭർത്താവിനെ വെടിവെച്ചു കൊന്നതോടെ ഇപ്പോൾ ജയിലിൽ ആയിരിക്കയാണ് അവർ.
2018 ജൂണിലായിരുന്നു നാന്‍സിയുടെ ഭര്‍ത്താവായ ഡാനിയല്‍ ബ്രോഫിയെ ജോലി സ്ഥാപനത്തിലെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. സംഭവസമയത്ത് ഭാര്യ നാന്‍സി സമീപ പ്രദേശത്തുകൂടി വാഹനമോടിച്ച്‌ പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.ഇതാണ് നാന്‍സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയം വര്‍ധിപ്പിച്ചത്.പിന്നീട് അന്വേഷണത്തിൽ ഇത് തെളിയുകയായിരുന്നു.
കഴിഞ്ഞ മാസമായിരുന്നു നാന്‍സി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്.ഇ-ബേ വഴി തോക്ക് വാങ്ങിയ നാന്‍സി ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് കൈക്കലാക്കാമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ ദിവസമായിരുന്നു കോടതി ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.25 വര്‍ഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞാല്‍ മാത്രമേ പരോളിന് അപേക്ഷിക്കാന്‍ നാന്‍സിക്ക് കഴിയുകയുള്ളെന്നും ഒറിഗോണിലെ ജഡ്ജി വിധിപ്രസ്താവനയിൽ പറയുന്നു.

Back to top button
error: