ശ്രീനഗറില്‍ ബാങ്ക് മാനേജറെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്കര്‍ ഇ തൊയിബ ഭീകരന് ജാന്‍ മൊഹമ്മദ് ലോണിയെയും കൂട്ടാളിയെയുമാണ് വധിച്ചത്.
കുല്‍ഗാമിലാണ് കഴിഞ്ഞദിവസം ബാങ്ക് മാനേജറായ വിജയ് കുമാറിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. രാജസ്ഥാന് സ്വദേശിയായിരുന്നു വിജയ് കുമാര്‍.
ബാങ്കിനുള്ളില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ വിജയ് കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.