Month: June 2022
-
Kerala
സോളാര്‍ പീഡനം: പി.സി. ജോര്‍ജ്, ലതികാ സുഭാഷ് എന്നിവരുടെ മൊഴിയെടുത്ത് സി.ബി.ഐ.
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിവാദത്തിലാക്കിയ സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ്, എന്‍സിപി നേതാവ് ലതികാ സുഭാഷ് എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സോളാര്‍ കേസിനെ കുറിച്ച് മുമ്പ് രണ്ടു നേതാക്കളും നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. കൊച്ചിയില്‍ വച്ചാണ് സിബിഐ സംഘം മൊഴിയെടുത്തത്. സോളാര്‍ പദ്ധതിക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളും, എ.പി.അബ്ദുള്ളകുട്ടിയും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് ഇവരുടെ മൊഴിയെടുത്തത്. പരാതിക്കാരി പീഡനവിവരങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് പി സി ജോര്‍ജ് നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്ദുള്ള കുട്ടിക്കുമെതിരെ ആറ് പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. മൊഴിയില്‍ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അതിഥി മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ തെളിവ് ശേഖരിക്കാനായി സബിഐ അനുമതി ചോദിച്ചിട്ടുണ്ട്. നാലുവര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം…
Read More » -
Crime
ശൈശവ വിവാഹം നടത്താന്‍ വീട്ടുകാരുടെ ശ്രമം; പെണ്‍കുട്ടിയുടെ പരാതിയില്‍ ഇടപെട്ട് കലക്ടര്‍
കോഴിക്കോട്: തന്‍െ്‌റ ശൈശവവിവാഹം നടത്തുന്നതിനെതിരേ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇടപെട്ട് അധികൃതര്‍. ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം. കടലുണ്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാനിയായ പെണ്‍കുട്ടിയാണ് പരാതിയുമായി ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്. ചൈല്‍ഡ് ലൈന്‍ ഉടന്‍ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. തന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുകാര്‍ കല്യാണം നടത്താന്‍ തീരുമാനിച്ചതോടെയാണ് ചൈല്‍ഡ് ലൈനെ ബന്ധപ്പെട്ടത്. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം എന്നതാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ലെന്നും, സഹായിക്കണമെന്നും പെണ്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇടപെട്ടു് കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ചടങ്ങ് തടയുകയുമായിരുന്നു. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ബേപ്പൂര്‍ പൊലീസ്, ജുവനൈല്‍ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികള്‍…
Read More » -
NEWS
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹ: രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു.2022 ജൂൺ 16-ന് ഫ്രാൻസിലെ പാരീസിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിൽ നടന്ന 2022 വേൾഡ് എയർപോർട്ട് അവാർഡിലാണ് പ്രഖ്യാപനം നടന്നത്. സിംഗപ്പൂർ ചാംഗി എയർപോർട്ട് (ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സ്റ്റാഫ് സർവീസ്,ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഡൈനിങ്ങ്), ഇസ്താംബുൾ എയർപോർട്ട് (ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഷോപ്പിംഗ്, ഏറ്റവും ഫാമിലി ഫ്രണ്ട്ലി എയർപോർട്ട്) എന്നിവയാണ് മറ്റ് പ്രധാന വിജയികൾ. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, ലോകത്തിലെ ഏറ്റവും മികച്ച ആഭ്യന്തര വിമാനത്താവളം, ഏഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം, മികച്ച എയർപോർട്ട് പിആർഎം & ആക്‌സസ് സൗകര്യങ്ങൾ എന്നീ പുരസ്‌കാരങ്ങൾ ടോക്കിയോ ഹനേദ എയർപോർട്ട് നേടി. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട വിമാനത്താവളമെന്ന ബഹുമതി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.
Read More » -
NEWS
എസി ലോക്കൽ ട്രെയിനുകളിൽ യാത്രക്കാർ വർധിക്കുന്നു; കൂടുതൽ സർവീസുകളുമായി മധ്യ-പശ്ചിമ റയിൽവെ
മുംബൈ: നഗരത്തിൽ പുതുതായി ആരംഭിച്ച എസി ലോക്കൽ ട്രെയിനുകൾ വമ്പൻ ഹിറ്റ്.സാധാരണ ലോക്കൽ ട്രെയിനുകളേക്കാളും എസി ട്രെയിനുകൾക്ക് യാത്രക്കാർ കൂടിയതോടെ കൂടുതൽ എസി ട്രെയിനുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് റയിൽവെ. സാധാരണ ലോക്കൽ ട്രെയിനുകളുടെ ഒരു ട്രിപ്പിന്റെ വരുമാനം 11,345 രൂപ ആണെന്നിരിക്കെ, കഴിഞ്ഞ മാസം എസി ലോക്കൽ ട്രെയിനുകൾക്ക് ഒരു ട്രിപ്പിന്റെ ശരാശരി വരുമാനം 51,506 രൂപയായാണ്. പശ്ചിമ റെയിൽവേ 1,343 സാധാരണ ലോക്കൽ ട്രെയിൻ സർവീസുകളാണ് ഇങ്ങനെ നടത്തുന്നത്. മധ്യറെയിൽവേ 1,754 സാധാരണ ലോക്കൽ ട്രെയിൻ സർവീസുകളും 60 എസി സർവീസുകളുമാണ് നടത്തുന്നത്.സാധാരണ ലോക്കൽ ട്രെയിനുകളുടെ ഒരു ട്രിപ്പിന്റെ വരുമാനം 11,336 ആണ്.കഴിഞ്ഞ മാസം എസി ലോക്കൽ ട്രെയിനിന്റെ ഒരു ട്രിപ്പിനു ലഭിച്ച ശരാശരി വരുമാനം 25,655 രൂപയാണ്. ഇതേത്തുടർന്ന് മുംബൈ നഗരത്തിൽ കൂടുതൽ എസി ലോക്കൽ ട്രെയിനുകൾ ഓടിക്കാനുള്ള നീക്കത്തിലാണ് മധ്യ-പശ്ചിമ റയിൽവെ.
Read More » -
NEWS
ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനില്‍ ഛേത്രിയെ അഭിനന്ദിച്ച് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം
ലണ്ടന്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ അഭിനന്ദിച്ച് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം. രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ഹംഗറിയുടെ ഇതിഹാസ താരം പുഷ്‌കാസിനൊപ്പം എത്തിയതിനാണ് ഛേത്രിക്ക് ടോട്ടന്നത്തിന്റെ അഭിനന്ദനം. ഇതിഹാസംം പുഷ്‌കാസിന്റെ 84 ഗോളുകള്‍ എന്നതിനൊപ്പം എത്തിയതിന് ഇന്ത്യയുടെ സുനില്‍ ഛേത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ടോട്ടനം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിന് എതിരെ വല കുലുക്കിയതോടെ ഛേത്രിയുടെ ഇന്ത്യക്കായുള്ള ഗോള്‍ നേട്ടം 84ല്‍ എത്തിയത്. ഇതോടെ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ഛേത്രി അഞ്ചാം സ്ഥാനത്തെത്തി. നിലവില്‍ കളി തുടരുന്ന താരങ്ങളില്‍ ക്രിസ്റ്റ്യാനോയും മെസിയും മാത്രമാണ് ഗോള്‍വേട്ടയില്‍ ഛേത്രിക്ക് മുന്‍പിലുള്ളത്. 117 ഗോളുമായാണ് ക്രിസ്റ്റിയാനോ ഒന്നാമത് നില്‍ക്കുന്നത്. മെസി അര്‍ജന്റീനക്കായി വല കുലുക്കിയത് 86 തവണയും. 109 ഗോളുമായി ഇറാന്റെ അലി ദേയിയും 89 ഗോളുമായി മലേഷ്യയുടെ മോക്താര്‍ ദഹരിയുമാണ് മെസിക്കും ഛേത്രിക്കും മുന്‍പില്‍ ഇനിയുള്ളത്.
Read More » -
NEWS
ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് ; കോൺഗ്രസിനെതിരെ എം എ യൂസുഫലി
തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി. മൂന്നാം ലോക കേരളസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂര്‍ത്തെന്ന് ചോദിച്ച അദ്ദേഹം പ്രവാസികളെ വിഷമിപ്പിക്കരുതെന്ന് ഓര്‍മിപ്പിച്ചു. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് ആണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നും നേതാക്കള്‍ ഗള്‍ഫില്‍ വരുമ്ബോള്‍ കൊണ്ട് നടക്കുന്നത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വലിയ തുക മുടക്കി ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യൂസുഫലിയുടെ പ്രസ്താവന. ലോക കേരള സഭ പ്രവാസികള്‍ക്കുള്ള ആദരവാണെന്നും പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ടെന്നും പ്രവാസികള്‍ക്ക് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നത് ഒരുമിച്ചെടുത്ത തീരുമാനപ്രകാരമായിരുന്നുവെന്നും 16 കോടി ചെലവാക്കി പരിപാടി നടത്തിയതാണ് ധൂര്‍ത്തെന്ന് പറഞ്ഞതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല എതിര്‍ത്തതെന്നും എല്ലാത്തിനും പ്രോഗ്രസ് റിപ്പോര്‍ട്ടുള്ള മുഖ്യമന്ത്രിക്ക് ഇതില്‍…
Read More » -
NEWS
ബൈക്കിൽ കറങ്ങിനടന്ന് മാല പൊട്ടിക്കൽ;യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ
കൊച്ചി: രാത്രികാലങ്ങളിൽ ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് കറങ്ങിനടന്ന് കടകളുടെയും സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിലെ സാധനസാമഗ്രികൾ നശിപ്പിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. കുമ്പളങ്ങിക്കാരൻ റോജൻ കല്ലഞ്ചേരിയെയാണ് വ്യാഴാഴ്‌ച പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങിനടക്കുന്ന ദൃശ്യം പ്രദേശത്തെ സിസിടിവി ക്യാമറയിൽനിന്ന് ലഭിച്ചിരുന്നു. കുമ്പളങ്ങിയിലെ മാല പൊട്ടിക്കൽ കേസുകൾക്കും സമീപപ്രദേശങ്ങളിലെ വീടുകളിൽ നടന്നിട്ടുള്ള മോഷണശ്രമങ്ങൾക്കും പിന്നിൽ ഹെൽമെറ്റുധാരിയാണെന്ന് നാട്ടുകാർ നേരത്തെ തന്നെ ആരോപിച്ചിരുന്നു.ഇതോടെ സംഭവത്തിൽ സമഗ്ര അന്വഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് കുമ്പളങ്ങി ഇല്ലിക്കൽ കവലയിൽ സിപിഐ എം നോർത്ത് ലോക്കൽ കമ്മിറ്റി സ്ഥാപിച്ച ബോർഡ് തകർത്ത യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റോജൻ കല്ലഞ്ചേരിക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ സെക്രട്ടറി ജയ്സൻ ടി ജോസ് ആവശ്യപ്പെട്ടു.കുമ്പളങ്ങിയിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടയിൽ നടന്ന മോഷണങ്ങളിൽ ഇയാൾക്കുള്ള പങ്ക് അന്വേഷിക്കണമെന്നും ജയ്സൺ ആവശ്യപ്പെട്ടു.
Read More » -
Crime
തങ്കമണിയില്‍ വൈദികനെതിരേ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; ഫീസ് അടയ്ക്കാന്‍ പറഞ്ഞ വൈരാഗ്യമെന്ന് സ്‌കൂള്‍
ഇടുക്കി: സ്‌കൂളില്‍വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് വൈദികനെതിരേ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനം നടന്നതായി വ്യക്തമായാല്‍ വൈദികനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് സംഭവം. വൈദികന്‍ തന്നെ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പീഡനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. തങ്കമണി പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്. അതേസമയം പരാതി വ്യാജമാണെന്നാണ് സ്‌കൂളധികൃതര്‍ പറയുന്നത്. വൈദികന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാന്‍ എത്തിയപ്പോള്‍ ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതിന്റെ വൈരാഗ്യത്തിന് കുട്ടി വൈദികനെതിരെ വ്യാജ പരാതി നല്‍കിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സ്‌കൂള്‍ അധികൃതരുടെ ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
NEWS
കുടുംബ ശ്രീ കേരള ചിക്കന്‍; 100 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്ക് ന്യായ വിലയ്ക്ക് ഗുണമേന്‍മയുള്ള ചിക്കന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുമ്ബാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലര്‍ ഫാമുകള്‍ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന വനിതകളും ഉല്‍പ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചത്. 79 ലക്ഷം കിലോ ചിക്കന്‍ ഈ കാലയളവില്‍ ഉത്പാദിപ്പിച്ച് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തി. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കേരള ചിക്കന്റെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂര്‍ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലര്‍ ഫാമുകളും 94 ചിക്കന്‍ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നു.വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി.
Read More » -
Crime
പോലീസ് ചമഞ്ഞ് പെറ്റിയടിക്കാന്‍ ശ്രമം: യുവാവ് പിടിയില്‍
തൃശൂര്‍: പോലീസ് ചമഞ്ഞ് ബൈക്ക് യാത്രക്കാരില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പുത്തന്‍ചിറ സ്വദേശി വാഴയ്ക്കാമടം സുല്‍ത്താന്‍ കരീമാണ് അറസ്റ്റിലായത്. തൃശൂര്‍ മാളയില്‍ വ്യാഴാഴ്ച വൈകീട്ടാണ് ഇയാള്‍ പോലീസ് ചമഞ്ഞെത്തി യുവാക്കളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്. മാള സ്റ്റേഷന് സമീപത്തുള്ള യഹുദ ശ്മാശനത്തിന് മുമ്പില്‍ വെച്ചായിരുന്നു സംഭവം. സഞ്ജയ് രവീന്ദ്രന്‍ എന്ന യുവാവും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ കാറില്‍ എത്തിയ സുല്‍ത്താന്‍ കരീം ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എസ്ഐ ആണെന്ന് പരിചയപ്പെടുത്തിയ സുല്‍ത്താന്‍ കരീം ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചതിന് പെറ്റിയടിക്കാന്‍ ആവശ്യപ്പെട്ടു. സുല്‍ത്താന്‍ കരീമിന്റെ നടപടിയില്‍ സംശയം തോന്നിയ യുവാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. യുവാക്കള്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതോടെ സുല്‍ത്താന്‍ കരീം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്ന് പിടികൂടിയത്.
Read More »