മുംബൈ: നഗരത്തിൽ പുതുതായി ആരംഭിച്ച എസി ലോക്കൽ ട്രെയിനുകൾ വമ്പൻ ഹിറ്റ്.സാധാരണ ലോക്കൽ ട്രെയിനുകളേക്കാളും എസി ട്രെയിനുകൾക്ക് യാത്രക്കാർ കൂടിയതോടെ കൂടുതൽ എസി ട്രെയിനുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് റയിൽവെ.
സാധാരണ ലോക്കൽ ട്രെയിനുകളുടെ ഒരു ട്രിപ്പിന്റെ വരുമാനം 11,345 രൂപ ആണെന്നിരിക്കെ, കഴിഞ്ഞ മാസം എസി ലോക്കൽ ട്രെയിനുകൾക്ക് ഒരു ട്രിപ്പിന്റെ ശരാശരി വരുമാനം 51,506 രൂപയായാണ്. പശ്ചിമ റെയിൽവേ 1,343 സാധാരണ ലോക്കൽ ട്രെയിൻ സർവീസുകളാണ് ഇങ്ങനെ നടത്തുന്നത്.
മധ്യറെയിൽവേ 1,754 സാധാരണ ലോക്കൽ ട്രെയിൻ സർവീസുകളും 60 എസി സർവീസുകളുമാണ് നടത്തുന്നത്.സാധാരണ ലോക്കൽ ട്രെയിനുകളുടെ ഒരു ട്രിപ്പിന്റെ വരുമാനം 11,336 ആണ്.കഴിഞ്ഞ മാസം എസി ലോക്കൽ ട്രെയിനിന്റെ ഒരു ട്രിപ്പിനു ലഭിച്ച ശരാശരി വരുമാനം 25,655 രൂപയാണ്.
ഇതേത്തുടർന്ന് മുംബൈ നഗരത്തിൽ കൂടുതൽ എസി ലോക്കൽ ട്രെയിനുകൾ ഓടിക്കാനുള്ള നീക്കത്തിലാണ് മധ്യ-പശ്ചിമ റയിൽവെ.