Month: June 2022
-
NEWS
നടൻ കമൽഹാസന് കൊല്‍ക്കത്തില്‍ ക്ഷേത്രം
കൊൽക്കത്ത: ഉലകനായകന്‍ കമല്‍ ഹാസന്റെ പേരില്‍ കൊല്‍ക്കത്തില്‍ ക്ഷേത്രം പണിയാനൊരുങ്ങി ആരാധകര്‍.വിക്രമിന്റെ വന്‍ വിജയത്തോടെയാണ് ആരാധകരുടെ ഈ തീരുമാനം. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ക്ഷേത്രം ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ആരാധക സംഘം ഇപ്പോഴെ കമല്‍ഹാസന് ക്ഷണക്കത്തും അയച്ചിട്ടുണ്ട്.ഈ വര്‍ഷം ദുര്‍ഗാ പൂജയ്ക്കിടെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചനോടുള്ള ആരാധനയെ തുടര്‍ന്ന് ആരാധകര്‍ ക്ഷേത്രം പണി കഴിപ്പിച്ചതും വാര്‍ത്തയായിരുന്നു.
Read More » -
NEWS
രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും
ന്യൂഡൽഹി: രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും.850 രൂപയാണ് എണ്ണക്കമ്ബനികള്‍ പുതുതായി വര്‍ധിപ്പിച്ചത്.സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വര്‍ധിപ്പിച്ച തുക ഈടാക്കുന്നതെന്നും എണ്ണക്കമ്ബനികള്‍ അറിയിച്ചു. ഇതോടെ പുതിയ കണക്ഷനുള്ള ചിലവ് 1450 ല്‍ നിന്ന് 2200 ആയി. പ്രഷര്‍ റെഗുലേറ്റന്റെ വില 150 നിന്ന് 250 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.രണ്ടാം സിലിണ്ടര്‍ ആവശ്യമുള്ളവര്‍ വര്‍ധിപ്പിച്ച ഇതേ തുക രണ്ടാമതും നല്‍കണം.
Read More » -
Health
കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്രത്തിന്‍െ്‌റ ലക്ഷ്യ അംഗീകാരം
തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ യഥാക്രമം 96 , 87 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക്് അംഗീകാരം ലഭിച്ചത്. ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ – ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. മധ്യകേരളത്തില്‍ ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് കോട്ടയം മെഡിക്കല്‍…
Read More » -
Crime
ഭക്തിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: കൊലക്കേസ് പ്രതി അറസ്റ്റില്‍
പാലക്കാട്: ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് റീടെയ്ല്‍ വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. കൊലപാതകക്കേസിലുള്‍പ്പെടെ പ്രതിയായ മുത്തുകുമാര്‍ എന്ന സ്വാമി മുത്തുകുമാറാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 6.8 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചില്ലറ വിപണിയില്‍ നാല് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഭക്തിയുടെ മറവിലാണ് മുത്തു കുമാര്‍ കഞ്ചാവ് വിറ്റിരുന്നത്. തൃശൂര്‍ ജില്ലയില്‍ ഒരു കൊലപാതക കേസും തൃശൂര്‍ എക്‌സൈസ് കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയായിരുന്നു. പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് , അഗളി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ അഗളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പാലക്കാട് ജില്ലയിലെ അഗളി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും തൃശൂര്‍ ഭാഗങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാര്‍ക്കായി എത്തിച്ചതാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്. പ്രതി ഇക്കാര്യം പൊലീസിനോട്…
Read More » -
Kerala
പാര്‍ട്ടി ഫണ്ട് വിവാദം: എം.എല്‍.എയെ തരംതാഴ്ത്തി സി.പി.എം.; പരാതിക്കാരന് എതിരേയും നടപടി
കണ്ണൂര്‍: പാര്‍ട്ടിയുടെ വിവിധ ഫണ്ടുകളില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂധനനെ തരംതാഴ്ത്തി സി.പി.എം. ടിഐ മധുസൂധനന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് തരം താഴ്ത്തിയത്. രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. കെകെ ഗംഗാധരന്‍, ടി വിശ്വനാഥന്‍ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയാണ് നടപടിയെന്നാണ് വിവരം. എംവി ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെയും ചുമതലയില്‍ നിന്നും മാറ്റി. സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷിന് പകരം ചുമതല നല്‍കി. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍ നടപടി വന്നതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. സ്ഥാനാര്‍ഥി എന്ന നിലിയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനന്‍ എംഎല്‍എക്കെതിരെ നടപടി…
Read More » -
Kerala
മധു കേസ് വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു
കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തിനിരയായി അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം വരെ കാക്കാനാണ് ഹൈക്കോടതി നിര്‍ദേശം. വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വിചാരണ തുടങ്ങിയതിന് ശേഷം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയില്‍ വാദം നടത്താന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാര്‍ക്കാട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കില്‍ പരാതിക്കാര്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളയത്. വിചാരണക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ…
Read More » -
Kerala
പണമല്ല പ്രവാസികളുടെ പങ്കാളിത്തമാണ് ലോകകേരള സഭയുടെ ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകകേരള സഭയ്‌ക്കെതിരായ യു.ഡി.എഫ്. വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ ധൂര്‍ത്ത് മാത്രമാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്താന്‍ സാധിച്ചു, സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്. ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടത്തുന്നത്. കേരളത്തില്‍ പുതിയ കര്‍മ്മ പദ്ധതികള്‍ വേണം. 17 ലക്ഷം പ്രവാസികള്‍ കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Read More » -
Local
പ്രസവിച്ച കുഞ്ഞിനെ മാറിനൽകി, ആൺകുട്ടിയാണെന്നു പറഞ്ഞ് പിന്നീട് പെൺകുഞ്ഞിനെ കാണിച്ചു; കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിനെതിരെ ഗുരുതര പരാതി
കോഴിക്കോട്: പ്രസവിച്ച കുഞ്ഞിനെ അമ്മക്ക് മാറിനൽകി എന്നു പരാതി. കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലാണ് (ഐ.എം.സി.എച്ച്) പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ മാറിനൽകിയത്. ഇക്കഴിഞ്ഞ ജൂൺ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയിൽനിന്ന് മാറ്റിയതെന്നുമാണ് ആരോപണം. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുഞ്ഞിന്റെ അമ്മമ്മയോട് അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആൺകുട്ടിയാണെന്നായിരുന്നു. എന്നാൽ പ്രസവിച്ച് പത്തുമിനിറ്റ് കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് പെൺകുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ചില പ്രശ്നങ്ങളുണ്ടെന്നും ആശുപത്രി അധികൃതർ നൽകിയ രേഖകളിലുണ്ട്. ഗർഭിണിയായി ആദ്യമാസം മുതൽ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്കാനിങ് പരിശോധനകൾ പൂർത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്ടർമാർ ആരുംതന്നെ ശാരീരിക പ്രശ്നങ്ങളുള്ളതായി ദമ്പതിമാരോട് പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പറഞ്ഞ എല്ലാ പരിശോധനകളും പൂർത്തിയാക്കി.…
Read More » -
Crime
വന്‍ തോതില്‍ കൈക്കൂലിയെന്ന്: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: വന്‍ തോതില്‍ കൈക്കൂലി വാങ്ങുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന്‍ ജ്യോതി എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫീസുകളിലും മിന്നല്‍ പരിശോധന നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ അഴിമതിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കല്‍, മാനേജ്‌മെന്റിനു ലഭിക്കുന്ന ഗ്രാന്‍ഡുകള്‍ പാസാക്കി നല്‍കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന. ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
Read More »
