തൃക്കരിപ്പൂർ: കാസര്‍കോട് സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനായ യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ചു. തൃക്കരിപ്പൂര്‍ പള്ളത്തില്‍ സ്വദേശി ടി.ഷാജിയാണ്(41) ചാല ജിം കെയര്‍ ആശുപത്രിക്ക് സമീപം ട്രെയിനിൽ നിന്ന് വീണുമരിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. എറണാകുളത്തേക്ക് പോകുന്നതിനായി ട്രെയിനിൽ കയറിയ ഷാജി വാതിലിനരികില്‍ നിന്നും യാത്രചെയ്യുമ്ബോള്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
മൃതദേഹംകണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ബനധുക്കള്‍ക്ക് വിട്ടു നല്‍കി. തൃക്കരിപ്പൂര്‍ പള്ളത്തിലെ പരേതനായ ചന്തന്‍ ടി നാരായണന്‍ ദമ്ബതികളുടെ മകനാണ്.