NEWS

പ്ളസ്ടു വി​ദ്യാര്‍ത്ഥി​നി​ എയ്ഞ്ചല്‍ മേരി​യുടെ വാര്‍ഷി​ക വരുമാനം രണ്ടു ലക്ഷം രൂപ !!

കൊല്ലം: കേട്ടറി​ഞ്ഞ് ഇഷ്ടം തോന്നി​യ ബയോ ഫ്ളോക്ക് മത്സ്യക്കൃഷി ശാസ്ത്രീയമായി​ പഠി​ച്ച്‌ വീട്ടുവളപ്പി​ല്‍ പ്രാവര്‍ത്തി​കമാക്കി​യ പ്ളസ്ടു വി​ദ്യാര്‍ത്ഥി​നി​ എയ്ഞ്ചല്‍ മേരി​യുടെ വാര്‍ഷി​ക വരുമാനം രണ്ടു ലക്ഷം രൂപ!! പത്തനാപുരം കുന്നിക്കോട് മഞ്ഞക്കാലാ താഴേതില്‍ ജയിംസി​ന്റെയും മീനയുടെയും മകളാണ് കലയപുരം മാര്‍ ഇവാനിയോസ് സ്കൂള്‍ വി​ദ്യാര്‍ത്ഥി​നി​യായ എയ്ഞ്ചല്‍ മേരി​.

പത്താം ക്ളാസില്‍ പഠിക്കുമ്ബോഴാണ് ബയോ ഫ്ളോക്ക് മത്സ്യക്കൃഷിയെപ്പറ്റി എയ്ഞ്ചല്‍ മേരി കേട്ടത്.പിന്നീട് തൃശൂരിലെ മത്സ്യക്കൃഷി​ പരി​ശീലന കേന്ദ്രത്തി​ല്‍ ചേർന്ന് ശാസ്ത്രീമായി​ പഠി​ക്കുകയും ചെയ്തു.ശേഷം മൂന്നു ലക്ഷത്തോളം രൂപ ചെലവി​ട്ട് 30,000 ലിറ്റര്‍ വെളളം കൊള്ളുന്ന ബയോഫ്ളോക്ക് വീട്ടുമുറ്റത്ത് നിര്‍മ്മിച്ചു.

 

 

 

ആദ്യ ഘട്ടം ഗിഫ്ട് തിലോപ്പിയ ഇനത്തില്‍പ്പെട്ട ചിത്രലാടയുടെ 4500 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ആറു മാസം കഴിഞ്ഞപ്പോള്‍ ഒന്നും നഷ്ടപ്പെടാതെ വിളവ് കിട്ടി. സാധാരണഗതി​യി​ല്‍ കുറച്ചു മീന്‍ നഷ്ടമാവുന്നതാണ് പതിവ്. ജലം കൃത്യമായി​ കൈകാര്യം ചെയ്തതി​നാലാണ് കുഞ്ഞുങ്ങള്‍ നഷ്ടമാവാതി​രുന്നത്.രണ്ടു വര്‍ഷം മുമ്ബാണ് എയ്ഞ്ചല്‍ കൃഷി​ ആരംഭി​ച്ചത്.

Back to top button
error: