NEWS

“സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു “എഴുതിയ വി.നാഗൽ വിട പറഞ്ഞിട്ട് ഒരു നൂറ്റാണ്ട്

മയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു ” എന്ന ഗാനം കേൾക്കാത്തവർ വിരളമായിരിക്കും.
പലരും കരുതിരിക്കുന്നത് ഈ ഗാനം എഴുതിയത് വയലാർ രാമവർമ്മയാണെന്നാണ് .1969ൽ കെ എസ് സേതു മാധവൻ പാറപ്പുറത്തു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ  അരനാഴികനേരം സിനിമയിൽ വയലാർ ദേവരാജൻ ടീം ചിട്ടപ്പെടുത്തി അവതരിപ്പിച്ചപ്പോഴാണ് മലയാളത്തിൽ ഇത് പ്രസക്തിയായത് .വരികളിൽ വലിയ വുത്യാസം വരുത്താതെയാണ് വയലാർ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
നൂറോളം വർഷമായി കേരളത്തിലെ ക്രിസ്ത്യാനികൾ അവരുടെ ശവസംസ്കാര ഘോഷയാത്രയിൽ ഉപയോഗിക്കുന്ന ഒരു ഗാനമാണിത്. .അതിനാലായിരിക്കാം ക്രിസ്ത്യൻ പശ്ചാത്തലമുള്ള അരനാഴികനേരം സിനിമയിൽ ഈ ഗാനം വയലാർ ഉപയോഗിച്ചത് .വി .നാഗൽ എന്ന ജർമൻ മിഷിനറി എഴുതിയതാണ് ഈ ഗാനമെന്ന് ഇന്നും പലർക്കുമറിയില്ല.
 1890ലാണ് നാഗൽ സായ്പ്പ് കണ്ണൂരിൽ എത്തുന്നത് .കുറച്ചു കാലത്തിനു ശേഷം അദ്ദേഹം കുന്നംകുളത്ത് എത്തി സ്ഥിര താമസമാക്കി .അവിടെ വെച്ചാണ് വിവാഹം കഴിക്കുന്നത്.8കുട്ടികൾ ഉണ്ട് .2കുട്ടികൾ ചെറുതിലെ മരിച്ചു പോയി .മലയാളത്തിൽ എഴുതാനും പ്രസംഗിക്കാനും പഠിച്ചതൊക്കെ ഇവിടെ വെച്ചാണ് .പള്ളികളിൽ പാടനായി ധാരാളം ഗാനങ്ങൾ രചിച്ചു.അവയിൽ പെട്ട ഒന്നായിരുന്നു സമയമാം രഥത്തിൽ എന്ന ഗാനം ഇതൊരു സെമിത്തെരി പാട്ടായി പ്രശക്തിയാകുമെന്ന് സ്വപ്നത്തിൽ പോലും നാഗൽ സായ്‌പ് കരുതി കാണില്ല.
മൂത്ത രണ്ടു കുട്ടികളെ ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലെ കോളേജിൽ ചേർത്തിട്ട് ജന്മ നാടായ ജർമ്മനിയിലേക്ക് പോയ നാഗലിന് ഒന്നാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങാനായില്ല ഭാര്യയും 4കുട്ടികളും ഇന്ത്യയിലായി .കുടുംബത്തിൽ വരാനുള്ള ആഗ്രഹം ബാക്കി വെച്ച് 1921മെയ് 12 ന് സ്വന്തം നാട്ടിൽ വെച്ചു തന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തൃശൂർ കുന്നംകുളത്ത് ഇദ്ദേഹത്തിന്റെ സ്മരണ നില നിർത്താൻ ഒരു റോഡിന് വി .നാഗൽ റോഡ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
സമയമാം രഥത്തിൽ ഗാനം 21ഭാഷകളിലാണ് വിവർത്തനം ചെയ്തിട്ടുള്ളത്.ഗുണ്ടർട്ട് സായ്‌പിനെ പോലെ മലയാള ഭാഷക്ക് ഇതേഹത്തിന്റ സംഭവനകളും ചെറുതല്ല .പ്രതേകിച്ചു ഗാന സാഹിത്യത്തിൽ .

Back to top button
error: