Month: June 2022
-
Tech
90-കളുടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനി ഓര്‍മ
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇന്ന് മുതല്‍ ഓര്‍മ മാത്രം. ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. തുടര്‍ച്ചയായ 27 വര്‍ഷത്തെ സേവനമാണ് ഇന്ന് ദിവസത്തോടെ അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 95 (Windows 95) ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറര്‍ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 90-കളുടെ ഒടുക്കമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്സ്പ്ലോറര്‍ മാറുന്നത്. ഒജി സെര്‍ച്ച് ബ്രൗസര്‍ എന്ന പേരിലാണ് ആദ്യകാലങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. 2003-ല്‍ 95 ശതമാനമായിരുന്നു എക്സ്പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസര്‍ പുതുക്കി. 2016 മുതല്‍ പുതിയ വേര്‍ഷനുകള്‍ ഉള്‍പ്പെടുത്താതെയായി. 2013ലാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 2013 റീലിസ് ചെയ്യുന്നത്. ഇതായിരുന്നു എക്സ്പ്ലോററിന്റെതായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ വേര്‍ഷന്‍. നിലവിലുള്ളത് എക്‌സ്പ്ലോറര്‍ വേര്‍ഷന്‍ 11 ആണ്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം എക്സ്പ്ലോററിനെ നവീകരിക്കാന്‍ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്…
Read More » -
Business
വനിതാ ജീവനക്കാരുടെ വിവേചന പരാതി തീർക്കാൻ 921 കോടി മുടക്കാൻ ഗൂഗിൾ
ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നാണ് ഗൂഗിള്‍. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ നടപടി. ഒടുവിൽ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഗൂഗിള്‍. 236 ഓലം തസ്തികകളില്‍ ജോലി ചെയ്യുന്ന 15,500 ഓളം വനിതാ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയെ തുടര്‍ന്ന് 11.8 കോടി യുഎസ് ഡോളർ (ഏകദേശം 920.88 കോടി രൂപ) നല്‍കിയാണ് ഗൂഗിള്‍ പരാതി പരിഹരിക്കുന്നത്. വനിതകളാണെന്ന പേരില്‍ ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്. നഷ്ടപരിഹാരമായി കമ്പനി നല്‍കുന്ന 11.8 കോടി യുഎസ് ഡോളർ 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്യുന്ന 15,500 വനിതാ ജീവനക്കാർക്ക് നൽകും. പരാതിയുടെ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് പുതിയ ജീവനക്കാരെ എടുക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിനും ഒരു മൂന്നാം കക്ഷിയെ കൂടി എടുക്കാന്‍ ധാരണയായിട്ടുണ്ട്. 2017-ലാണ് സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകിയെന്ന പരാതിയുമായി മൂന്ന് സ്ത്രീകൾ ഗൂഗിളിനെതിരെ രംഗത്തു വരുന്നത്.…
Read More » -
India
പിഎം കിസാൻ വെബ്‌സൈറ്റിലെ ആധാർ വിവരങ്ങൾ ചോർന്നു; വൻ സുരക്ഷാ വീഴ്ച
ദില്ലി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലെ (പിഎം-കിസാൻ) 11 കോടിയിലധികം വരുന്ന കര്‍ഷകരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. പിഎം കിസാൻ വെബ്‌സൈറ്റിലെ കർഷകരുടെ ആധാർ വിവരങ്ങൾ ചോർന്നത് കണ്ടെത്തിയത് സുരക്ഷാ വിദഗ്ധനായ അതുൽ നായരാണ്. വെബ്‌സൈറ്റിന്റെ ഡാഷ്‌ബോർഡിന്റെ ഫീച്ചറിൽ സുരക്ഷാവീഴ്ചകളുണ്ടെന്നും പ്രാദേശിക അടിസ്ഥാനത്തിൽ കർഷകരുടെയൊക്കെ ആധാർ നമ്പറുകൾ ലഭ്യമാകുമെന്നും അതുല്‍ പറയുന്നു. ചുരുക്കി പറഞ്ഞാല്‍ വെബ്‌സൈറ്റിന്റെ അടിസ്ഥാന സ്‌ക്രിപ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും ഹാക്കർക്ക് ഡേറ്റ എളുപ്പത്തിൽ ഉപയോഗിക്കാന്‍ കഴിയും. കേരള പൊലീസിന്റെ സൈബർഡോമിനായി സേവനം ചെയ്യുന്ന സുരക്ഷാ വിദഗ്ധനാണ് അതുൽ നായർ. കർഷകരുടെ വിശദവിവരങ്ങളുടെ സാംപിൾ വെബ്‌സൈറ്റിൽ നിന്ന് എടുക്കാനായി എന്ന് അതുൽ ചൂണ്ടിക്കാട്ടി. കൂടാതെ പിഎം-കിസാൻ വെബ്‌സൈറ്റിന്റെ ഫൈൻഡർ ടൂൾ ഉപയോഗിച്ച് പുറത്തായ ഡാറ്റ യഥാര്‍ഥ വിവരങ്ങളുമായി വെച്ചുനോക്കിയപ്പോള്‍ ഇവ ആധികാരികമാണെന്ന് കണ്ടെത്തി. ഇത് തെളിവാക്കുന്ന ഡേറ്റ ടെക്‌ക്രഞ്ചിന് അദ്ദേഹം നല്‍കി. പിഎം-കിസാനിലൂടെ ഇന്ത്യയിലെ കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം ധനസഹായം ലഭിക്കുന്നുണ്ട്. രജിസ്ട്രേഷനും…
Read More » -
Business
എൽ.ഐ.സി. ഓഹരികൾ 10 ദിവസത്തിനുശേഷം നേട്ടത്തിൽ
നീണ്ട 10 ദിവസം തുടർച്ചയായി പുറകോട്ടു പോയ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഹരികൾ ഒടുക്കം നേട്ടത്തിലേക്ക്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 2 ശതമാനം നേട്ടത്തിലാണ് എൽഐസി ഓഹരികൾ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം 668.25 രൂപയായിരുന്നു വ്യാപാരം അവസാനിക്കുമ്പോൾ എൽഐസിയുടെ വില. ഇന്നലെ ഒരു ഘട്ടത്തിൽ 684 വരെ ഓഹരി വില ഉയർന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2022 മെയ് 30ന് 837.75 രൂപയായിരുന്നു എൽഐസി ഓഹരികളുടെ വില. മെയ് 17നാണ് ഓഹരി വിപണിയിൽ എൽഐസി ലിസ്റ്റ് ചെയ്യപ്പെട്ടത്. 21,000 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് കഴിഞ്ഞായിരുന്നു ഇത്. ലിസ്റ്റിനു ശേഷം ഇതുവരെ നിക്ഷേപകരുടെ 1.7 ലക്ഷം കോടിയാണ് മാഞ്ഞു പോയത്. 949 രൂപയായിരുന്നു എൽഐസി ഓഹരികളുടെ ഐപിഓ യിലെ പരമാവധി വില. ഇത് കണക്കാക്കുമ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം 28 ശതമാനമാണ് എൽഐസി ഓഹരികൾ താഴോട്ട് പോയത്. എൽഐസി മാത്രമല്ല വിപണിയിൽ ഇടിവ് നേരിടുന്ന ലൈഫ് ഇൻഷുറൻസ് കമ്പനി.…
Read More » -
Crime
യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കണ്ടു; അവിഹിതം ആരോപിച്ചു യുവാവിനെയും യുവതിയെയും നഗ്‌നരാക്കി നടത്തിച്ചു
റായ്പൂർ: അവിഹിത ബന്ധമാരോപിച്ച് ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ യുവാവിനെയും യുവതിയെയും നഗ്‌നരാക്കി നടത്തിച്ചു. ജൂൺ 11 ന് ഉരിന്ദബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവം. തുടർന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. തുടർന്ന് സംഘം ഇരുവരെയും കൂട്ടി ഗ്രാമത്തിലൂടെ നടത്തിച്ചു. നടക്കുന്നതിനിടയിൽ ഇവരുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിച്ചുമാറ്റി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read More » -
Business
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. 211 ദിവസം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപിച്ചിട്ടുള്ള രണ്ടുകോടി രൂപയിൽ കുറവ് വരുന്ന സ്ഥിര നിക്ഷേപങ്ങൾക്കാണ് പലിശ നിരക്കുയർത്തിയത്. ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.9 ശതമാനമാണ് പലിശ. 46 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.9 ശതമാനമാണ് പലിശ. 180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 4.4 ശതമാനമാണ്. 211 മുതൽ ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.4 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 4.6 ശതമാനമായി ഉയർത്തി. ഒരു വർഷത്തിന് മുകളിൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനമായിരുന്നു പലിശനിരക്ക്. ഇത് 5.3 ശതമാനമായി. രണ്ടിനും മൂന്നു വർഷത്തിനിടയിൽ കാലാവധി അവസാനിക്കുന്ന സ്ഥിര…
Read More » -
Kerala
ഇന്‍ഡിഗോ കമ്പനി അന്വേഷണ റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറി; പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചു, ഇ.പി ജയരാജന്‍ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡിഗോ വിമാനകമ്പനി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി കൈമാറിയത്.
Read More » -
LIFE
മൊസൂളില്‍ ഭീകരര്‍ തകര്‍ത്ത അതിപുരാതന സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന് ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു
ബാഗ്ദാദ്: ഭീകരര്‍ തകര്‍ത്ത ഇറാഖിലെ അതിപുരാതന പള്ളിയില്‍നിന്ന് അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെടുത്തു. ഐ.എസ്. ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട മൊസൂളിലെ മോര്‍ തോമ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്നാണ് അപ്പസ്‌തോലന്മാരുടേതടക്കം ആറ് അമൂല്യ തിരുശേഷിപ്പുകള്‍ കണ്ടെടുത്തത്. അപ്പസ്‌തോലന്മാരായ യോഹന്നാന്‍, ശിമയോന്‍, ഉണ്ണിയേശുവിനെ കരങ്ങളിലെടുത്ത ശിമയോന്‍, രക്തസാക്ഷിയായ വിശുദ്ധ തിയഡോര്‍, തുര്‍ക്കിയിലെ തുര്‍അബ്ദീന്‍ ബിഷപ്പായിരുന്ന മോര്‍ ഗബ്രിയേല്‍, െദെവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ പണ്ഡിതനുമായ മോര്‍ ഗ്രിഗോറിയോസ് ബാര്‍ ഹെബ്രാവൂസ് എന്നിവരുടേതാണ് ഈ തിരുശേഷിപ്പുകളെന്നു കരുതപ്പെടുന്നു. പള്ളിയുടെ പുനരുദ്ധാരണ നടത്തുന്ന തൊഴിലാളികളാണ് അമൂല്യ തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിനു വഴിയൊരുക്കിയത്. പള്ളിഭിത്തിയുടെ ചില ഭാഗങ്ങളില്‍ എന്തോ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന സംശയത്തില്‍ അക്കാര്യം ഉടന്‍തന്നെ അവര്‍ മൊസൂളിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മോര്‍ നിക്കോദിമോസ് ഷറഫിനെയും മറ്റ് സഭാ നേതാക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്നു മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തിയ ശ്രമകരമായ പരിശോധനയിലാണു തിരുശേഷിപ്പുകള്‍ വീണ്ടെടുത്തത്. ചെറിയ കല്‍പേടകങ്ങളിലാക്കി, പള്ളിയിലെ ഭിത്തികളുടെയും തൂണുകളുടെയും ഉള്ളില്‍ ഭദ്രമായി അടക്കം ചെയ്ത നിലയിലായിരുന്നു തിരുശേഷിപ്പുകള്‍. ഇതോടൊപ്പം അറമായ, സുറിയാനി…
Read More » -
NEWS
ചോരക്കളി അവസാനിക്കാതെ ബുർക്കിന ഫാസോ; അമ്പതിലേറെ ഗ്രാമീണരെ ഭീകരർ കൊലപ്പെടുത്തി
വാഗഡുഗു: ബുർക്കിന ഫാസോയിൽ അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം വടക്കൻ ബുർക്കിന ഫാസോയിലെഗ്രാമത്തിൽ ആയുധധാരികളായ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി സർക്കാർ വക്താവ് അറിയിച്ചു. അൽ-ഖ്വയ്ദ, ഐഎസ്ഐഎൽ ഭീകരവാദികൾക്ക് ആധിപത്യമുള്ള സെനോ പ്രവിശ്യയുടെ ഭാഗമായ സെയ്റ്റെംഗ കമ്യൂണിലാണ് ശനിയാഴ്ച രാത്രി അക്രമം നടന്നത്. ഒറ്റ രാത്രികൊണ്ടാണ് ഭീകരർ ഇത്രയും പേരെ കൊന്നുതള്ളിയത്. ഇതുവരെ 50 മൃതദേഹങ്ങൾ സൈന്യം കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സർക്കാർ വക്താവ് ലയണൽ ബിൽഗോ പറഞ്ഞു. 100 പേരെങ്കിലും മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം 165 പേർ കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്. എങ്കിലും അമ്പത് പേരുടെ മരണമേ സർക്കാർ പുറത്തുവിട്ടിട്ടുള്ളൂ. ആക്രമണത്തെ യുഎൻ അപലപിച്ച. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. കഴിഞ്ഞയാഴ്ച വിമതരും സർക്കാർ സേനയും തമ്മിൽ രക്തരൂക്ഷിതമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു സെയ്‌തേംഗ. വ്യാഴാഴ്ച പതിനൊന്ന്…
Read More » -
Crime
വിചാരണ തുടങ്ങാനിരിക്കെ ഹരിപ്പാട് ജലജ വധക്കേസ് പ്രതി ലോഡ്ജില്‍ തൂങ്ങിമരിച്ചു
ഹരിപ്പാട്: ജലജ വധക്കേസിലെ പ്രതിയെ തിരുവനന്തപുരത്ത് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം പീടികപറമ്പില്‍ ശശി- മണി ദമ്പതികളുടെ മകന്‍ സജിത്താ (40)ണ് മരിച്ചത്. ഓഗസ്റ്റ് 3ന് വിചാരണ തുടങ്ങാനിരിക്കെയാണ് മരണം. 2015 ഓഗസ്റ്റ് 13നാണ് ഹരിപ്പാട് മുട്ടം ഭാരതിയില്‍ ജലജയെ വീട്ടിനുള്ള മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിക്കുകയും പിന്നീട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്. കൃത്യത്തിനു ശേഷം ഖത്തറിലേക്ക് കടന്ന പ്രതിയെ 2017 ഡിസംബര്‍ 24ന് തന്ത്രപരമായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് ആദ്യം പോലീസ് കരുതിയിരുന്നത്. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും ഈ വാദം അംഗീകരിച്ചില്ല. വീടും പരിസരവും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന ഉറച്ച വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍. ജലജയുടെ അയല്‍വാസി രഘുവിന്റെ സുഹൃത്തായിരുന്നു സജിത്ത്. സംഭവദിവസം ഇയാള്‍ രഘുവിനെ കാണാനെത്തിയെങ്കിലും രഘു വീട്ടിലുണ്ടായിരുന്നില്ല. ജലജയുടെ കാര്‍ സര്‍വീസിന്…
Read More »