നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറില്‍ 40 ഇസ്‌ലാമിക ഭീകരരെ ഫ്രഞ്ച് സൈന്യം വധിച്ചു.ബുര്‍ക്കിനോ ഫാസോ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തിലാണ് ഫ്രഞ്ച് സൈന്യം ഭീകരരെ വധിച്ചത്.
ഈയാഴ്ച ആദ്യമാണ് “ഓപ്പറേഷന്‍ ബാര്‍ഖേന്‍’ പേരിട്ട സൈനിക നീക്കം ഫ്രഞ്ച് സേന നടത്തിയത്.കൊച്ചുകുട്ടികളെ ഉൾപ്പടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് വന്നിരുന്ന സംഘമാണ് കൊല്ലപ്പെട്ടത്.പ്രദേശത്ത് സൈന്യത്തിന്റെ തിരച്ചിൽ തുടരുകയാണ്.