NEWS

ഇളയ മകനേയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ

കാസർകോട്: മൂന്നു മക്കളിൽ ഇളയ മകനേയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വീട് വിട്ട 34 കാരിയെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയത്.

ചെറുവത്തൂര്‍ ടൗണിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട് വിട്ട യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചന്തേര പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിക്കൊപ്പം പോയതായി സൂചന ലഭിച്ചത്. ഇതിനിടയില്‍ പ്രവാസിയുടെ ഭാര്യയും, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

കോയമ്ബത്തൂരിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.ഇവരെ ഇന്നലെ നാട്ടിലെത്തിച്ചു.മൊഴിയെടുത്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.അതേസമയം യുവതിയെ ഒപ്പം കൂട്ടില്ലെന്നും കുട്ടിയെ വിട്ടുകിട്ടണമെന്നുമാണ് യുവതിയുടെ ഭര്‍ത്താവിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: