Month: May 2022

  • NEWS

    എസി പ്രവർത്തിച്ചില്ല; കൊച്ചി -ദുബായ് എയർ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകി

    കൊച്ചി: എസി തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനം വൈകി.ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് അനിശ്ചിതമായി വൈകിയത്. ചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം വിമാനത്തിനകത്ത് കയറിയ ശേഷമാണ് എസി തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം യാത്രക്കാര്‍ക്ക് എസിയില്ലാതെ വിമാനത്തിനകത്ത് ഇരിക്കേണ്ടിവന്നു.പിന്നീട് യാത്രക്കാര്‍ പരാതിപ്പെട്ടതോടെയാണ് ഇവരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയത്.     എസിയുടെ തകരാര്‍ പരിഹരിച്ചശേഷം മൂന്നര മണിക്കൂർ വൈകിയാണ് പിന്നീട് വിമാനം പുറപ്പെട്ടത്.

    Read More »
  • NEWS

    ഭാര്യയുടെ കാമുകനെ വെട്ടിപരിക്കേൽപ്പിച്ച യുവാവും സുഹൃത്തും പിടിയിൽ

    പത്തനംതിട്ട : യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പൊലീസ്.മാങ്കാംകുഴി സൂരജിനെ(25) വീട്ടില്‍ക്കയറി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച പത്തനംതിട്ട മെഴുവേലി കിഴക്കേചരുവില്‍ അജിരാജ്(36), ചിറ്റാര്‍ ശ്രീകൃഷ്ണപുരം മുക്കര്‍ണത്ത് വീട്ടില്‍ സന്തോഷ്(42) എന്നിവരെയാണ് കുറത്തികാട് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിരാജിന്റെ ഭാര്യ കുഞ്ഞുമായി കാമുകൻ സൂരജിനൊപ്പം പോയി താമസിക്കുന്നതായിരുന്നു സംഭവത്തിനുകാരണമായി പോലീസ് പറയുന്നത്.     കൃത്യം നടത്തിയതിനുശേഷം ഡ്രൈവറായ അജിരാജ് കൂട്ടാളി സന്തോഷുമൊത്ത് മുംബൈയിലേക്ക് പൈനാപ്പിള്‍ കൊണ്ടുപോകുന്ന ലോറിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്‍തുടര്‍ന്നെത്തിയ കുറത്തികാട് പോലീസ് ഇന്‍സ്പെക്ടര്‍ നിസാമിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു .

    Read More »
  • NEWS

    ഗൂഗിള്‍ പേ പോലെ എല്ലാവര്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവിധത്തിലുള്ള സംവിധാനവുമായി എസ്ബിഐ

    ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ മാതൃകയില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലുള്ള ഓണ്‍ലൈന്‍ ഇടപാട് സംവിധാനവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.യോനോ 2.0 എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 2019ലാണ് യോനോ ആപ്പ് എസ്ബിഐ അവതരിപ്പിച്ചത്.നിലവില്‍ എസ്ബിഐയുടെ ഇടപാടുകാര്‍ക്ക് മാത്രമാണ് യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക.ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കി ഗൂഗിള്‍ പേ പോലെ എല്ലാവര്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവിധത്തിലുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.

    Read More »
  • NEWS

    മഴ തുടങ്ങി;കുരുമ്പൻമൂഴി ഒറ്റപ്പെടുന്നു

    റാന്നി: പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി പമ്പാനദിയിൽ നിർമിച്ച തടയണ കുരുമ്പൻമൂഴി, മണക്കയം വനമേഖലകളിൽ താമസിക്കുന്നവർക്ക് ഇരുട്ടടിയാകുന്നു.കോ‌സ്‌വേയിൽ‌ തുടരെ വെള്ളം കയറുന്നതിനാൽ വർഷത്തിൽ പാതി ദിവസങ്ങളിലും ഒറ്റപ്പെടുന്ന സ്ഥിതിയാണ് കുരുമ്പൻമൂഴി,മണക്കയം പ്രദേശങ്ങളിലേത്.ഇന്നലെയും കോസ്‌വേയിൽ വെള്ളം കയറി. 3 വശങ്ങൾ വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട പ്രദേശങ്ങളാണ് കുരുമ്പൻമൂഴിയും മണക്കയവും. ജലവൈദ്യുതി പദ്ധതിക്ക് കോസ്‌വേയ്ക്കു താഴെ തടയണ നിർമിച്ചതിനു പിന്നാലെ കോസ്‌വേ മുങ്ങുന്നതു പതിവു കാഴ്ചയാണ്.അതും ദിവസങ്ങളോളം മുങ്ങിക്കിടക്കുന്നു. മഹാപ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും മണലും വൻതോതിൽ കോസ്‌വേയ്ക്കും തടയണയ്ക്കും മധ്യേ ആറ്റിൽ അടിഞ്ഞിട്ടുണ്ട്. ഇതുമൂലം ചെറിയ മഴ പെയ്താൽ പോലും ആറ്റിൽ ജല നിരപ്പ് ഉയർന്ന് കോസ്‌വേ മുങ്ങും. നദിയില്‍ ജലനിരപ്പ് ഉയരുന്നതോടെ ഇരു കരകളും തമ്മില്‍ ബന്ധപ്പെടാന്‍ കഴിയാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോവുകയാണ് ചെയ്യുന്നത്. ചില സമയങ്ങളില്‍ മറുകരയിലേക്ക് ജോലിക്ക് പോയാല്‍ തിരിച്ച് വരാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്.കുരുമ്പൻമൂഴി, മണക്കയം,അരയാഞ്ഞിലിമൺ എന്നീ മൂന്ന് കോളനികളെ ബാധിക്കുന്ന വിധത്തിലാണ് ഈ പ്രശ്നം നിലനില്‍ക്കുന്നത്.പാലമല്ലാതെ മറ്റൊരു പോംവഴിയും ഇവിടില്ല.  …

    Read More »
  • NEWS

    തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് സ്വർണം

    തോമസ് കപ്പ് ബാഡ്മിന്റണില്‍  ഇന്ത്യയ്ക്ക് സ്വര്‍ണം.ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.ഫൈനലില്‍ ഇന്തോനേഷ്യയെയാണ് തകര്‍ത്തത്.   രണ്ട് സിംഗിള്‍സിലും ഒരു ഡബിള്‍സിലുമാണ് ജയം.സെമിഫൈനലില്‍ ഡെന്മാര്‍ക്കിനെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 73 വര്‍ഷത്തെ പാരമ്ബര്യമുള്ള തോമസ് കപ്പില്‍ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്.

    Read More »
  • NEWS

    തൃക്കാക്കരയിൽ കെ സുധാകരനെ കാണാനില്ല; തോൽവി ഭയന്നിട്ടെന്ന് ആക്ഷേപം

    കൊച്ചി : അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പിണറായി വിജയൻ തൃക്കാക്കരയിൽ കാലുകുത്തിയത്.മുഖ്യമന്ത്രിക്ക് പുറമെ 60 എംഎല്‍എമാരും ഇടതുമുന്നണിയുടെ സെഞ്ച്വറി ലക്ഷ്യത്തിന് വേണ്ടി മണ്ഡലത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, എംഎം മണി, വികെ പ്രശാന്ത്, പിവി അന്‍വര്‍, എ പ്രഭാകരന്‍, എംഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ മണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത ആദ്യ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റിയോഗമായിരുന്നു ഈസ്റ്റ് തൃക്കാക്കരയിലേത്. ജയം അസാധ്യമോ, അട്ടിമറിക്കാന്‍ കഴിയാത്തതോ ആയ മണ്ഡലമല്ല തൃക്കാക്കര എന്നായിരുന്നു പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് പത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കും. ശേഷമാകും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളും തിരുത്തലും.   എല്‍ഡിഎഫിന്റെ സര്‍വ്വ സന്നാഹവും തൃക്കാക്കരയിലേക്ക് കേന്ദ്രീകരിക്കുമ്ബോള്‍ പകരമായി പ്രതിപക്ഷ നേതാവിനെയാണ് യുഡിഎഫ് ഇറക്കിയിരിക്കുന്നത്.സതീശനു പുറമെ ഏതാനും എംഎല്‍എമാരും തൃക്കാക്കരയിലുണ്ട്.അതേസമയം കെ സുധാകരനെ അധികം മണ്ഡലത്തിൽ…

    Read More »
  • Kerala

    നിക്ഷേപകരുടെ തല്ലു കൊള്ളാതിരിക്കാൻ മാറി നിന്നതാണ് മുങ്ങിയതല്ലെന്ന് കേച്ചരി ചിറ്റ്‌സ് ഉടമ വേണുഗോപാല്‍, കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചതാണ് നഷ്ടം വന്നതെന്ന് വിചിത്രവാദം

    പുനലൂര്‍: നിക്ഷേപകരുടെ1300 കോടി കബളിപ്പിച്ച് മുങ്ങിയ വാര്‍ത്ത പരക്കുന്നതിനിടെ വിശദീകരണ വീഡിയോയുമായി കേച്ചേരി ചിട്ട്‌സ് ഉടമ വേണുഗോപാല്‍ രംഗത്ത്. നോട്ടു നിരോധനം മുതല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി മഹാപ്രളയവും കോവിഡും രൂക്ഷമാക്കിയെന്നും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ നിൽക്കകള്ളിയില്ലാതെ നാടുവിട്ടതാണെന്നും വേണുഗോപാല്‍ പറയുന്നു. ആരുടെയും പണം പോകില്ല. തന്റെ വസ്തുവകകള്‍ വിറ്റ് പണം നല്‍കും. പക്ഷേ, അതിന് കുറച്ച് കാലതാമസം നേരിടും. നിക്ഷേപകര്‍ തടഞ്ഞു വച്ച് മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് മാറി നില്‍ക്കുന്നത്. താന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചു കൂടെ കൊണ്ടു നടന്ന ജീവനക്കാരനാണ് തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം അഴിച്ചു വിട്ടത്. ഇതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തിയത്. തന്റെ ഭാര്യയും മക്കളും ഇക്കാര്യത്തിൽ നിരപരാധികളാണ്. കുടുംബത്തിന് സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു ബന്ധവുമില്ല. ചിട്ടി എന്താണെന്ന് പോലും ഭാര്യയ്ക്കും മകനും അറിയില്ല. ഒപ്പം നടന്നിരുന്നയാള്‍ ഇങ്ങനെ ഒരു ചതി ചെയ്തതില്‍ വിഷമമുണ്ട്. എന്നു വച്ച് അയാളോട് യാതൊരു വിരോധവും ഇല്ലെന്നും…

    Read More »
  • NEWS

    72000 തസ്തികകൾ വെട്ടിക്കുറച്ച് റയിൽവെ

    ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ റെയില്‍വേ വെട്ടിക്കുറച്ചത് 72,000 തസ്തികകൾ . 2.65 ലക്ഷം തസ്തിക നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതിനു പുറമെയാണിത്. ഗ്രൂപ്പ് ‘സി’, ‘ഡി’ വിഭാഗത്തിലുള്ള തസ്തികയാണ് നിര്‍ത്തലാക്കിയത്. ജോലികള്‍ വന്‍തോതില്‍ പുറംതൊഴില്‍കരാര്‍ നല്‍കുകയാണ്.റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന് സമാന്തരമായാണ് തസ്തിക നിര്‍ത്തലാക്കലും. നിശ്ചിതശതമാനം തസ്തിക ഒഴിച്ചിടുകയും വര്‍ഷംതോറും ഇതിന് ആനുപാതികമായി നിര്‍ത്തലാക്കുകയും ചെയ്യുന്നു. 2015–16 മുതല്‍ 2020–-21 വരെ ദക്ഷിണ റെയില്‍വേയില്‍മാത്രം 7524 തസ്തിക നിര്‍ത്തലാക്കി.     ഉത്തര റെയില്‍വേയില്‍ 9000 തസ്തികയും പൂര്‍വ റെയില്‍വേയില്‍ 5700ല്‍പ്പരം തസ്തികയും ഇല്ലാതാക്കി. 2021––22ലെ തൊഴില്‍ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ 13,450 തസ്തിക ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. സാങ്കേതികവിദ്യ വളര്‍ച്ചയുടെ ഫലമായാണ് ഗ്രൂപ്പ് ‘സി’, ‘ഡി’ തസ്തിക വെട്ടിക്കുറയ്ക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, കരാര്‍നിയമനങ്ങളും പുറംതൊഴില്‍കരാറും നല്‍കുന്നത് ഈ വാദത്തിനു വിരുദ്ധമാണ്. സ്ഥിരം നിയമനം അവസാനിപ്പിക്കാനും സംവരണം അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്.

    Read More »
  • Kerala

    കണ്ണൂരിൽ വിമുക്തഭടന്‍ കഴുത്തിന് മുറിവേറ്റ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

    ചെറുപുഴ : പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂർ കെ.ഡി ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ലാല്‍ മരിച്ചവിവരം പുറത്തറിയുന്നത്. കഴുത്തിന് മാരകമായി മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രിന്‍സിയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. വിദ്യാര്‍ഥികളായ അലന്‍, അല്‍ജോ എന്നിവര്‍ മക്കളാണ്.

    Read More »
  • NEWS

    ബൈക്കും ബസും കൂട്ടിമുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

    ചാവക്കാട്:  ചേറ്റുവയില്‍ ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികരായ ദമ്ബതികൾക്ക് ദാരുണാന്ത്യം.കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന അലീനാസ് ബസുമായാണ് ഇവരുടെ ബൈക്ക് കൂട്ടിയിടിച്ചത്.ബൈക്കും ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.ബസിനടിയിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

    Read More »
Back to top button
error: