രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ഹംഗറിയുടെ ഇതിഹാസ താരം പുഷ്‌കാസിനൊപ്പം എത്തിയതിനാണ് ഛേത്രിക്ക് ടോട്ടന്നത്തിന്റെ അഭിനന്ദനം.
ഇതിഹാസംം പുഷ്‌കാസിന്റെ 84 ഗോളുകള്‍ എന്നതിനൊപ്പം എത്തിയതിന് ഇന്ത്യയുടെ സുനില്‍ ഛേത്രിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ടോട്ടനം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിന് എതിരെ വല കുലുക്കിയതോടെ ഛേത്രിയുടെ ഇന്ത്യക്കായുള്ള ഗോള്‍ നേട്ടം 84ല്‍ എത്തിയത്. ഇതോടെ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ഛേത്രി അഞ്ചാം സ്ഥാനത്തെത്തി.
നിലവില്‍ കളി തുടരുന്ന താരങ്ങളില്‍ ക്രിസ്റ്റ്യാനോയും മെസിയും മാത്രമാണ് ഗോള്‍വേട്ടയില്‍ ഛേത്രിക്ക് മുന്‍പിലുള്ളത്. 117 ഗോളുമായാണ് ക്രിസ്റ്റിയാനോ ഒന്നാമത് നില്‍ക്കുന്നത്. മെസി അര്‍ജന്റീനക്കായി വല കുലുക്കിയത് 86 തവണയും. 109 ഗോളുമായി ഇറാന്റെ അലി ദേയിയും 89 ഗോളുമായി മലേഷ്യയുടെ മോക്താര്‍ ദഹരിയുമാണ് മെസിക്കും ഛേത്രിക്കും മുന്‍പില്‍ ഇനിയുള്ളത്.