ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി.നൂപൂര്‍ ശര്‍മ്മയെ ബിജെപി സംരക്ഷിക്കുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഒവൈസി പറഞ്ഞു.
നൂപൂര്‍ ശര്‍മ്മ ഒളിവിലാണെന്ന് പറയുന്നു.രാജ്യത്തെ അന്വേഷണ ഏജൻസികൾ ശ്രമിച്ചാൽ അവരെ കണ്ടെത്താനാകില്ലേ ? അതോ കേരളത്തിലെ പോലെ ബിരിയാണി ചെമ്പ് തുറന്നുനോക്കുകയാണോ ഇപ്പോൾ അവരുടെ പണി.നൂപൂര്‍ ശര്‍മ്മ ഡൽഹിയിൽ തന്നെ ഉണ്ടെന്ന് എല്ലാവർക്കും അറിയാം.പക്ഷെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കില്ല.
ഭാവിയില്‍ നൂപുര്‍ ശര്‍മ്മയെ വലിയ നേതാവായി ഉയര്‍ത്തുമെന്നും ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയാകുമെന്നും ഒവൈസി പറഞ്ഞു.നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്ത് നിയമമനുസരിച്ച് നടപടിയെടുക്കണം.ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വരുന്ന ആറേഴ് മാസത്തിനുള്ളില്‍ നൂപുര്‍ ശര്‍മ്മ വലിയ നേതാവാകുമെന്ന് എനിക്കറിയാം.അത് സംഭവിക്കും.പ്രധാനമന്ത്രി ആയില്ലെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് വരെ അവരെത്തുമെന്നും ഒവൈസി പറഞ്ഞു.