ബംഗളൂരു: വിക്ടോറിയ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ അമൃത്ഹള്ളിയിലെ അപ്പാർട്മെന്റിന്റെ പതിനൊന്നാം നിലയിൽനിന്ന് ചാടി മരിച്ചു. ഡോ.പൃഥ്വികാന്ത് റെഡ്ഡി (31) ആണ് മരിച്ചത്.ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയാണ്.
ഈയടുത്താണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്.ദമ്പതികൾ നഗരത്തിലെ അപ്പാർട്മെന്റിൽ താമസിക്കുകയായിരുന്നു.കുടുംബ കലഹമാണെന്നാണ് പ്രാഥമിക നിഗമനം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.