Month: June 2022

  • NEWS

    11ാം നിലയിൽനിന്ന്  ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു

    ബംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ അമൃത്ഹള്ളിയിലെ അപ്പാർട്മെന്റിന്റെ പതിനൊന്നാം നിലയിൽനിന്ന് ചാടി മരിച്ചു. ഡോ.പൃഥ്വികാന്ത് റെഡ്ഡി (31) ആണ് മരിച്ചത്.ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്. ഈയടുത്താണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്.ദമ്പതികൾ നഗരത്തിലെ അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്നു.കുടുംബ കലഹമാണെന്നാണ് പ്രാഥമിക നിഗമനം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ച്‌ കീറി തിന്നു

    മധുരൈ: ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ച്‌ കീറി തിന്നു. ഉസിലംപെട്ടി തേനി റോഡിലാണ് ദാരുണമായ സംഭവം നടന്നത്. പൊന്നുസാമി തീയറ്ററിന് സമീപത്തായി രക്തക്കറയുള്ള തുണി തെരുവുനായ്ക്കള്‍ കടിച്ച്‌ തിന്നുന്നത് കണ്ട് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.പോലീസെത്തി നായ്ക്കളെ ഓടിച്ച ശേഷം തുണി തുറന്ന് നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്‍റെ ജഡം കണ്ടത്. ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും തെരുവ് നായ്ക്കള്‍ കടിച്ചുകീറി തിന്ന നിലയിലായിരുന്നു.     കുഞ്ഞി തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പോലീസ്

    Read More »
  • NEWS

    പീഡന പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ

    കോഴിക്കോട്: സഹപ്രവർത്തകയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. സ്ത്രീയെ അപമാനിക്കൽ, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്.അശ്ലീള വീഡിയോ നിർമ്മിച്ചുവെന്ന പരാതിയിൽ ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്.

    Read More »
  • NEWS

    നൈജറില്‍ 40 ഇസ്‌ലാമിക ഭീകരരെ ഫ്രഞ്ച് സൈന്യം വധിച്ചു

    നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറില്‍ 40 ഇസ്‌ലാമിക ഭീകരരെ ഫ്രഞ്ച് സൈന്യം വധിച്ചു.ബുര്‍ക്കിനോ ഫാസോ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തിലാണ് ഫ്രഞ്ച് സൈന്യം ഭീകരരെ വധിച്ചത്.  ഈയാഴ്ച ആദ്യമാണ് “ഓപ്പറേഷന്‍ ബാര്‍ഖേന്‍’ പേരിട്ട സൈനിക നീക്കം ഫ്രഞ്ച് സേന നടത്തിയത്.കൊച്ചുകുട്ടികളെ ഉൾപ്പടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് വന്നിരുന്ന സംഘമാണ് കൊല്ലപ്പെട്ടത്.പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചിൽ തുടരുകയാണ്.

    Read More »
  • Kerala

    അസം സ്വദേശി അലാലുദ്ദീന് കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷം സമ്മാനം, അമ്പരന്നു പോയ ഇയാൾ ടിക്കറ്റുമായി നേരെ ഓടിയത് പോലീസ് സ്റ്റേഷനിലേക്ക്

      മൂവാറ്റുപുഴ: അപ്രതീക്ഷിതമായി ലക്ഷാധിപതി ആയപ്പോൾ അലാലുദ്ദീൻ എന്ന അസം സ്വദേശി ആദ്യം അമ്പരന്നു പോയി, പിന്നെ സന്തോഷം ഉള്ളിലടക്കി നേരേ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഓടി. അവിടെ എസ്.ഐ അനിൽകുമാറിനെ ടിക്കറ്റ് ഏൽപ്പിച്ചു. പോലീസുകാരെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാൻ അൽപസമയമെടുത്തു. അപ്പോഴേക്കും സമയം സന്ധ്യയായിരുന്നു. അലാവുദ്ദീനു 80 ലക്ഷം ഭാഗ്യം സമ്മാനിച്ചത് വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറി ആണ്. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാം പരിശോധിച്ച എസ്.ഐ അനിൽകുമാർ അലാലുദ്ദീനെ നേരെ ബാങ്ക് ഓഫ് ബറോഡ മൂവാറ്റുപുഴ ശാഖയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനേജർ ബിജോമോനോട് കാര്യങ്ങൾ വിശദീകരിച്ചു. ലോട്ടറി കൈപ്പറ്റിയ മാനേജർ രസീത് നൽകി. ഇന്നലെ (വ്യാഴം) മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല ഏറ്റെടുത്തതേ ഉണ്ടായിരുന്നുള്ളു ബിജോമോൻ. ഇന്ന് രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കും. എസ്.ഐ അനിൽകുമാറും ഈ സംഭവത്തിൽ വളരെ സന്തോഷവാണ്. തൻ്റെ ഔദ്യോഗിക ജീവിതത്തിലെ അപൂർവ സംഭവം ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അസം നഗോൺ…

    Read More »
  • NEWS

    ഇളയ മകനേയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ

    കാസർകോട്: മൂന്നു മക്കളിൽ ഇളയ മകനേയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വീട് വിട്ട 34 കാരിയെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്. ചെറുവത്തൂര്‍ ടൗണിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട് വിട്ട യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിക്കൊപ്പം പോയതായി സൂചന ലഭിച്ചത്. ഇതിനിടയില്‍ പ്രവാസിയുടെ ഭാര്യയും, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.       കോയമ്ബത്തൂരിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.ഇവരെ ഇന്നലെ നാട്ടിലെത്തിച്ചു.മൊഴിയെടുത്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.അതേസമയം യുവതിയെ ഒപ്പം കൂട്ടില്ലെന്നും കുട്ടിയെ വിട്ടുകിട്ടണമെന്നുമാണ് യുവതിയുടെ ഭര്‍ത്താവിന്റെ ആവശ്യം.

    Read More »
  • NEWS

    ശബരിമലയിൽ 1.15 കോടിയുടെ തട്ടിപ്പ്; ദേവസ്വം ഓഫീസർ അറസ്റ്റിൽ

    പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കല്‍ മെസിലേക്ക് ശബരിമല തീര്‍ത്ഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ പത്തനംതിട്ട വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു.ആയൂര്‍ നിര്‍മ്മാല്യം വീട്ടില്‍ ജെ. ജയപ്രകാശാണ് അറസ്റ്റിലായത്.   മെസ്സിലേക്ക് സാധനങ്ങള്‍ എത്തിച്ച വകയില്‍ കരാറുകാരന്റെ പേരില്‍ വ്യാജ ബില്ലും സീലും ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്നാണ് പരാതി.കരാറുകരന് 30,00.903 രൂപയാണ് നല്‍കാനുണ്ടായിരുന്നത്.ഇതില്‍ 8.20 ലക്ഷം രൂപ നല്‍കി.ബാക്കി തുകയ്ക്ക് പകരം പ്രതിയുടെ നേതൃത്വത്തില്‍ 1.15കോടിയുടെ ചെക്കുകള്‍ എഴുതി കരാറുകാരന്റെ കള്ള ഒപ്പിട്ട്  ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചില്‍ കൊടുത്ത് പണം പിൻവലിക്കുകയായിരുന്നു.  തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു

    Read More »
  • India

    രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്ത ഇ പി ജയരാജനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈബി ഈഡൻ എം.പി, അന്വേഷണം ആരംഭിച്ചു എന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

    കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ വച്ചു നടന്ന അനിഷ്ട സംഭവങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ ചെന്നതും ഇ.പി.ജയരാജന്‍ അവരെ തള്ളിമാറ്റിയതുമാണ് വിവാദമായത്. പക്ഷേ ഇ.പി ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്തെന്നാണ് ട്വിറ്ററിലൂടെ ഹൈബി ഈഡന്‍ ഉന്നയിച്ച പരാതി. ഇത് പരിശോധിച്ച്‌ നടപടിയെടുക്കും എന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടിയും നല്‍കി. ‘മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്, പുതിയ ഇന്ത്യയില്‍ നീതി ചിലര്‍ക്ക് മാത്രമാണോ…’ അറസ്റ്റ് ജയരാജന്‍ എന്ന ഹാഷ്ടാഗോട് കൂടിയാണ് ഹൈബി പരാതി ഉന്നയിച്ചത്. സിന്ധ്യ, ഇന്‍ഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി ‘ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യും..’ എന്നായിരുന്നു ജ്യോതിരാദിത്യസിന്ധ്യയുടെ മറുപടി. അതേസമയം,…

    Read More »
  • NEWS

    ഒരു വര്‍ഷം മുന്‍പുവരെ മുന്‍നിര മാധ്യമപ്രവര്‍ത്തകന്‍, എന്നാല്‍ ഇന്ന് കുടുംബത്തെ പോറ്റാന്‍ തെരുവില്‍ ഭക്ഷണം വില്‍ക്കുന്നു

    കാബൂള്‍: താലിബാൻ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ ഹമീദ് കർസായി സർക്കാരിനൊപ്പം പ്രവർത്തിച്ചിരുന്ന കബീർ ഹഖ്മലിന്റെ സമീപകാല ട്വിറ്റർ പോസ്റ്റ്, രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രമാണ് കാണിക്കുന്നത്. അഫ്ഗാൻ മാധ്യമപ്രവര്‍ത്തകമായ മൂസ മുഹമ്മദിയുടെ ഫോട്ടോയാണ് ഹഖ്മൽ പങ്കുവെച്ചത്. വർഷങ്ങളായി മുഹമ്മദി അഫ്ഗാന്‍ മാധ്യമ മേഖലയിലെ പ്രധാനമുഖമായിരുന്നു എന്നാൽ, അഫ്ഗാനിസ്ഥാനിലെ പുതിയ അവസ്ഥയില്‍ അദ്ദേഹം ജീവിതം മുന്നോട്ട് നയിക്കാന്‍ തെരുവില്‍ ഭക്ഷണം വിൽക്കുകയാണ് എന്ന് പറഞ്ഞാണ് ഹഖ്മൽ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്. “മൂസ മുഹമ്മദി വിവിധ ടിവി ചാനലുകളിൽ അവതാരകനായും റിപ്പോർട്ടറായും വർഷങ്ങളോളം ജോലി ചെയ്തു, ഇപ്പോൾ കുടുംബത്തെ പോറ്റാൻ വരുമാനമില്ല. കുറച്ച് പണം സമ്പാദിക്കാൻ തെരുവ് ഭക്ഷണം വിൽക്കുന്നു. അഫ്ഗാനിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പതനത്തിന് ശേഷം അഭൂതപൂർവമായ ദാരിദ്ര്യം അനുഭവിക്കുന്നു’ – കബീർ ഹഖ്മല്‍ പറഞ്ഞു. മുഹമ്മദിയുടെ അനുഭവം ഈ ട്വീറ്റിന് പിന്നാലെ ഇന്റർനെറ്റിൽ വൈറലാകുകയാണ്. നാഷണൽ റേഡിയോ ആൻഡ്…

    Read More »
  • NEWS

    വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് അജ്‍മാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

    അജ്‍മാന്‍: വീടുകളില്‍ സ്ഥാപിക്കന്ന സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം എവിടെയും പങ്കുവെയ്‍ക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. അതേസമയം വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ക്യാമ്പയിനിനും അജ്‍മാന്‍ പൊലീസ് തുടക്കം കുറിച്ചു. സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അജ്‍മാന്‍ പൊലീസ് സംഘടിപ്പിക്കുന്ന ‘ഐസ് ഓഫ് ഹോം’ എന്ന ക്യാമ്പയിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ നൂറ സുല്‍ത്താന്‍ അല്‍ ശംസിയാണ് വിശദീകരിച്ചത്. ഏത് തരം കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് നിരീക്ഷണ ക്യാമറകള്‍ പൊലീസിനെ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ ആളുകളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടകുണ്ടെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എവിടെയും പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതം കൂടി അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്നതിനാല്‍ അവ സുരക്ഷയെ അസ്ഥിരമാക്കാനും അതുവഴി പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി…

    Read More »
Back to top button
error: