Month: June 2022

  • Health

    ഗ്യാസ്ട്രബിള്‍ നിങ്ങളെ ട്രബിള്‍ ചെയ്യുന്നുണ്ടോ ? ഇതാ കുറച്ച് സിംപിള്‍ ടിപ്‌സ്..

    നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ട്. ഇക്കൂട്ടത്തില്‍ മിക്കവരും പരാതിപ്പെടാറുള്ളൊരു പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ഓരോരുത്തരിലും വ്യത്യസ്തമായ കാരണങ്ങള്‍ മൂലമാകാം ഗ്യാസ്ട്രബിള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെ ഗ്യാസ്ട്രബിള്‍ ഓരോരുത്തരെയും ബാധിക്കുന്നതും വ്യത്യസ്തമായ രീതിയിലാകാം. ചിലര്‍ക്ക് ഗ്യാസിന് പിന്നാലെ വയറുവേദന, നെഞ്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാകാം. ചിലരെ വലയ്ക്കുന്നത് ഇടവിട്ടുള്ള ഏമ്പക്കമാകാം. ചിലര്‍ക്ക് ഗ്യാസ് തന്നെ മലബന്ധത്തിലേക്ക് നയിക്കുന്ന പ്രശ്‌നമാകാം. അതുപോലെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടിയിരിക്കുന്നതില്‍ വിഷമിക്കുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തുവരുന്ന പ്രശ്‌നം ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്… ഒന്ന് ഗ്യാസിന് ഇടയാക്കുന്ന ചില ഭക്ഷണം നിങ്ങള്‍ പതിവായി കഴിക്കുന്നതാകാം ഇതിന് കാരണം. അങ്ങനെയെങ്കില്‍ ആ ഭക്ഷണം കണ്ടെത്തി അതൊഴിവാക്കുകയോ വലിയ രീതിയില്‍ നിയന്ത്രിക്കുകയോ ചെയ്യാം. കൃത്രിമമധുരമടങ്ങിയ പലഹാരങ്ങള്‍ അങ്ങനെ പൊതുവേ തന്നെ ഗ്യാസിന് ഇടയാക്കാറുണ്ട്. അതുപോലെ പാക്കേജ്ഡ് ഭക്ഷണങ്ങള്‍ പലതും. രണ്ട് നമ്മുടെ ശരീരത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ ശരീരത്തില്‍ ജലാംശം…

    Read More »
  • Health

    ശരീരഭാരം കുറയ്ക്കാന്‍ ചിലവുകുറഞ്ഞ ഈ ജൂസുകള്‍ പരീക്ഷിക്കാം

    ശരീരഭാരം (weightloss) കുറയ്ക്കുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം വളരെയധികം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകളുമുണ്ട്. ജ്യൂസുകൾ ശരീരഭാരം കുറയ്ക്കുകയും ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇനി ഏതൊക്കെയാണ് ആ ജ്യൂസ് എന്ന് നോക്കാം… ഒന്ന് – പാവയ്ക്ക ജ്യൂസ്  ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകളിലൊന്നാണ് പാവയ്ക്ക ജ്യൂസ്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ മികച്ചതാണ് പവയ്ക്ക ജ്യൂസ്. ദിവസവും പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവർത്തനത്തിന് നല്ലതാണ്. പാവയ്ക്കയിൽ കലോറി കുറവാണ്, അതുകൊണ്ടുതന്നെ ശരീരഭാരം പെട്ടെന്ന് കുറഞ്ഞോളും.   രണ്ട് – വെള്ളരിക്ക ജ്യൂസ് ധാരാളം ജലാശം അടങ്ങിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇതിൽ കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലഘുഭക്ഷണമാണിത്. ഇതിലുള്ള ജലത്തിന്റെയും നാരുകളുടെയും സാന്നിധ്യം അമിതവിശപ്പിനെയും അധികഭക്ഷണത്തിന്റെയും തടയാൻ സഹായിക്കുന്നു. മൂന്ന് – …

    Read More »
  • Health

    ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള കിവി പഴത്തിന്റെ ഗുണങ്ങളറിയാം

    ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്‌ട്രോക്ക്, കിഡ്‌നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. ദഹനപ്രക്രിയയെ സഹായിക്കുന്നതില്‍ പങ്കുവഹിക്കുന്ന എന്‍സൈമായ ആക്ടിനിഡിന്‍ കിവികളില്‍ അടങ്ങിയിട്ടുണ്ട്. തൈര്, ചീസ്, മത്സ്യം എന്നിവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ഉള്‍പ്പെടെയുള്ള ചില പ്രോട്ടീനുകളുടെ ദഹനത്തിന് കിവി സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും. കിവിപ്പഴത്തില്‍ ആന്റിഓക്സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.കിവികള്‍ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായതിനാല്‍ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഉപയോഗിക്കുന്ന ആല്‍ഫ-ലിനോലെയിക് ആസിഡ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മം മിനുസമാര്‍ന്നതും ആരോഗ്യകരവുമാകുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍…

    Read More »
  • NEWS

    ഒമാനില്‍ മന്ത്രിസഭ പുനഃസംഘടന: മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ചു

    മസ്‍കത്ത്: ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ആരോഗ്യം, ഊര്‍ജ – ധാതു വകുപ്പ്, ഔഖാഫ് – മതകാര്യം എന്നീ വകുപ്പുകളിലാണ് മന്ത്രിമാരെ മാറ്റിയത്. ഡോ. ഹിലാൽ ബിൻ അലി അൽ സാബ്‍തിയായിരിക്കും രാജ്യത്തെ പുതിയ ആരോഗ്യ മന്ത്രി. 49 വയസുകാരനായ അദ്ദേഹം നിലവിൽ ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ്. എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെ നിയമിച്ചു. സലിം അൽ ഔഫിയാണ് ഊർജ – ധാതു വകുപ്പിന്റെ ചുമതലയുള്ള പുതിയ മന്ത്രി.

    Read More »
  • Tech

    ഫോട്ടോ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; സൗജന്യമായി ഉപയോഗിക്കാം ഫോട്ടോഷോപ്പിന്റെ വെബ് പതിപ്പ്…

    ഫോട്ടോഗ്രാഫേഴ്‌സിനും ഫോട്ടോ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി അഡോബി. ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പ് ഇറക്കാനൊരുങ്ങിയിരിക്കുകയാണ് ഇവര്‍. അഡോബിയുടെ സൗജന്യ പുതിയ പതിപ്പ് തന്നെയായിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. വെബ് പതിപ്പിനായി സൗജന്യ ട്രയലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് അഡോബി. എല്ലാവര്‍ക്കും സൗജന്യമായി സേവനം നല്‍കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കാനഡയിലെ ചില ഉപയോക്താക്കള്‍ സൗജന്യ ട്രയലുകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ഫ്രീമിയം എന്നാണ് അഡോബിയുടെ ഈ സേവനം അറിയപ്പെടുക. ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനമുണ്ടെങ്കിലും ഫോട്ടോഷോപ്പിലെ പ്രധാന പ്രീമിയം ഫീച്ചറുകളൊന്നും ലഭ്യമാകില്ല. എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാന്‍ പറ്റുന്നതാണ് ഫോട്ടോഷോപ്പ്. പക്ഷേ ഫോട്ടോഷോപ്പിന്റെ കൂടുതല്‍ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാന്‍ സബ്സ്‌ക്രിപ്ഷന്‍ വേണ്ടിവരും. മികച്ച സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ സബ്സ്‌ക്രിപ്ഷന്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ജനങ്ങളെ അഡോബി പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വരിക്കാരെ എണ്ണം കൂട്ടുന്നതിനുമുള്ള കമ്പനിയുടെ തന്ത്രമാണ് അഡോബിയുടെ സൗജന്യ സേവനതന്ത്രം. സൗജന്യ പതിപ്പില്‍ പരസ്യങ്ങള്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്ലേ സ്റ്റോറില്‍ നിരവധി വെബ് അധിഷ്ഠിത…

    Read More »
  • India

    കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട കലാപത്തെ പശുക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളോട് ഉപമിച്ചു; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

    ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമര്‍ശം നടത്തിയതെന്നാണ് പരാതി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാതിക്ക് ആസ്പദമായ പരാമര്‍ശം സായ് പല്ലവി നടത്തിയത്. വിരാട പര്‍വ്വം എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോഴായിരുന്നു സംഭവം. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട കലാപത്തെ പശുക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളോട് ഉപമിച്ചതാണ് പരാമര്‍ശം വിവാദമാകാന്‍ ഇടയാക്കിയത്. നടിയുടെ അഭിമുഖം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സുല്‍ത്താന്‍ ബസാര്‍ പോലീസ് അറിയിച്ചു. നടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ചോദ്യകര്‍ത്താവ് ആരാഞ്ഞപ്പോഴാണ് സായ് പല്ലവി വിവാദ പരാമര്‍ശം നടത്തിയത്. താന്‍ നിഷ്പക്ഷമായി ചിന്തിക്കുന്നയാളാണെന്നും വളര്‍ന്നുവന്നത് അത്തരമൊരു സാഹചര്യത്തിലാണെന്നും സായ് പല്ലവി പറഞ്ഞു. ഇടതുപക്ഷമാണോ വലതുപക്ഷമാണോ ശരിയെന്ന് ചോദിച്ചാല്‍ അതിനുത്തരം തനിക്ക് പറയാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട വംശഹത്യയും പശുക്കടത്തിനെ തുടര്‍ന്നുണ്ടാകുന്ന ആക്രമണങ്ങളും ഒരേതട്ടിലാണെന്ന് സായ് പല്ലവി…

    Read More »
  • NEWS

    വിമാനത്തിലെ പ്രതിഷേധം;കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

    ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. വിഷയം പരിശോധിച്ച്‌ വരികയാണെന്നും, നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം വലിയ വിവാദമായ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയെപ്പോലെ ഒരു അതിവിശിഷ്ട വ്യക്തിക്കുനേരെ ഏറെ സുരക്ഷാ മുൻകരുതലുകൾ ഉള്ള വിമാനത്തിൽ വെച്ച് പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

    Read More »
  • NEWS

    27-ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

    കോട്ടയം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂൺ 27 ന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. പഞ്ചദിന ബാങ്കിംഗ് വാരം നടപ്പാക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ റദ്ദാക്കുക, സി. എസ്. ബി. ബാങ്കിലും, ഡി ബി എസ് ബാങ്കിലും നവംബര്‍ 2017 മുതലുള്ള ശമ്ബള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഉഭയകക്ഷി കരാറിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 20ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ്ണയും, 22ന് ബാഡ്ജ് ധാരണവും, 24, 27 തീയതികളില്‍ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലും പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും.

    Read More »
  • NEWS

    എ പ്ലസ് കിട്ടാത്തത് ജീവിതത്തിന്റെ അവസാന തോൽവിയൊന്നുമല്ല ; ഞങ്ങളുടെയൊക്കെ ആ കാലം!!

    എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് കിട്ടിയില്ലെന്നും പറഞ്ഞ് വീട് വിട്ടിറങ്ങുന്നവരോടും തൂങ്ങാൻ കയർ അന്വേഷിക്കുന്നതുമായ കുഞ്ഞുങ്ങളോടാണ് – എസ്എസ്എൽസി പരീക്ഷ ഇന്നും ഇന്നലെയും പൊട്ടിമുളച്ചതല്ല.ഒരു എസ്എസ്എൽസിക്കാലം ഞങ്ങൾക്കുമുണ്ടായിരുന്നു. തോറ്റാൽ പിന്നെ പഠനം മതിയാക്കി കൂലിപണിക്ക്  പോകേണ്ടവരുടെ കാലം. അവസാന ക്ലാസും കഴിഞ്ഞ് പിരിയുമ്പോൾ ഇനി കോളേജിൽ കാണാമെന്ന പ്രതീക്ഷയധികമില്ലാത്തവരുടെ ജീവിതതീർപ്പു കാലം. പത്തിൽ തോറ്റവർ ഒരു  വലിയ സമൂഹമായിരുന്നു. നാലിൽ മൂന്നിലധികം പേരും ഒട്ടും അവഗണിക്കാനാകാത്തവർ.. ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസും സെക്കന്റ് ക്ലാസുമൊക്കെ മിടുക്കിന്റെ അടയാളങ്ങൾ. ഭൂരിഭാഗവും ഇരുനൂറ്റി പത്ത് മാർക്ക് തികയ്ക്കാൻ ഉറക്കം ഇല്ലാതെ പഠിച്ച  കൊടുംകാലം. 50 ൽ പതിനേഴര എന്ന ഒട്ടും ചേരാത്ത കണക്കും രസതന്ത്രവും. പാസ് മാർക്ക് , മോഡറേഷൻ എന്ന സർക്കാർ ദയക്ക് വേണ്ടി കാത്തിരുന്ന എത്രയെത്ര SSLC പുസ്തകങ്ങൾ. സപ്ലിമെന്ററിയെഴുതി തോറ്റു കൊണ്ടേയിരുന്നവർ പലരും അന്നും ജീവിതത്തിൽ തോൽക്കാൻ സമ്മതിച്ചിട്ടില്ല. അന്നൊക്കെ ഒരുപാട് പെൺകുട്ടികളും തോൽക്കുമായിരുന്നു. അവരുടെ അച്ഛൻമാർ പതിവായി മംഗളവും, മനോരമയും,…

    Read More »
  • Crime

    തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു, യുവാവ് കസ്റ്റഡിയില്‍

       ‘മൂന്നാർ: മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെങ്കിലും വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബെന്നിയെ മര്‍ദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് സൂചന. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്. ആനച്ചാല്‍ സ്വദേശിയായ ബെന്നി ദീര്‍ഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയാണ്.

    Read More »
Back to top button
error: