NEWS

ഭാര്യയുടെ കാമുകനെ വെട്ടിപരിക്കേൽപ്പിച്ച യുവാവും സുഹൃത്തും പിടിയിൽ

പത്തനംതിട്ട : യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പൊലീസ്.മാങ്കാംകുഴി സൂരജിനെ(25) വീട്ടില്‍ക്കയറി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച പത്തനംതിട്ട മെഴുവേലി കിഴക്കേചരുവില്‍ അജിരാജ്(36), ചിറ്റാര്‍ ശ്രീകൃഷ്ണപുരം മുക്കര്‍ണത്ത് വീട്ടില്‍ സന്തോഷ്(42) എന്നിവരെയാണ് കുറത്തികാട് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിരാജിന്റെ ഭാര്യ കുഞ്ഞുമായി കാമുകൻ സൂരജിനൊപ്പം പോയി താമസിക്കുന്നതായിരുന്നു സംഭവത്തിനുകാരണമായി പോലീസ് പറയുന്നത്.

 

Signature-ad

 

കൃത്യം നടത്തിയതിനുശേഷം ഡ്രൈവറായ അജിരാജ് കൂട്ടാളി സന്തോഷുമൊത്ത് മുംബൈയിലേക്ക് പൈനാപ്പിള്‍ കൊണ്ടുപോകുന്ന ലോറിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്‍തുടര്‍ന്നെത്തിയ കുറത്തികാട് പോലീസ് ഇന്‍സ്പെക്ടര്‍ നിസാമിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: