Month: June 2022
-
India
ജയലളിതയുടെ സ്ഥാനം വേണം: പനീര്‍ശെല്‍വം- പളനിസ്വാമി തമ്മിലടി തെരുവിലേക്ക്
ചെന്നൈ: ജയലളിതയുടെ മരണശേഷം തമ്മിലടി രൂക്ഷമായതോടെ ഒഴിച്ചിട്ട ജനറല്‍ സെക്രട്ടറി പദവിക്കായി എ.ഐ.എഡി.എം.കെയില്‍ വീണ്ടും കലഹം ശക്തമായി. ഏകനേതൃത്വം വേണമെന്ന ആവശ്യവുമായി പാര്‍ട്ടി കോ ഓഡിനേറ്റര്‍ ഒ.പനീര്‍ ശെല്‍വം രംഗത്തെത്തിയതോടെയാണ് വിഭാഗീയത കടുത്തത്. പനീര്‍ ശെല്‍വത്തെ ജനറല്‍ സെക്രട്ടറി ആക്കണമെന്ന ആവശ്യവുമായി ചെന്നൈയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചും പളനിസ്വാമിക്ക് ഇതേ സ്ഥാനം വേണമെന്ന ആവശ്യവുമായി സേലത്തെ അദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ചും മൂന്ന് ദിവസമായി ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുകയാണ്. ജയലളിതയുടെ മരണശേഷം ഇരുവരുടേയും ഇരട്ട നേതൃത്വമാണ് അണ്ണാ ഡിഎംകെയെ നയിക്കുന്നത്. പളനിസാമിയെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിക്കാനുള്ള നീക്കവുമായി മുന്‍മന്ത്രി ഡി.ജയകുമാറിന്റെ നേതൃത്വത്തിലും നീക്കം സജീവമാണ്. ഡി.ജയകുമാറിനെ പനീര്‍ ശെല്‍വം അനുകൂലികള്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ തടഞ്ഞുവച്ചു. ചെന്നൈയിലും സേലത്തും ഇരുവിഭാഗത്തെയും പിന്തുണച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ജയലളിതയുടെ കാലശേഷം വിഭാഗീയത കടുത്തപ്പോള്‍, ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ആരും വേണ്ടെന്നും പാര്‍ട്ടി കോ ഓഡിനേറ്റര്‍ സ്ഥാനം ഒ .പനീര്‍ ശെല്‍വത്തിനും…
Read More » -
India
കൂളിമാട് പാലം തകര്‍ച്ച: രണ്ട് പി.ഡബ്ലു.ഡി. എഞ്ചിനീയര്‍മാര്‍ക്കെതിരേ നടപടി; ഊരാളുങ്കലിന് താക്കീത്
കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പാലത്തിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കണം. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങള്‍ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിര്‍ദേശിച്ചു. പാലം നിര്‍മ്മാണം നടക്കുന്ന സൈറ്റില്‍ നിരീക്ഷണവും പരിശോധനയും നടത്തേണ്ട ചുമതല അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ആയിരുന്നു. എന്നാല്‍ അപകടസമയത്ത് ഈ ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് പകരം ആരെയാണ് നിര്‍മ്മാണം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സാധിച്ചില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ സൈറ്റിലുണ്ടായിരുന്നുവെന്ന്…
Read More » -
India
ജീവനെടുത്ത് അഗ്നിപഥ് പ്രതിഷേധം; തെലങ്കാനയില്‍ ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; പോലീസ് ആകാശത്തേക്ക വെടിവച്ചു
ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം അക്രമങ്ങളിലേക്ക് തിരിഞ്ഞതോടെ തെലങ്കാനയില്‍ ഒരു ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും എന്‍ഡിടിവിയാണ് റിപ്പോര്‍ട്ടുചെയ്തത്. സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. അഗ്നിപഥിനെതിരേ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ഏറ്റവും ശക്തം. 200 -ലധികം തീവണ്ടി സര്‍വീസുകളെയാണ് വെള്ളിയാഴ്ച പ്രക്ഷോഭം ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 35 തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായും 13 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. യുവാക്കള്‍ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബിഹാറില്‍…
Read More » -
Breaking News
കേരളത്തെ ഞെട്ടിക്കുന്ന പീഡനം: പതിനാറുകാരിയുടെ സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും അടക്കം 5 പേര്‍ക്കെതിരേ കേസ്
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. പത്തനംതിട്ട ജില്ലയിലെ കോയിപ്രത്താണ് സംഭവം. പത്താംക്ലാസ് പൂര്‍ത്തിയായ പതിനാറുവയസ്സുകാരിയെ പതിനേഴുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായാണ് പരാതി. സഹോദരനും അമ്മാവനും പുറമെ അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനിന് ലഭിച്ചത്. തുടര്‍ന്ന് കോയിപ്രം സ്റ്റേഷനില്‍ ചൈല്‍ഡ്ലൈന്‍ നല്‍കിയ പരാതിയില്‍ നാല് പേരെ അറസ്റ്റുചെയ്തു. അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ കോയിപ്രം പോലീസ് പോക്സോ വകുപ്പുപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന്‍ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍…
Read More » -
Kerala
സിപിഎമ്മിന് ട്രെയിനിലാകാം തങ്ങള്‍ക്ക് പ്ലെയിനില്‍ പറ്റില്ലേയെന്ന് സതീശന്‍, ഇരട്ട നീതിയെന്നും വിമര്‍ശനം
കൊച്ചി: കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തിട്ടും കേസുകള്‍ എടുക്കാത്ത പോലീസ് സംസ്ഥാനത്ത് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസുകാരന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ എടുത്തത് ജാമ്യം ലഭിക്കുന്ന കേസാണ്. പൂന്തുറയില്‍ എസ്ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു. ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകള്‍ക്ക് ഒപ്പം പൊലീസ് കൂടി ചേരുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനില്‍ ആരോപിച്ചു. വിമാനത്തിലായായും ട്രെയിനിലായാലും പ്രതിഷേധം ഒരുപോലെ തന്നെയാണ്. ട്രെയിനില്‍ യാത്രചെയ്ത മന്ത്രിയുടെ തലയില്‍ കരിയോയില്‍ ഒഴിച്ച പാര്‍ട്ടിയല്ലേ സിപിഎം? ട്രെയിനിലാകാം, പ്ലെയിനില്‍ പറ്റില്ലേ? എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് രണ്ട് പേരെ വിമാനത്തില്‍ ഉന്തിയിടാം. കേസെടുത്തിട്ടില്ലല്ലോ? ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് കൊടുത്തത് കണ്ണൂര്‍കാരനാണ്. അതിനെതിരേ പരാതി കൊടുത്തിട്ടുണ്ട്. അതിന്‍ന്മേല്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നത് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ കൊല്ലുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.…
Read More » -
India
ശ്വാസകോശത്തില്‍ അണുബാധ; സോണിയയുടെ നില സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തിയെന്ന് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു. പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സോണിയക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകള്‍ തുടരുകയാണെന്നും പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. രണ്ടാമതും കൊവിഡ് പൊസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. സോണിയക്കൊപ്പം കൊവിഡ് ബാധിച്ച പ്രിയങ്ക ഗാന്ധിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ച് നാഷണല്‍ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റണമെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ഇ.ഡിയോട ആവശ്യപ്പെട്ടിരുന്നു. രാഹുലിന്‍െ്‌റ ആവശ്യം അംഗീകരിച്ച…
Read More » -
Breaking News
അഗ്നിപഥില്‍ ബിഹാര്‍ കത്തുന്നു: ഇന്നും ട്രെയിനുകള്‍ക്കു തീയിട്ടു; ഫലം കാണാതെ കേന്ദ്ര ഇടപെടല്‍
ന്യൂഡല്‍ഹി: ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്രം നടത്തിയ ഇടപെടല്‍ ഫലം കണ്ടില്ല. ബിഹാറില്‍ വീണ്ടും വ്യാപക അക്രമം. അക്രമികള്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. സമസ്തിപൂരിലും ലക്കിസരായിയിലുമാണ് നിര്‍ത്തിയിട്ട ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചത്. ലഖിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്‌സ്പ്രസിനും വിക്രംശില എക്‌സ്പ്രസിനുമാണ് തീയിട്ടത്. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക്‌സര്‍, ലഖിസരായി,ലാക്മിനിയ എന്നിവിടങ്ങളില്‍ റെയില്‍വേ ട്രാക്കിനും അക്രമികള്‍ തീയിട്ടു. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പ്രതിഷേധത്തേത്തുടര്‍ന്ന് ബീഹാറില്‍ 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്നും റെയില്‍വേ അറിയിച്ചു. ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ ഇന്നലെ രാത്രി കേന്ദ്രം നടത്തിയ ഇടപെടല്‍ പ്രതിഷേധക്കാരെ ഒട്ടും തണുപ്പിച്ചിട്ടില്ല.നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി 23 വയസിലേക്കാണ് ഇന്നലെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും…
Read More » -
NEWS
മോഷണത്തിന് കോടതി വിധിച്ച ശിക്ഷ !!
അമേരിക്കയിൽ പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി കടയിൽ നിന്ന് സാധനം മോഷ്ടിക്കുമ്പോൾ പിടിയിലായി.കാവൽക്കാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, സ്റ്റോറിന്റെ അലമാരയും തകർന്നു.സ്റ്റോർ ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ കുട്ടിയോട് ജഡ്ജ് ചോദിച്ചു, “നിങ്ങൾ ശരിക്കും എന്തെങ്കിലും മോഷ്ടിച്ചോ, അതായത് ഒരു പാക്കറ്റ് റൊട്ടിയും ചീസും”? താഴേക്ക് നോക്കിയാണ് കുട്ടി പ്രതികരിച്ചത്. ; – അതെ ‘. ന്യായാധിപൻ ,: – ‘എന്തുകൊണ്ട്?’ പയ്യൻ ,: – എനിക്ക് ആവശ്യമായിരുന്നു. ജഡ്ജി: – ‘വാങ്ങാമായിരുന്നില്ലേ . പയ്യൻ: – ‘പണമില്ലായിരുന്നു.’ ന്യായാധിപൻ: – വീട്ടിൽ നിന്ന് എടുക്കാമായിരുന്നില്ലേ ? . ആൺകുട്ടി: – ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ, ‘അമ്മ രോഗിയാണ് കുറെ ദിവസമായി വല്ലതും കഴിച്ചിട്ട്. വിധികർത്താവ്: – നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ലേ? ആൺകുട്ടി: – ഒരു കാർ കഴുകാൻ പോയിരുന്നു . അമ്മയ്ക്ക് കലശലായ അസുഖം വന്നപ്പോൾ ഞാൻ ഒരു ദിവസം അവധി എടുത്തതിനാൽ…
Read More » -
Kerala
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ അതിക്രമം കാട്ടിയ ഫർസീൻ മജീദിൻ്റെ പണി തെറിക്കും, പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ല; കെ-ടെറ്റ് പാസായിട്ടുമില്ല
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനുനേരേ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പാഞ്ഞു ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഫർസീൻ മജീദിനെ സർവീസിൽനിന്ന് നീക്കാനുള്ള നടപടികൾ തുടങ്ങി. മുട്ടന്നൂർ യു.പി സ്കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) ഇയാൾ പാസായിട്ടില്ലെന്നും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയർക്ടർക്ക് സമർപ്പിച്ചു. അധ്യാപകനെ സ്കൂളിൽനിന്ന് പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മാനേജ്മെന്റ്. വിദ്യാഭ്യാസവകുപ്പിൽനിന്നുള്ള നിർദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അധ്യാപകനായി 2019 ജൂൺ ആറിന് സ്കൂളിൽ ചേർന്ന ഫർസീൻ മജീദിന് ടി.സി.സി യോഗ്യതയാണുള്ളത്. കോവിഡ് കാരണം 2019, 2020 വർഷങ്ങളിൽ അധ്യാപകരായി ചേർന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാൽ 2021 മാർച്ച് 16-നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാൽ 2022 മാർച്ച് 15-നുമുൻപ് കെ-ടെറ്റ് പാസാകാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രൊബേഷൻ പ്രഖ്യാപിച്ചിട്ടില്ല. കെ-ടെറ്റ് പാസാകാത്ത അധ്യാപകർക്ക് വാർഷിക…
Read More » -
NEWS
കുറഞ്ഞ ചിലവില്‍ മികച്ച കാഴ്ചകളൊരുക്കി ഷിംല
കുറഞ്ഞ ചിലവില്‍ മികച്ച ഇടങ്ങള്‍ തേടിയുള്ള യാത്രയാണ് നോക്കുന്നതെങ്കില്‍ അതിനു പറ്റിയ ഇടം ഷിംലയാണ്.എന്നാല്‍ ഷിംല മാത്രം ചുറ്റിക്കറങ്ങിയാല്‍ പോരാ ഇവിടുത്തെ യാത്ര പൂര്‍ത്തിയാകുവാന്‍.ചുറ്റോടു ചുറ്റും അതിമനോഹരമായ കാഴ്ചകളുള്ള നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. ചിലപ്പോള്‍ സഞ്ചാരികള്‍ കേട്ടിട്ടുപോലുമുണ്ടാകാത്ത കുറച്ച് ഇടങ്ങള്‍.ഷിംല യാത്രയെ അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഓഫ്ബീറ്റ് സ്ഥലങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. കുഫ്രി കണ്ടുതീര്‍ക്കുവാന്‍ നിരവധി സ്ഥലങ്ങള്‍ ഷിംലയ്ക്കു ചുറ്റുമായി ഉണ്ടെങ്കിലും അതിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഇടമാണ് കുഫ്രി. ‘തടാകം’ എന്നർത്ഥം വരുന്ന കുഫ്ർ എന്ന വാക്കിൽ നിന്നാണ് കുഫ്രി എന്ന വാക്ക് ഉണ്ടായത്. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ മനോഹര ഇടം ഓഫ്ബീറ്റ് ഇടങ്ങള്‍ തേടിയുള്ള യാത്രയില്‍ ആളുകള്‍ എത്തിച്ചേരുന്ന ഇടമാണ്. കുഫ്രി ഫൺ വേൾഡ്, മഹഷു പീക്ക്, കുഫ്രി മൃഗശാല, ഹിമാലയൻ നേച്ചർ പാർക്ക് എന്നിങ്ങനെ കണ്ടുതീര്‍ക്കുവാന്‍ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട് കിയാരിഘട്ട് ഷിംലയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു ഓഫ്ബീറ്റ് ഇടമാണ് കിയാരിഘട്ട്. വളരെ ചെറിയ…
Read More »