KeralaNEWS

അവിശ്വസിനീയം, പക്ഷേ വിശ്വസിച്ചേ പറ്റൂ. കൊച്ചിയിലെ ‘പീറ്റേഴ്‌സ് ഇൻ’ ഡോർമിറ്ററിയിൽ ഒരു രാത്രി താമസിക്കാൻ കേവലം 395 രൂപ, അതും എ.സിയിൽ

  കൊച്ചിയാണ് കേരളത്തിൻ്റെ ഹൃദയം. മെട്രോയും ലുലുവും വമ്പൻ ഷോപ്പിംഗ് മാളുകളുമൊക്കെ വന്നതോടെ കൊച്ചിയിൽ തിരക്കോടു തിരക്കാണ്. മാത്രമല്ല കേരളത്തിൽ ഏറ്റവും ജീവിതച്ചിലവ് കൂടിയ നഗരവും കൊച്ചി തന്നെ. ശരാശരി നിലവാരത്തിലുള്ള ഭക്ഷണത്തിനും താമസത്തിനുമൊക്കെ വൻതുക നീക്കിവയ്ക്കേണ്ടി വരും.

ഇന്ത്യയിലെ വൻനഗരങ്ങളോടു കിടപിടിക്കുന്ന കൊച്ചിയിൽ ഒരു ദിവസം അന്തിയുറങ്ങാനുള്ള റൂമിന് എത്ര രൂപ വാടക കൊടുക്കേണ്ടി വരും…? എ.സി റൂമാണെങ്കിൽ സംശയം വേണ്ട രണ്ടായിരം മുതൽ അയ്യായിരം വരെ തീർച്ച.
എന്നാൽ കേവലം 395 രൂപയ്ക്ക് എ.സി താമസസൗകര്യം ലഭിച്ചാലോ…? സംശയം വേണ്ട ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി, വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം തയ്യാറായിരിക്കുന്നു…!

വാടക ആദ്യം പറഞ്ഞതു പോലെ വെറും 395 രൂപ മാത്രം…! അതും എ.സി സൗകര്യങ്ങളോടെ. മാത്രമല്ല സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിൻ്റ്‌, റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലഗേജുകൾക്കുള്ള ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
അത്ഭുതം തോന്നുന്നില്ലേ? ടെൻഷനടിക്കണ്ട…
എവിടെയാണ് ഇതെന്ന് പറഞ്ഞുതരാം.

കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് ‘പീറ്റേഴ്‌സ് ഇൻ’ എന്ന പേരിലുള്ള ഈ ഡോർമെട്രി പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗക്കാർക്കും ഉപകാരപ്രദമാണ് ഈ ഡോർമെട്രി സംവിധാനം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപ മാത്രം. ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോര്‍മെട്രി ആണിത്.

താമസക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു ‘പീറ്റേഴ്‌സ് ഇൻ’ ഒരുക്കുന്ന ഡോർമെട്രികളിൽ ലഭിക്കുകയെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു.
ഈ സംവിധാനം മറ്റ് സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. വിവാഹ ആവശ്യങ്ങൾക്കായും യാത്രാ പരിപാടികൾക്കുമായും എത്തുന്നവർക്കു ചെലവ് കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ലഭ്യം.

ഉച്ചക്ക് 12ന് ചെക്ക് ഇൻ ചെയുന്ന ഒരാൾക്ക് രാവിലെ 10 മണി വരെ ഇവിടെ കഴിയാം. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാർട്മെന്റ് മുറികളും ഉണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. 10 പേരിലധികമുള്ള സംഘത്തിന് 295 രൂപ വീതമാണ് ഈടാക്കുന്നത്.
എം.ജി. റോഡ് മെട്രോയിലെ ‘പീറ്റേഴ്‌സ് ഇൻ’ ഡോർമെട്രിയുടെ നടത്തിപ്പു ചുമതല
‘അന്ന മറിയ’ ഏജൻസീസിനാണ്.
കൊച്ചി നഗരത്തിലെത്തുന്ന ആർക്കും സ്വന്തം കീശയിലൊതുങ്ങുന്ന ബഡ്ജറ്റിൽ അന്തിയുറങ്ങാൻ വിളിക്കുക:

ഫോൺ: 77366 66181.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: