സൂറിച്ച്: അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ ഫിഫ പ്രഖ്യാപിച്ചു.
അമേരിക്കന്‍ നഗരങ്ങളായ അറ്റ്ലാന്റ, ബോസ്റ്റണ്‍, ഡാളസ്, ഹ്യൂസ്റ്റണ്‍, കന്‍സാസ് സിറ്റി, ലോസ് ഏഞ്ചല്‍സ്, മിയാമി, ന്യൂയോര്‍ക്ക്/ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, സാന്‍ ഫ്രാന്‍സിസ്കോ, സിയാറ്റില്‍ എന്നിവിടങ്ങള്‍ ലോകകപ്പിന് വേദിയാകും.
ടൊറന്റോ, വാന്‍കൂവര്‍ നഗരങ്ങളില്‍ ആകും കാനഡയിലെ മത്സരങ്ങള്‍ നടക്കുക.മെക്സിക്കന്‍ മത്സരങ്ങള്‍ ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിവിടങ്ങളിലും അരങ്ങേറും. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2026ലേത്.