Month: June 2022
-
Kerala
വിമാനത്തിലെ പ്രതിഷേധം: ജാമ്യഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസ്; പാഞ്ഞടുത്ത് ആക്രമിച്ചത് ജയരാജനെന്ന് വാദം
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേയുണ്ടായ പ്രതിഷേധെത്തത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ജാമ്യ ഹര്‍ജി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ ആണ് ഹര്‍ജി നല്‍കിയത്. വധശ്രമക്കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നും മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അടുത്തു പോകുകയോ ചെയ്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ വാതില്‍ തുറന്നപ്പോള്‍ ആണ് മുദ്രാവാക്യം വിളിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ ആയുധം കൈയ്യില്‍ വയ്ക്കുകയോ ആക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തില്‍ വച്ച് ഇപി ജയരാജനും ഗണ്‍മാനും തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. വധശ്രമം എന്ന വകുപ്പ് പോലും നിലനില്‍ക്കാത്ത കേസാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയത് വധശ്രമം തന്നെയാണെന്നും ഇപി ജയരാജനും, സുരക്ഷ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍-തിരുവനന്തപുരം വിമാനത്തില്‍…
Read More » -
NEWS
ദേശീയ പാതാ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് കിഫ്ബി ഇതുവരെ കൈമാറിയത് 5580 കോടി രൂപ; മൊത്തം 20000 കോടി രൂപ
തിരുവനന്തപുരം: വിവിധ പദ്ധതികൾക്കായി കിഫ്ബി ഇതുവരെ വിനിയോഗിച്ച തുക 20000 കോടി രൂപ. 2022 ജൂൺ ആറ് വരെയുള്ള കണക്കനുസരിച്ച് 20,184.54 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ചത്. ഇതിൽ 2021-22 വർഷത്തിലാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിനിയോഗം ഉണ്ടായത്. 8459.46 കോടി രൂപയാണ് 2021-22ൽ പദ്ധതികൾക്കായി വിനിയോഗിച്ച തുക.2022-23 സാമ്പത്തിക വർഷത്തിലാകട്ടെ ജൂൺ 6 വരെ മാത്രം 1,226.03 കോടി രൂപയാണ് വിനിയോഗിച്ചത്. 20,184.54 കോടി വിനിയോഗിച്ചതിൽ 10,676.77 കോടി രൂപ അടിസ്ഥാനസൗകര്യവികസന പദ്ധതികൾക്കും 9,507.77 കോടി രൂപ വിവിധ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിനും വേണ്ടിയാണ് . ഇതിൽ 4315 കോടി രൂപ നൽകിയിട്ടുള്ളത് തിരിച്ചടവുള്ള പദ്ധതികൾക്കാണ്. ഇത്തരത്തിലുള്ള പദ്ധതികളിൽ നിന്ന് ഇതുവരെ 712.93 കോടി രൂപ കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്.മൊത്തം 70,838.36 കോടി രൂപ മൂല്യമുള്ള 962 പദ്ധതികൾക്കാണ് ധനാനുമതി നൽകിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ നൽകിയ 269.63 കോടി ഉൾപ്പെടെ ദേശീയപാതയ്ക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനായി എൻഎച്ച്എഐയ്ക്ക് ഇതുവരെ 5580…
Read More » -
Kerala
അവിശ്വസിനീയം, പക്ഷേ വിശ്വസിച്ചേ പറ്റൂ. കൊച്ചിയിലെ ‘പീറ്റേഴ്‌സ് ഇൻ’ ഡോർമിറ്ററിയിൽ ഒരു രാത്രി താമസിക്കാൻ കേവലം 395 രൂപ, അതും എ.സിയിൽ
കൊച്ചിയാണ് കേരളത്തിൻ്റെ ഹൃദയം. മെട്രോയും ലുലുവും വമ്പൻ ഷോപ്പിംഗ് മാളുകളുമൊക്കെ വന്നതോടെ കൊച്ചിയിൽ തിരക്കോടു തിരക്കാണ്. മാത്രമല്ല കേരളത്തിൽ ഏറ്റവും ജീവിതച്ചിലവ് കൂടിയ നഗരവും കൊച്ചി തന്നെ. ശരാശരി നിലവാരത്തിലുള്ള ഭക്ഷണത്തിനും താമസത്തിനുമൊക്കെ വൻതുക നീക്കിവയ്ക്കേണ്ടി വരും. ഇന്ത്യയിലെ വൻനഗരങ്ങളോടു കിടപിടിക്കുന്ന കൊച്ചിയിൽ ഒരു ദിവസം അന്തിയുറങ്ങാനുള്ള റൂമിന് എത്ര രൂപ വാടക കൊടുക്കേണ്ടി വരും…? എ.സി റൂമാണെങ്കിൽ സംശയം വേണ്ട രണ്ടായിരം മുതൽ അയ്യായിരം വരെ തീർച്ച. എന്നാൽ കേവലം 395 രൂപയ്ക്ക് എ.സി താമസസൗകര്യം ലഭിച്ചാലോ…? സംശയം വേണ്ട ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി, വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം തയ്യാറായിരിക്കുന്നു…! വാടക ആദ്യം പറഞ്ഞതു പോലെ വെറും 395 രൂപ മാത്രം…! അതും എ.സി സൗകര്യങ്ങളോടെ. മാത്രമല്ല സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിൻ്റ്, റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലഗേജുകൾക്കുള്ള ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. അത്ഭുതം തോന്നുന്നില്ലേ?…
Read More » -
Crime
കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് യുവാവ്; പിന്തുടര്‍ന്ന് പിടികൂടി ‘രണ്ടു പൊട്ടിച്ച്’ മകള്‍
പത്തനംതിട്ട: കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച പ്രതിയെ വിദ്യാര്‍ഥിനി പിന്തുടര്‍ന്നു പിടികൂടി. ഇരുപത്തിനാലുകാരനായ നിനേഷ് എന്ന യുവാവാണ് പിടിയിലായത്. ചങ്ങനാശേരി അസംഷന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അഞ്ജനയാണ് സിനിമാസ്‌റ്റൈലില്‍ ചെയ്‌സിങ് നടത്തി നിനേഷിനെ കുടുക്കിയത്. കച്ചവടക്കാരനെന്ന വ്യാജേനയാണ് നിനേഷ് പുറമറ്റത്തെ അഞ്ജനയുടെ വീട്ടിലെത്തിയത്. വീട്ടുടമ അവിടെ ഉണ്ടായിരുന്നില്ല. ഭാര്യ ശ്യാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെ നിനേഷ് പുറകില്‍നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്യാമള നിലത്തേക്ക് വീണു. ഈ സമയം അകത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച ശേഷം അഞ്ജന അയാളുടെ പിന്നാലെ ഓടി. അപ്പോള്‍ അതുവഴി സ്‌കൂട്ടറില്‍ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുടര്‍ന്നു. പുറമറ്റത്തെ കവലയില്‍ ഇയാളെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അജ്ഞന അയാള്‍ക്ക് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയില്‍ ഇയാള്‍ ആക്രമിച്ചുവെന്ന് അറിഞ്ഞത്. നിനേഷിനെ പിടികൂടിയപ്പോഴേക്കും…
Read More » -
NEWS
ശുക്രന്റെ സ്ഥാന മാറ്റം ; ഇടവം രാശിക്കാർക്ക് ഐശ്വര്യമെന്ന് ജോതിഷം
ശുക്ര രാശിക്ക് മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്.അങ്ങനെയെങ്കിൽ ഇടവം രാശിക്കാർക്ക് നാളെമുതൽ ഐശ്വര്യം വന്നു നിറയും.നാളെ മുതല്‍ അതായത്, ജൂണ്‍ 18 മുതല്‍ ശുക്രന്‍ രാശി സ്ഥാനം മാറ്റുകയാണ്. ഇടവം രാശിയിലേക്കാണ് നാളെ മുതല്‍ ശുക്രന്‍ സ്ഥാന മാറ്റം ചെയ്യുന്നത്.നിലവില്‍ ഇപ്പോള്‍ മേടം രാശിയിലാണ് ശുക്രന്‍.ശുക്രന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് എത്തുമ്ബോള്‍ ഇടവം രാശിക്കാര്‍ക്ക് ഐശ്വര്യം വര്‍ധിക്കുമെന്നാണ് പറയപ്പെടുന്നത്. ജൂലൈ 13 വരെ ശുക്രന്‍ ഇടവ രാശിയില്‍ ഉണ്ടാകും.ഗ്രഹങ്ങള്‍ തമ്മിലുണ്ടാകുന്ന ഇത്തരം ചലന മാറ്റം ഓരോ രാശിയിലും ഉള്‍പ്പെട്ട വ്യക്തികളുടെ ജീവിതത്തില്‍ വേറെ വേറെ രീതിയില്‍ സ്വാധീനം ഉണ്ടാക്കുമെന്ന് ജ്യോതിഷം പറയുന്നു. അതേസമയം ശുക്രന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് എത്തുന്നത് മീനം രാശിക്കാര്‍ക്ക് അത്ര അനുകൂലം ആകില്ല എന്നും ജ്യോതിഷം വ്യക്തമാക്കുന്നു.
Read More » -
NEWS
പ്ളസ്ടു വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ മേരിയുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ !!
കൊല്ലം: കേട്ടറിഞ്ഞ് ഇഷ്ടം തോന്നിയ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി പഠിച്ച് വീട്ടുവളപ്പില്‍ പ്രാവര്‍ത്തികമാക്കിയ പ്ളസ്ടു വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ മേരിയുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ!! പത്തനാപുരം കുന്നിക്കോട് മഞ്ഞക്കാലാ താഴേതില്‍ ജയിംസിന്റെയും മീനയുടെയും മകളാണ് കലയപുരം മാര്‍ ഇവാനിയോസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചല്‍ മേരി. പത്താം ക്ളാസില്‍ പഠിക്കുമ്ബോഴാണ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷിയെപ്പറ്റി എയ്ഞ്ചല്‍ മേരി കേട്ടത്.പിന്നീട് തൃശൂരിലെ മത്സ്യക്കൃഷി പരിശീലന കേന്ദ്രത്തില്‍ ചേർന്ന് ശാസ്ത്രീമായി പഠിക്കുകയും ചെയ്തു.ശേഷം മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ട് 30,000 ലിറ്റര്‍ വെളളം കൊള്ളുന്ന ബയോഫ്ളോക്ക് വീട്ടുമുറ്റത്ത് നിര്‍മ്മിച്ചു. ആദ്യ ഘട്ടം ഗിഫ്ട് തിലോപ്പിയ ഇനത്തില്‍പ്പെട്ട ചിത്രലാടയുടെ 4500 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ആറു മാസം കഴിഞ്ഞപ്പോള്‍ ഒന്നും നഷ്ടപ്പെടാതെ വിളവ് കിട്ടി. സാധാരണഗതിയില്‍ കുറച്ചു മീന്‍ നഷ്ടമാവുന്നതാണ് പതിവ്. ജലം കൃത്യമായി കൈകാര്യം ചെയ്തതിനാലാണ് കുഞ്ഞുങ്ങള്‍ നഷ്ടമാവാതിരുന്നത്.രണ്ടു വര്‍ഷം മുമ്ബാണ് എയ്ഞ്ചല്‍ കൃഷി ആരംഭിച്ചത്.
Read More » -
NEWS
ഷാര്‍ജയിലെ ബീച്ചില്‍ മൃതദേഹം കണ്ടെത്തി; ഇന്ത്യന്‍ പൗരനെന്ന് നിഗമനം
ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിനും, തീരത്ത് സ്ഥാപിച്ചിട്ടുള്ള വേവ് ബ്രേക്കറിനും ഇടയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. മറ്റൊരു എമിറേറ്റില്‍ വെച്ച് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരമാലകളില്‍പെട്ട് ഷാര്‍ജ തീരത്തുവന്നതാവാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ കൊലപാതകം പോലുള്ള മറ്റ് സാധ്യതകളും തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി.
Read More » -
NEWS
ട്രെയിൻ കത്തിക്കുന്ന രാജ്യദ്രോഹികളെ സൈന്യത്തിന് ആവശ്യമില്ല:മുന്‍ കരസേന മേധാവി വി.പി മാലിക്
ഡല്‍ഹി: സൈന്യത്തിലെ ഹ്രസ്വകാല റിക്രൂട്ട്മെന്റ് സ്കീം ആയ അഗ്നിപഥിനെ പിന്തുണച്ച് മുന്‍ കരസേന മേധാവി വി.പി മാലിക്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ നടക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ സൈന്യത്തിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “സായുധ സേന ഒരു സന്നദ്ധ സേനയാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാന്‍ കഴിയുന്ന ഏറ്റവും മികച്ച ആളുകളെയാണ് വേണ്ടത്. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയില്‍ വേണ്ട”- ജനറല്‍ മാലിക് പറഞ്ഞു. കാര്‍ഗില്‍ യുദ്ധ കാലത്ത് ഇന്ത്യയെ നയിച്ച കരസേനാ മേധാവിയാണ് ജനറല്‍ വി.പി മാലിക്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് സ്കീം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ യുവാക്കള്‍ ട്രെയിനുകള്‍ കത്തിക്കുകയും റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു
Read More » -
Kerala
തമിഴ്‌നാട് അതിര്‍ത്തിയില്‍ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
ഇടുക്കി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ റോഡരികിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി കൃഷ്മമൂര്‍ത്തിയാണ് മരിച്ചത്. അപകടത്തില്‍ പതിനഞ്ചു പേര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ അഞ്ചു പേരെ തേനി മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ കമ്പം ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിനു സമീപം പാലം പുനര്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കോയമ്പത്തൂരില്‍ നിന്നും കുമളിയിലേക്കു വന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
Read More » -
NEWS
2026 ലോകകപ്പിനുള്ള നഗരങ്ങളെ ഫിഫ പ്രഖ്യാപിച്ചു
സൂറിച്ച്: അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ ഫിഫ പ്രഖ്യാപിച്ചു. അമേരിക്കന്‍ നഗരങ്ങളായ അറ്റ്ലാന്റ, ബോസ്റ്റണ്‍, ഡാളസ്, ഹ്യൂസ്റ്റണ്‍, കന്‍സാസ് സിറ്റി, ലോസ് ഏഞ്ചല്‍സ്, മിയാമി, ന്യൂയോര്‍ക്ക്/ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, സാന്‍ ഫ്രാന്‍സിസ്കോ, സിയാറ്റില്‍ എന്നിവിടങ്ങള്‍ ലോകകപ്പിന് വേദിയാകും. ടൊറന്റോ, വാന്‍കൂവര്‍ നഗരങ്ങളില്‍ ആകും കാനഡയിലെ മത്സരങ്ങള്‍ നടക്കുക.മെക്സിക്കന്‍ മത്സരങ്ങള്‍ ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിവിടങ്ങളിലും അരങ്ങേറും. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2026ലേത്.
Read More »