ബംഗളൂരു: ശീതീകരിച്ച
ബൈപ്പനഹള്ളിയില്‍ ഉള്ള എം വിശ്വേശ്വരയ്യ ടെര്‍മിനലിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു.ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ മാതൃകയില്‍ ബൈപ്പനഹള്ളിയില്‍ 314 കോടി രൂപ ചെലവില്‍ നിര്‍മിച്ച സര് എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ ആഴ്ചകൾക്ക് മുൻപാണ് ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തത്.
ഇത് രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ എയര്‍കണ്ടീഷന്‍ ചെയ്ത റെയില്‍വേ സ്റ്റേഷനാണ്.ഈ റെയില്‍വേ ടെര്‍മിനലില്‍ ഏഴ് പ്ലാറ്റ്ഫോമുകളാണുള്ളത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമാനമായി നിർമിച്ച ബെംഗളൂരുവിലെ അൾട്രാ-ലക്ഷ്വറി റെയിൽവേ ടെർമിനലാണ് സർ എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ.രാജ്യത്തെ ആദ്യത്തെ എസി ടെർമിനലാണിത്. ബെംഗളൂരുവിലെ ബാനസവാടിക്കും ബൈയ്യപ്പനഹള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ ബെംഗളൂരുവിലെ മൂന്നാമത്തെ പ്രധാനപ്പെട്ട റയിൽവെ ടെർമിനലുമാണ്.ബംഗളൂരു സിറ്റിയും യശ്വന്ത്പൂരുമാണ് മറ്റ് രണ്ട് സ്റ്റേഷനുകൾ.
സോളാർ മേൽക്കൂരയും മഴവെള്ള സംഭരണ സംവിധാനവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.ജൂൺ ആറിനായിരുന്നു സ്റ്റേഷന്റെ ഉത്ഘാടനം.